View in English | Login »

Malayalam Movies and Songs

ടി കെ ജയരാമ അയ്യര്‍

ജനനം1894 മെയ് 18
മരണം1971 ജൂണ്‍ 20
പ്രവര്‍ത്തനമേഖലസംഗീതം (2 സിനിമകളിലെ 21 പാട്ടുകള്‍)


മലയാളത്തിലെ രണ്ടാമത്തെ ശബ്ദ ചലച്ചിത്രം 'ജ്ഞാനാംബിക' യിലെ ഗാനങ്ങളുടെ സംഗീത സംവിധായകന്‍ എന്ന നിലയിലാണ് ടി കെ ജയരാമ അയ്യര്‍ മലയാള സിനിമാചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുന്നത്. തമിഴ്നാട്ടില്‍ വളരെ പ്രശസ്തനായിരുന്ന അദ്ദേഹം മലയാളത്തില്‍ ഈ ഒരു സിനിമയ്ക്ക് മാത്രമേ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളൂ.

1894 മേയ് 18-ന് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ കുറ്റാലം എന്ന സ്ഥലത്താണ് ജയരാമ അയ്യര്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ് കുപ്പുസ്വാമി അയ്യര്‍ വയലിന്‍ വാദകനും സംസ്കൃത പണ്ഡിതനും ആയിരുന്നു. പിതാവ് തന്നെയാണ് വയലിനില്‍ അദ്ദേഹത്തിന്റെ ആദ്യഗുരു.

1943 -ല്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. 1946 -ല്‍ ആകാശവാണി തിരുച്ചിറപ്പള്ളി നിലയത്തില്‍ സംഗീതവിഭാഗം മേധാവി ആയി ചുമതല ഏറ്റ അദ്ദേഹം പിന്നീട് ഡല്‍ഹി ആകാശവാണി നിലയത്തില്‍ National Orchestra -യുടെ കര്‍ണ്ണാടകസംഗീത വിഭാഗത്തിന്റെ മേധാവിയായി. സംസ്കൃതം, തമിഴ്, തെലുങ്ക്‌, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹം വയലിന്‍ വിദഗ്ദ്ധനും ആകാശവാണിയിലെ വാദ്യവൃന്ദ പരിപാടിയുടെ ഉപജ്ഞാതാവും ആയിരുന്നു.

ആദ്യകാല തമിഴ് സിനിമകളിലെ ഗായകനടനായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

സംഗീതരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 1960 -ല്‍ സംഗീത അക്കാദമിയുടെ 'സംഗീത കലാനിധി' പുരസ്കാരവും, 1963 -ല്‍ ഇന്ത്യ ഗവണ്മെന്റിന്റെ സംഗീത നാടക അക്കാദമി അവാര്‍ഡും ജയരാമ അയ്യര്‍ക്ക് ലഭിച്ചു.

റെഫറന്‍സ്:
ഗാനലോകവീഥികളില്‍ - ബി വിജയകുമാര്‍
rasikas.org



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
194014 -
20217 -