View in English | Login »

Malayalam Movies and Songs

മമ്മൂട്ടി

യഥാര്‍ത്ഥ പേര്പനപ്പറമ്പില്‍ ഇസ്മയില്‍ മുഹമ്മദ്കുട്ടി
ജനനം1951 സെപ്റ്റമ്പര്‍ 07
സ്വദേശംവൈക്കം
പ്രവര്‍ത്തനമേഖലഅഭിനയം (413), ആലാപനം (8 സിനിമകളിലെ 9 പാട്ടുകള്‍), നിര്‍മ്മാണം (2)
ആദ്യ ചിത്രംകാലചക്രം (1973)
ഭാര്യസുല്‍ഫത്ത് മമ്മൂട്ടി
മക്കള്‍ദുല്ഖര്‍ സല്‍മാന്‍
വെബ്സൈറ്റ്http://www.mammootty.com/


കോട്ടയം ജില്ലയില്‍ വൈക്കത്തിനടുത്ത് ചെമ്പില്‍ കൃഷിക്കാരനായ ഇസ്മയിലിന്റേയും ഫാത്തിമയുടേയും മകനാണ് മമ്മൂട്ടി. ഇബ്രാഹിം, സക്കറിയ എന്ന് രണ്ടു സഹോദരന്മാരും അമീന, സൌദ, ഷഫീന എന്ന് മൂന്നു സഹോദരിമാരുമുണ്ട് . കോട്ടയം മഹാരാജാസ് കോളേജ്, എറണാകുളം ഗവണ്മെന്റ് ലോ കോളേജ്, എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം രണ്ടു വര്‍ഷം മഞ്ചേരിയില്‍ ക്രിമിനല്‍ വക്കീലായി ജോലി ചെയ്തു .

1971ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ കൌമാരക്കാരനായ മമ്മൂട്ടി ഒരു പ്രധാനപ്പെട്ട സീനില്‍ മുഖം കാണിച്ചു . കെ നാരായണന്‍ സംവിധാനം ചെയ്ത കാലചക്രം എന്ന സിനിമയിലായിരുന്നു പിന്നീട് അഭിനയിച്ചത് . “സജിന്‍ ” എന്ന പേരില്‍ സ്ഫോടനത്തില്‍ അഭിനയിച്ചു. 1979ല്‍ നിര്‍മ്മിച്ച് എം ടി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയില്‍ അഭിനയിച്ചുവെങ്കിലും പടം പുറത്തിറങ്ങിയില്ല. 1980ല്‍ ഇറങ്ങിയ മേള, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ 1981ലെ തൃഷ്ണ എന്നീ സിനിമകളിലെ നായക വേഷങ്ങളാണ് മമ്മൂട്ടിയെ പ്രശസ്തനാക്കിയത്. 1981ലെ തന്നെ അഹിംസ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിക്കായിരുന്നു. അടിയൊഴുക്കുകള്‍ (1984) എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

1971 മുതല്‍ ഇത് വരെ നാല്‍പ്പതു വര്‍ഷത്തോളം നീണ്ട അഭിനയജീവിതത്തിനിടയ്ക്കു അദ്ദേഹം മലയാളത്തില്‍ മാത്രമല്ല, ഹിന്ദി (ത്രിയാത്രി , ധര്‍ത്തിപുത്ര , ഡോ ബാബാ സാഹെബ് അംബേദ്‌കര്‍, സൗ ഛൂട്ട്‌ ഏക്‌ സച് ), തമിഴ് (മൌനം സമ്മതം, അഴഗന്‍ , ദളപതി, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, കിളിപ്പേച്ച് കേക്കവാ), തെലുങ്ക് (സ്വാതി കിരണം ), കന്നഡ (ലവ് ) എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചു. ഏറ്റവും നല്ല അഭിനേതാവിനുള്ള ദേശീയ അവാര്‍ഡു മൂന്നു തവണ ലഭിച്ചിട്ടുണ്ട്. 1998 –ല്‍ ഭാരതീയ സിനിമയ്ക്ക് നല്‍കിയ സേവനങ്ങളെ പരിഗണിച്ചു അദ്ദേഹത്തിന് പദ്മശ്രീ ലഭിച്ചു. കേരള, കോഴിക്കോട് യുണിവേഴ്സിറ്റികള്‍ അദ്ദേഹത്തിന് 2010ല്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നല്‍കി ആദരിച്ചു .

2010 മുതല്‍ മലയാളം കമ്മ്യൂണിക്കേഷന്സില്‍ ചെയര്‍മാനായി ചേര്‍ന്നു ടെലിവിഷന്‍ രംഗത്ത് സജീവമായി. "കാഴ്ചപ്പാട് " എന്ന പേരില്‍ അദ്ദേഹം ഒരു ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ചമയങ്ങളില്ലാതെ" എന്ന ആത്മകഥയും എഴുതിയിട്ടുണ്ട്.

പല ജീവകാരുണ്യ പ്രസ്ഥാനങ്ങളിലും മമ്മൂട്ടി പ്രധാന പങ്കു വഹിക്കുന്നു . Pain and Palliative Care Society, ജീവന്‍ ജ്യോതി, Street India Movement, കാഴ്ച എന്നിവ അവയില്‍ ചിലത് മാത്രം.

ഭാര്യ സുല്‍ഫത്ത്, രണ്ടു മക്കള്‍ : മകള്‍ സുറുമി , മകന്‍ ദുല്‍ക്കാര്‍ സല്‍മാന്‍. കൊച്ചുമകന്‍ അഭ്യന്‍.തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംനിര്‍മ്മാണം
19711 - - -
19731 - - -
19791 - - -
19802 - - -
19814 - - -
198224 - - -
198335 - - -
198434 - - -
198535 - - -
198635 - - -
198715 - - -
198813 - - -
198912 - - -
199012 - - -
19917 - - -
19927 - - -
19938 - - -
19947 - - -
199551 - -
19965 - - -
19974 - - -
19985 - - -
199971 - -
20005 - - -
20012 - - -
20024 - - -
20032 - - -
20046 - - -
20056 - - -
20067 - - -
200772 - -
20087 - - -
200992 - -
2010101 - -
20115 - - -
201271 - -
20136 - - -
20148 - - -
20155 - - -
20164 - - -
20175 - - -
201861 - -
20196 - - -
20201 - - -
20213 - - -
202212 - - 1
20231 - - 1