View in English | Login »

Malayalam Movies and Songs

എന്‍ എല്‍ ബാലകൃഷ്ണന്‍

ജനനം1943 ഏപ്രില്‍ 17
മരണം2014 ഡിസംബര്‍ 25
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (52)
ആദ്യ ചിത്രംഅമ്മാനംകിളി (1986)


1943 ല്‍ ജനിച്ച നാരായണ്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍ ബാലകൃഷ്ണന്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും പെയിന്റിങില്‍ ഡിപ്ലോമയെടുത്ത ശേഷം തിരുവനന്തപുരത്തെ വിവിധ സ്റ്റുഡിയോകളില്‍ ഫോട്ടോഗ്രാഫിയില്‍ പ്രായോഗിക പരിശീലനം നേടി. 1967ല്‍ കള്ളിച്ചെല്ലമ്മയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് സിനിമാരംഗത്തേക്ക് കടന്നത്.

പ്രശസ്ത സംവിധായകന്‍ ജി.അരവിന്ദനൊപ്പം കാഞ്ചന സീത, പോക്കുവെയില്‍, ചിദംബരം, വാസ്തുഹാര തുടങ്ങി 11 സിനിമകളിലും അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം, കൊടിയേറ്റം, മുഖാമുഖം, എലിപ്പത്തായം തുടങ്ങിയ അഞ്ചുസിനിമകളിലും പ്രവര്‍ത്തിച്ചു. പത്മരാജന്റെ പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, ഇന്നലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

എഴുപതുകളിലും എണ്‍പതുകളിലും സമാന്തര സിനിമകളില്‍ സജീവമായിരുന്ന അദ്ദേഹം ജോണ്‍ അബ്രഹാം, കെ.പി കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ.ജി ജോര്‍ജ്ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങിയ സംവിധായകരുടെ സിനിമയിലെ സജീവ സാന്നിധ്യമായി.

1968 മുതല്‍ 11 വര്‍ഷം കേരളകൗമുദിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു. 2012 ലെ കേരള ഫിലിംക്രിട്ടിക് അസോസിയേഷന്റെ ചലചിത്രപ്രതിഭ പുരസ്‌കാരവും 2014 ലെ കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പുരസ്‌കാരവും നേടി.

ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്ന ബാലകൃഷ്ണന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ 2014 ഡിസംബര്‍ 25 ന് രാത്രി പതിനൊന്നരയോടെ അന്തരിച്ചു. നളിനിയാണ് ഭാര്യ. രാജന്‍ ഏകമകനാണ്.

കടപ്പാട്: മാതൃഭൂമി



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19841
19862
19885
19891
19903
19913
19926
19932
19942
19953
19962
19991
20002
20041
20051
20073
20084
20093
20101
20122
20132
20151
20161