View in English | Login »

Malayalam Movies and Songs

കരമന ജനാര്‍ദ്ദനന്‍ നായര്‍

ജനനം1937 മാര്‍ച്ച് 24
മരണം2000 ഏപ്രില്‍ 24
സ്വദേശംകരമന, തിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (77)
ആദ്യ ചിത്രംഉറങ്ങാത്ത സുന്ദരി (1969)
അവസാന ചിത്രംഎന്റെ പ്രിയപ്പെട്ട മുത്തുവിന് (2000)
മക്കള്‍സുധീര്‍ കരമന


കുഞ്ചുവീട്ടില്‍ രാമസ്വാമി അയ്യരുടെയും ഭാര്‍ഗവി അമ്മയുടെയും മകനായി ജനാര്‍ദ്ദനന്‍ നായര്‍ ജനിച്ചു. ബി.എ. പാസ്സായ ശേഷം തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് നിയമബിരുദം നേടി. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. പഠന കാലത്തുതന്നെ ആകാശവാണിയിലും റേഡിയോ നാടക പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. പിന്നെ പ്രൊവിഡന്‍റ് ഫണ്ട് ഓഫീസില്‍ ജോലി കിട്ടി. ആ കാലത്താണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിന്‍റെ രാജ്യം വരുന്നു, വൈകിവന്ന വെളിച്ചം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചത്. നാടകത്തെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നു തോന്നിയ കരമന ഡല്‍ഹിയിലെ സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോയി. 1969-ൽ ഇറങ്ങിയ പി സുബ്രമണ്യത്തിന്റെ ഉറങ്ങാത്ത സുന്ദരിയിൽ ഒരു ചെറിയ വേഷം ലഭിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത "മിത്ത് ' എന്ന ലഘു ചിത്രത്തിലും ചിത്രലേഖാ ഫിലിം സൊസൈറ്റിയുടെ സ്വയംവരത്തിലും പിന്നീട് അഭിനയിച്ചു. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് എലിപ്പത്തായത്തിലൂടെയാണ്. മതിലുകള്‍, മുഖാമുഖം, ഒഴിവുകാലം, ആരോരുമറിയാതെ, തിങ്കളാഴ്ച നല്ല ദിവസം, ജനുവരി ഒരോര്‍മ്മ, മറ്റൊരാള്‍, പൊന്‍മുട്ടയിടുന്ന താറാവ്, ധ്വനി തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അമൃതം ഗമയ എന്ന ചിത്രത്തിലെ ഗൌരവമുള്ള വേഷവും പട്ടണ പ്രവേശത്തിലെ ചിരിപ്പിക്കുന്ന വില്ലനും ഉള്‍പ്പെടെ എല്ലാ വേഷങ്ങള്‍ ചെയ്യാന്‍ താന്‍ പ്രാപ്തന്‍ ആണെന്ന് തെളിയിച്ചു. സത്യന്‍ അന്തികാടിന്റെ പ്രിയ നടന്‍ ആയിരുന്നു.

മരിക്കുമ്പോള്‍ മറ്റാര്‍ക്കും അഭിനയിച്ച് ഫലിപ്പിക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞിരുന്നു കരമന ജനാര്‍ദ്ദനന്‍ നായര്‍. ഭാര്യ ജയ ജെ. നായര്‍, മക്കള്‍ സുനില്‍, സുധീര്‍, സുജയ്



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
ലഭ്യമല്ല1
19691
19721
19821
19844
19855
19864
19874
19889
19898
19906
19916
19924
19933
19947
19953
19962
19973
19982
19992
20001