View in English | Login »

Malayalam Movies and Songs

നരേന്‍

യഥാര്‍ത്ഥ പേര്സുനിൽ കുമാർ
ജനനം1976 ഒക്റ്റോബര്‍ 07
പ്രവര്‍ത്തനമേഖലഅഭിനയം (39)
ആദ്യ ചിത്രംനിഴൽക്കുത്ത് (2003)


തൃശൂർ കുന്നത്ത്‌ മനയിൽ സുരഭി അപ്പാർട്മെൻറിൽ രാമകൃഷ്ണണന്റെയും ശാന്തയുടെയും ഏകമകനായി 7 ഒക്ടോബര്‍ 1976 -ല്‍ കൊല്‍ക്കത്തയില്‍ ജനനം.യഥാര്‍ത്ഥ പേര് സുനിൽ. ബിരുദ പഠനം പൂർത്തിയാക്കിയശേഷം ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ചലച്ചിത്ര ഛായാഗ്രഹണം പഠിച്ചു. തുടർന്ന പരസ്യചിത്ര മേഖലയിലെ മുൻനിരക്കാരനായ രാജീവ് മേനോന്റെ സഹായിയായി. അപ്പോഴും തന്റെ മേഖല ഇതല്ലെന്ന്‌ സുനിലിന്‌ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഭിനയമോഹത്തെക്കുറിച്ച്‌ പലരോടും പറഞ്ഞു. ആ ആഗ്രഹം സഫലീകരിച്ചത്‌ അടൂർ ഗോപാലകൃഷ്ണനായിരുന്നു നിഴൽക്കുത്തിലെ ചെറിയ വേഷത്തിലൂടെ.

ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെ സുനിൽ ശ്രദ്ധ പിടിച്ചുപറ്റി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. മീരാ ജാസ്മിൻ ആയിരുന്നു നായിക. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം സുനിലിനായിരുന്നു.

മിഷ്കിൻ സംവിധാനം ചെയ്ത ചിത്തരം പേശുതടി ആയിരുന്നു തമിഴിലെ രണ്ടാമത്തെ ചിത്രം. തുടക്കത്തിൽതന്നെ തമിഴ് പ്രേക്ഷകരുടെ മനം കവർന്ന സുനിൽ വൈകാതെ നരേൻ എന്ന് പേരു മാറ്റി. തമിഴിൽ തുടർന്ന് നെഞ്ചിരുക്കുംവരെ എന്ന ചിത്രത്തിലും അഭിനയിച്ചു. മിഷ്കിന്റെ അഞ്ചാതെ ആണ് തമിഴിലെ അടുത്ത ചിത്രം.ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ്-മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ സുനിലിന്റെ താരമൂല്യം ഉയർത്തി.

പന്തയക്കോഴി, ഒരേ കടൽ, ലോലിപ്പോപ്പ്, റോബിൻ ഹുഡ് എന്നിവയാണ് മറ്റ് പ്രമുഖ മലയാള ചിത്രങ്ങൾ.

ഭാര്യ മഞ്ജു ഹരിദാസ്.

reference: wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
20031
20041
20054
20061
20072
20081
20094
20111
20124
20135
20141
20151
20163
20171
20182
20192
20222
20233