View in English | Login »

Malayalam Movies and Songs

കൊട്ടാരക്കര ശ്രീധരൻ നായർ

മരണം1986 ഒക്റ്റോബര്‍ 19
പ്രവര്‍ത്തനമേഖലഅഭിനയം (160)
ആദ്യ ചിത്രംപ്രസന്ന (1950)
മക്കള്‍സായികുമാര്‍, ശോഭ മോഹൻ


കൊട്ടാരക്കര എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊട്ടാരക്കര ശ്രീധരന്‍ നായര്‍. മലയാള ചലച്ചിത്ര ലോകത്തെ ഒരു മഹാനടന്‍ ആയിരുന്നു. കേരളത്തിലെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര ആണ് അദ്ദേഹത്തിന്‍റെ സ്വദേശം.

'പ്രസ്സന്ന' ആണ് ആദ്യ ചിത്രമെങ്കിലും, രണ്ടാമത്തെ ചിത്രമായ 'ശശിധരന്‍' ആയിരുന്നു റിലീസ് ചെയ്ത ആദ്യ ചിത്രം. 300-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഞൊടിയിടയില്‍ കഥാപാത്രമായി കൂട് മാറിയിരുന്ന കൊട്ടാരക്കര, അഭ്രപാളിയിലെ നടന വിസ്മയമായിരുന്നു. ഓരോ വേഷവും അദ്ദേഹത്തിന് ജീവിതമായിരുന്നു. ചരിത്രത്തിലെ വീരപുരുഷന്മാരെ അവതരിപ്പിക്കാന്‍ കൊട്ടാക്കരയ്ക്ക് ഒരു പ്രത്യേക സിദ്ധിയായിരുന്നു. വേലുത്തമ്പി ദളവ, കുഞ്ഞാലി മരയ്ക്കാര്‍, പഴശ്ശി രാജ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞ്, അരനായിക നേരത്തിലെ കുഞ്ഞേനാച്ചന്‍, കാട്ടുതുളസിയിലെ എസ്റ്റേറ്റ് മുതലാളി, കാക്കത്തമ്പുരാട്ടിയിലെ കുഞ്ഞു പണിക്കര്‍, ഗായത്രിയിലെ തമിഴ് ബ്രാഹ്മണന്‍, അള്‍ത്താരയിലെ പാതിരി, മൈഡിയര്‍ കുട്ടിച്ചാത്തനിലെ മന്ത്രവാദി തുടങ്ങി വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ അനവധി.

1986 ഒക്ടോബര്‍ 19ന് ജീവിത നാടകത്തിനു തിരശ്ശീല വീണപ്പോള്‍, സമ്പാദ്യമായി പ്രശസ്തി മാത്രമാണ് കുടുംബത്തിനു നല്‍കിയത്.

കൊട്ടാരക്കരയുടെ എട്ടു മക്കളില്‍, മകന്‍ സായികുമാറും, മകള്‍ ശോഭാ മോഹനും അഭിനേതാക്കളാണ്.

അവലംബം: മലയാള മനോരമ



തയ്യാറാക്കിയത് : വിന്‍സ്റ്റണ്‍ മോറിസ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19503
19511
19521
19531
19544
19552
19563
19573
19582
19592
19602
19614
19625
19635
19644
19658
196610
196712
19687
19698
19708
19714
19728
197317
19744
19754
19765
19771
19782
19792
19804
19813
19823
19831
19841
19852
19862
19971
20111