View in English | Login »

Malayalam Movies and Songs

എം ജി സോമന്‍

ജനനം1943
മരണം1997 ഡിസംബര്‍ 12
സ്വദേശംതിരുവല്ല
പ്രവര്‍ത്തനമേഖലഅഭിനയം (415), നിര്‍മ്മാണം (1)
ആദ്യ ചിത്രംഗായത്രി (1973)
അവസാന ചിത്രംലേലം (1997)
മക്കള്‍സജി സോമന്‍


1943 ല്‍ കെ എന്‍ ഗോവിന്ദ പണിക്കരുടെയും ഭവാനിയമ്മയുടെയും മകനായി തിരുവല്ലയിലെ കുറ്റൂരില്‍ ജനിച്ചു. ഭാരതീയ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടില്‍ പ്രഫഷണല്‍ നാടകരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ഒരിക്കല്‍ മലയാറ്റൂര്‍ രാമകൃഷ്ണനും ഭാര്യ വേണിയും സോമന്‍ അഭിനയിച്ച ഒരു നാടകം കാണാനിടയായി. സംവിധായകന്‍ പി എന്‍ മേനോന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ഒരു നായകനെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. സുഹൃത്തായ മലയാറ്റൂരിന്റെ നിര്‍ദേശപ്രകാരം പി എന്‍ മേനോന്‍ തന്റെ ചിത്രമായ ഗായത്രിയിലെ നായകനായി സോമനെ തീരുമാനിച്ചു. അങ്ങനെ 1973 ല്‍ ഗായത്രിയിലൂടെ മലയാളത്തിനു ഒരു പുതിയ നായകനെ ലഭിച്ചു.

തുടര്‍ന്ന് മലയാള സിനിമയില്‍ സോമന്‍ സജീവമായി. നായക വേഷം തന്നെ വേണം എന്ന നിര്‍ബന്ധം ഒന്നും അദ്ദേഹത്തിനു ഇല്ലായിരുന്നു. ഇതാ ഇവിടെവരെ എന്ന ചിത്രത്തിലെ സോമന്റെ വേഷം എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. അവസാന ചിത്രമായ ലേലത്തിലെ ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന വേഷം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തകര്‍ത്തഭിനയിച്ചിട്ടാണ്' സോമന്‍ അരങ്ങൊഴിഞ്ഞത്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ഇന്നും മിമിക്രി വേദികളില്‍ തന്റെ മൂര്‍ച്ചയുള്ള സംഭാഷണവുമായി എത്താറുണ്ട്.

പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ സോമന്‍ ഒരു അവിഭാജ്യ ഘടകം ആയിരുന്നു. ബോയിംഗ് ബോയിംഗ് മുതല്‍ ചിത്രത്തിലെ പോലിസ് ഓഫീസര്‍, താളവട്ടത്തിലെ ഡോക്ടര്‍, മുകുന്ദേട്ട സുമിത്ര വിളിക്കുന്നു വിലെ ഫാക്ടറി ഓണര്‍ തുടങ്ങി എത്രയോ ചിത്രങ്ങളില്‍ സോമന്‍ തന്റെ അനിഷേധ്യ സാന്നിധ്യം വ്യക്തമാക്കിയിരുന്നു. സത്യവാന്‍ സാവിത്രി എന്ന ചിത്രത്തില്‍ കമലഹാസനോടൊപ്പം മുഴുനീള കഥാപാത്രം അവതരിപ്പിച്ച സോമന്‍ പിന്നീട് കമലഹാസന്റെ ഉറ്റ സുഹൃത്തും ആയി.

1975 ല്‍ കേരള സര്‍ക്കാരിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും 1976 ല്‍ മികച്ച നടനുള്ള പുരസ്കാരവും സോമന് ലഭിച്ചു.

1997 ഡിസംബര്‍ 17 നു മഞ്ഞപ്പിത്തം ബാധിച്ചു അദ്ദേഹം നിര്യാതനായി.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണം
19734 -
19746 -
197519 -
197626 -
197737 -
197841 -
197923 -
198023 -
198124 -
198217 -
198317 -
198417 -
198518 -
198617 -
198725 -
198821 -
198912 -
199014 -
199191
199213 -
19936 -
19947 -
19956 -
19965 -
19977 -
20101 -