View in English | Login »

Malayalam Movies and Songs

അഭയദേവ്

പ്രവര്‍ത്തനമേഖലഗാനരചന (49 സിനിമകളിലെ 431 പാട്ടുകള്‍), സംഭാഷണം (34), തിരക്കഥ (1)
ആദ്യ ചിത്രംവെള്ളിനക്ഷത്രം (1949)


യഥാര്‍ത്ഥ പേര് അയ്യപ്പന്‍ പിള്ള എന്നായിരുന്നു. ആര്യ സമാജത്തില്‍ ചേര്‍ന്ന് അഭയദേവ് എന്ന് പേര് മാറ്റി.
കോട്ടയത്തിനടുത്ത് പളളത്ത് കരിമാലിയില്‍ കേശവ പിള്ളയുടെയും കല്ല്യാണി അമ്മയുടെയും മകനായി 25-6-2000 – ല്‍ ജനിച്ചു.
ഹിന്ദി പ്രചാരകന്‍, നിഘണ്ടുകാരന്‍, ബഹുഭാഷാ പണ്ഡിതന്‍, നാടക – സിനിമാ ഗാനരചയിതാവ്, എഴുത്തുകാരന്‍ , സിനിമാ ഡബ്ബിംഗ് രംഗത്തെ അതികായന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തന്‍ .
കൂടമാളൂര്‍ ഗവ: സ്‌ക്കൂളില്‍ നിന്ന് ഏഴാം ക്ലാസ്സ് പാസ്സായി. പിന്നീട് എം.കെ. ദാമോദരനുണ്ണിയില്‍ നിന്നും ഹിന്ദി പഠിച്ച് ഹിന്ദി പ്രചാരണ രംഗത്തിറങ്ങി. കൂടുതല്‍ പഠിച്ചതും ഉയര്‍ന്ന പരീക്ഷകള്‍ പാസ്സായതും ശ്രീ നാരായണ ദേവില്‍ നിന്ന്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ഹിന്ദി വിദ്വാന്‍ ബിരുദം നേടി.
അമ്പതില്‍ പരം സിനിമയ്ക്ക് അദ്ദേഹം ഗാനങ്ങള്‍ രചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, തുടങ്ങിയ ഭാഷകളില്‍ നിന്ന് നൂറോളം ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാള കൃതികള്‍ ഹിന്ദിയിലേയ്ക്കും ഹിന്ദി കൃതികള്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനായി ഹിന്ദി പ്രകാശകന്‍ സഹകാരി സംഘ് രൂപീകരിച്ചു. ഒരു വ്യാഴ വട്ടത്തിലേറെക്കാലം അതിന്റെ സെക്രട്ടറിയായിരുന്നു. 1940- ല്‍ വിശ്വ ഭാരതി എന്ന ഹിന്ദിമാസികയുടെ പ്രസിദ്ധീകരണം അദ്ദേഹം ആരംഭിച്ചു. ഏക്‌ താരാ, ഭൂമികന്യാസീത, ഗുരുപൂജ തുടങ്ങിയ കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, അവന്‍ വീണ്ടും വരുന്നു എന്നീ മലയാള കൃതികളുടെ ഹിന്ദി വിവര്‍ത്തനവും നിര്‍വ്വഹിച്ചു. ദീര്‍ഘകാലം എസ്.പി.സി.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഒരു പ്രാവശ്യം പ്രസിഡന്റു പദവും അലങ്കരിച്ചിട്ടുണ്ട്. പള്ളം അയ്യപ്പന്‍ പിള്ള എന്ന പേരില്‍ ആദ്യകാലങ്ങളില്‍ ഗാനങ്ങളും നാടകങ്ങളും രചിച്ചു. നവയുഗം എന്ന നാടകം സര്‍.സി.പി. കണ്ടു കെട്ടി.
അഭയദേവിന്റെ പാട്ടുകളില്‍ മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചിത്രം തുടങ്ങുന്നു. പിന്നീട് ഒരോന്നര വ്യാഴവട്ടക്കാലം ആരംഗത്ത് ഒറ്റയാനായി അദ്ദേഹം വാണു. മലയാള ചലച്ചിത്ര ഗാനവസന്തത്തിന് പ്രാരംഭം കുറിച്ച ഒട്ടേറെ ഗാനങ്ങള്‍ അഭയദേവിന്റേതാണ്.
1948- ല്‍ വെള്ളി നക്ഷത്രം എന്ന സിനിമയിലൂടെയാണ് അഭയദേവ് മലയാള സിനിമാ ഗാനരചനാ രംഗത്തേക്ക് വരുന്നത്. മലയാള സിനിമയ്ക്ക് അന്ന് പത്ത് വയസ്സ്. എന്നിട്ടും സിനിമയില്‍ സംഗീതം സര്‍വ്വ പ്രധാനമായിരുന്നിട്ടും ഒരു സംഗീത സംവിധായകന്‍ പോലും ഉണ്ടായിരുന്നില്ല. വെള്ളി നക്ഷത്രത്തിന്റെ സംഗീതം ഉദയാ സ്റ്റുഡിയോ ഓര്‍ക്കസ്ട്രയായിരുന്നു. അഭയദേവ് എഴുതിയ വെള്ളിനക്ഷത്രത്തിലെ പാട്ടുകള്‍ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഹിറ്റ് ഗാനങ്ങളായി മാറി.
കൃത്രിമത്വത്തിന്റെ തൊങ്ങലുകള്‍ പിടിപ്പിക്കാത്തവയായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍ . ലാളിത്യമായിരുന്നു ആവരികളുടെ മുഖമുദ്ര. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നവയായിരുന്നു അദ്ദേഹത്തിന്റെ വരികള്‍ . രചനയിലെ അനായാസതയില്‍ ഒരു പെരുന്തച്ചന്റെ കരവിരുതായിരുന്നു അദ്ദേഹത്തിന്.
അഭയദേവ് സിനിമയ്ക്ക് വേണ്ടി എഴുതിയ പാട്ടുകള്‍ മൂന്നൂറിലേറെവരും, തന്റെ ഗാനരചനയുടെ ഉച്ചഘട്ടത്തില്‍ അദ്ദേഹം പാട്ടെഴുത്ത് നിര്‍ത്തി. തന്നെക്കാള്‍ സമര്‍ത്ഥരായവര്‍ തന്റെ പിന്നാലെ കടന്നു വന്നതിലുള്ള സന്തോഷം കൊണ്ടാണ് താന്‍ രംഗം ഒഴിയുന്നത് എന്ന് നിഷ്‌കളങ്കമായി അഭയദേവ് ഒരിക്കല്‍ പറഞ്ഞു.
ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് 1995- ല്‍ ജെ.സി. ഡാനിയേല്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
2001 ല തുടങ്ങിയ അഭയദേവ് ഫൗണ്ടേഷന്‍ എല്ലാ വര്‍ഷവും സംഗീത രംഗത്തെ സംഭാവനകള്‍ക്ക് പുരസ്കാരം നല്‍കുന്നു.
പ്രശസ്ത പിന്നണി ഗായകനും, കര്‍ണ്ണാട്ടിക്ക് സംഗീതജ്ഞനും, സംഗീത സംവിധായകനും ആയ അമ്പിളിക്കുട്ടന്‍ അഭയ ദേവിന്റെ മകന്‍ എ. അരവിന്ദന്റെ മകനാണ്.
ഭാര്യ പാറുക്കുട്ടിയമ്മ 1978- ല്‍ അന്തരിച്ചു. മക്കള്‍ : അരവിന്ദന്‍, രാജീവ്

2000 ജൂലൈ 27 നു അദ്ദേഹം അന്തരിച്ചു.തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചനസംഭാഷണംതിരക്കഥ
194910 - - -
195039 - - -
195131 - 1 -
195275 - 1 -
195326 - - -
195440 - - -
195516 - 1 -
19569 - - -
19578 - - -
19594 - - -
196013 - - -
196126 - - -
196241 - 1 -
196328 - - -
196433 - - -
196515 - - -
19668 - - -
19694 - 1 -
1971 - - 2 -
1972 - - 1 -
19745 - 3 -
1975 - - 3 -
1976 - - 4 -
1977 - - 2 -
1978 - - 2 -
1980 - - 2 -
1981 - - 3 -
1982 - - 1 -
1983 - - 1 -
1984 - - 2 -
1985 - - 2 -
1986 - - 11