View in English | Login »

Malayalam Movies and Songs

ജനാര്‍ദ്ദനന്‍

ജനനം1946 മെയ് 05
പ്രവര്‍ത്തനമേഖലഅഭിനയം (457), നിര്‍മ്മാണം (1), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംആദ്യത്തെ കഥ (1972)


വൈക്കത്ത് ഉല്ലല എന്ന ഗ്രാമത്തിൽ സാഹിത്യകാരനായിരുന്ന ശ്രീ പറവൂർ കെ.ഗോപാലപിള്ള - ഗൗരിയമ്മ ദാമ്പതികളുടെ ഇളയപുത്രനായി 1946 മെയ് 5 നു ജനിച്ചു.നാലു സഹോദരന്മാരും മൂന്നു സഹോദരികളും. പ്രാഥമിക വിദ്യാഭ്യാസം എൻഎസ്എസ് ഹൈസ്‌കൂൾ ഉല്ലല യിലും എൻഎസ്എസ് ഹിന്ദു കോളേജ് പെരുന്നയിൽ പ്രീ യൂണിവേഴ്‌സിറ്റിയും കഴിഞ്ഞു. അതിനു ശേഷം രണ്ടു വർഷം ഇന്ത്യൻ എയർഫോഴ്സിൽ ഒളി ചെയ്തു. അതിനു ശേഷം 1967 ൽ നെയ്യാറ്റിൻകര വേലുത്തമ്പി മെമ്മോറിയൽ എൻഎസ്എസ് കോളേജിൽ ചേർന്ന് ബികോം പൂർത്തിയാക്കി. അധ്യാപകൻ ആയിരുന്ന ശ്രീവരാഹം ബാലകൃഷ്ണന്റെ ശുപാർശയിൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു കുടുബാസൂത്ര ചിത്രമായ പ്രതിസന്ധിയിൽ അഭിനയിച്ചു.ബാങ്കിൽ ജോലി ലഭിച്ചെങ്കിലും അതിൽ തുടരാതെ എസ്. കെ. നായർ നിർമിച്ചു പി.എൻ മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തിയിൽ പ്രൊഡക്ഷൻ മാനേജർ ആയി ചേർന്നു.അതിനു ശേഷം കാക്കനാടനും വി.ബി.സി നായർക്കുമൊപ്പം മലയാളനാട് വാരികയിൽ ജോലി ചെയ്തു. പിന്നീട എസ്.കെ നായർ അദ്ദേഹത്തിന്റെ മദ്രാസ് ഓഫിസിന്റെ ചുമതലക്കാരനായ മദ്രാസിലേക്ക് അയച്ചു. അവിടെ ജോലി ചെയ്തു വരുമ്പോൾ 1972 ൽ ആദ്യചിത്രമായ ആദ്യത്തെ കഥയിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. 25 വർഷം മദ്രാസിൽ. 1970 മുതൽ 1980 കളിൽ വരെ മലയാളത്തിലെ പ്രശസ്ത നടന്മാരോടൊപ്പം വില്ലൻ വേഷങ്ങൾ ചെയ്തു. 1988 ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മുതൽ വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി വേഷങ്ങളിലേക്ക് മാറി.കോമഡി കഥാപാത്രങ്ങളോടൊപ്പം ധാരാളം സീരിയസ് കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. 445 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1991 ൽ കെ.മധു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത അടയാളം എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ 19 വർഷമായി താമസം എറണാകുളം വെണ്ണലയിൽ. ഭാര്യ പരേതയായ വിജയലക്ഷ്മി. രണ്ടു പെൺകുട്ടികൾ. രമാ രഞ്ജിനി, ലക്ഷ്മി



തയ്യാറാക്കിയത് : സുരേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംആലാപനം
19691 - - -
19711 - - -
19722 - - -
19732 - - -
19742 - - -
197511 - - -
197611 - - -
197711 - - -
197821 - - -
197916 - - -
198013 - - -
19815 - - -
198211 - - -
19836 - - -
198411 - - -
19857 - - -
198610 - - -
198712 - - -
198811 - - -
198911 - - -
19909 - - -
199161 - -
199214 - - -
199315 - - -
199412 - - -
199519 - - -
19969 - - -
199716 - - 1
19987 - - -
199911 - - -
200010 - - -
200112 - - -
200210 - - -
20038 - - -
200412 - - -
20058 - - -
20069 - - -
20076 - - -
20089 - - -
200914 - - -
20108 - - -
20117 - - -
201210 - - -
20136 - - -
20147 - - -
20155 - - -
20163 - - -
20174 - - -
20183 - - -
20195 - - -
20201 - - -
20225 - - -
20232 - - -