കൊച്ചനിയന്‍
യഥാര്‍ത്ഥ പേര് | ആര് ഗോവിന്ദപ്പിള്ള |
മരണം | 2016 മെയ് 17 |
സ്വദേശം | കൊല്ലം |
പ്രവര്‍ത്തനമേഖല | അഭിനയം (14) |
ആദ്യ ചിത്രം | അക്കല് ദാമ (1975) |
കൊല്ലം ഫാത്തിമ കോളേജിലെ ബിരുദപഠനത്തിനുശേഷം റെയില്‍വേയില്‍ ജോലി ലഭിച്ച് ബംഗളൂരുവില്‍ പോയി. അവിടെ കേരളസമാജത്തിന്റെ മുഖ്യസംഘാടകനായിരുന്നു. 1972ല്‍ റെയില്‍വേയിലെ ജോലി രാജിവച്ച് കൊല്ലത്തെത്തിയ അദ്ദേഹം ജില്ലാ സഹകരണ ബാങ്കില്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചു. അവിടെനിന്ന് സീനിയര്‍ മാനേജരായാണ് വിരമിച്ചത്.
കാളിദാസകലാകേന്ദ്രത്തിന്റെ 'സതി' എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അറബിക്കടലിന്റെ റാണി എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തുടര്‍ന്ന്, നൂറോളം സീരിയലുകളിലും ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്ത് ഇരുപതിലേറെ വര്‍ഷത്തെ അഭിനയപരിചയവുമായാണ് കൊച്ചനിയന്‍ സിനിമാരംഗത്ത് എത്തുന്നത്.
അര്‍ബുദബാധയെത്തുടര്‍ന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്നെങ്കിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. ജി.നളിനാംബികയാണ് ഭാര്യ. സ്വപ്‌ന, പിങ്കി എന്നിവര്‍ മക്കളും.
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|
1975 | 1 |
1983 | 3 |
1984 | 1 |
1988 | 1 |
1989 | 1 |
1991 | 1 |
1993 | 2 |
1994 | 2 |
2004 | 1 |
2012 | 1 |