View in English | Login »

Malayalam Movies and Songs

മാടമ്പ് കുഞ്ഞുകുട്ടന്‍

യഥാര്‍ത്ഥ പേര്മാടമ്പ് ശങ്കരൻ നമ്പൂതിരി 
ജനനം1941 ജൂണ്‍ 23
മരണം2021 മെയ് 11
പ്രവര്‍ത്തനമേഖലഅഭിനയം (25), തിരക്കഥ (13), സംഭാഷണം (10), കഥ (8)
ആദ്യ ചിത്രംഅശ്വത്ഥാമാവ് (1979)


മാടമ്പ് ശങ്കരന്‍ നമ്പൂതിരി, അഥവാ മാടമ്പ് കുഞ്ഞുക്കുട്ടന്‍ 1941 ജൂണ്‍ 23 നു തൃശ്ശൂര്‍ ജില്ലയിലെ കിരാലൂരില്‍ ജനിച്ചു. മാടമ്പ് മന കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളില്‍ പ്രമുഖരായ മന ആണ്. അദ്ദേഹത്തിന്‍റെ അച്ഛന്‍ ശങ്കരന്‍ നമ്പൂതിരി നാട്ടില്‍ പ്രമുഖനായിരുന്നു. മാടമ്പ് സംസ്കൃതം, ഹസ്തായുര്‍വേദം (ആന ചികിത്സ ) എന്നിവ പഠിച്ചു . കുറച്ചു നാള്‍ കൊടുങ്ങല്ലൂരില്‍ സംസ്കൃത അദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി. ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. പൂമുള്ളി ആറാം തമ്പുരാന്‍ ആണ് ആന ചികിത്സ പഠിപ്പിച്ചത്. സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ത്ത പാദ ശ്രീ ഗുരുവുമാണ്‌ ഗുരുക്കന്മാര്‍ . പരേതയായ സാവിത്രി അന്തര്‍ജ്ജനം ആണ് ഭാര്യ. ജസീന മാടമ്പ് , ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍ .
മാടംപിന്റെ നോവലുകളും കഥകളും കേരള സമൂഹത്തിന്റെ നേര്ചിത്രങ്ങള്‍ ആണ്. അദ്ദേഹത്തിന്‍റെ തിരക്കഥകളും വളരെ ജനപ്രിയങ്ങള്‍ ആണ്. 2000 ല്‍ ജയരാജിന്റെ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചനയ്ക് ദേശീയ പുരസ്കാരം ലഭിച്ചു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഭ്രഷ്ട് , അശ്വധാമാ, കരുണം, ഗൌരീശങ്കരം, പരിണയം, മകള്‍ക്ക്, ശലഭം എന്നീ മലയാള ചിത്രങ്ങളുടെ കഥ മാടമ്പിന്റെതാണ്‌.
വടക്കും നാഥന്‍ , കരുണം, പോത്തന്‍ വാവ തുടങ്ങി പല ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഇപ്പോള്‍ തൃശ്ശൂരില്‍ കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ട് താമസിക്കുന്നു.



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംതിരക്കഥസംഭാഷണംകഥ
1978 - - - 1
19791 - 11
19861 - - -
1996111 -
19971 - - -
19991 - - -
20002221
20012 - - -
20031221
20042111
20051 - - 1
20062 - - -
2007121 -
200811 - 1
2009 - 111
20111 - - -
20122 - - -
20132 - - -
2015321 -
2020 - 1 - -