View in English | Login »

Malayalam Movies and Songs

ജ്യോതിഷ് കൃഷ്ണ

ജനനം1976
മരണം2014 ജൂണ്‍ 11
സ്വദേശംപാല
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംബ്രഹ്മാസ്ത്രം (2010)
അവസാന ചിത്രംബ്രഹ്മാസ്ത്രം (2010)


കോട്ടയം പാല ചൂണ്ടച്ചേരി സ്വദേശിയായ സംഗീത സംവിധായകന്‍ ജ്യോതിഷ് കുറേ വര്‍ഷങ്ങളായി തിരൂര്‍ക്കാട് പാലക്കാകണ്ടത്തില്‍ ആണ് താമസിച്ചിരുന്നത്. ഹിന്ദു-മുസ്‌ലിം ഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടെ നൂറോളം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ബ്രഹ്മാസ്ത്രം എന്ന സിനിമയില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ രചിച്ച് യേശുദാസ് പാടിയ ശാന്തിയുടെ തീരങ്ങള്‍ എന്ന ഗാനവും ജ്യോതിഷിന്റെ സംഗീത നിര്‍വ്വഹണത്തില്‍ പ്രധാനപ്പെട്ടതാണ്. റിലീസ് ചെയ്തിട്ടില്ലാത്ത ഖിലാഫത്ത് എന്ന ചലച്ചിത്രത്തിന് വേണ്ടിയും സംഗീതം നിര്‍വ്വഹിച്ചു. മുളയന്‍കാവിലമ്മയെകുറിച്ച് പുറത്തിറങ്ങിയ കാസറ്റിന് സംഗീതം നിര്‍വ്വഹിച്ചാണ് രംഗത്ത് എത്തിയത്. ഒ.എം. കരുവാരക്കുണ്ട് രചിച്ച മമ്പുറം മഖാമിനെ കുറിച്ചുള്ള മൗലദവീല എന്ന ഗാനസമാഹരണത്തിനാണ് അവസാനമായി സംഗീതം നിര്‍വ്വഹിച്ചത്. ഇതിന്റെ റിക്കോര്‍ഡിങ്ങ് ജോലികള്‍ വിലയിരുത്തി മടങ്ങുമ്പോള്‍ അങ്ങാടിപ്പുറത്ത് വെച്ച് കുഴഞ്ഞ് വീണ ജ്യോതിഷിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് അന്തരിക്കുകയും ആയിരുന്നു.

പുതുപ്പരിയാരം ഉണ്ണികൃഷ്ണന്‍, കെപിഎസി രവി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പഠനം. പരേതനായ നാരായണന്‍ നായരുടേയും നിര്‍മ്മലയുടേയും മകനാണ്. ഭാര്യ രമ. മക്കള്‍: സൂര്യ, ഗായത്രി.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
2010 - 1