View in English | Login »

Malayalam Movies and Songs

എം എസ്‌ വിശ്വനാഥന്‍

ജനനം1928 ജൂലായ് 09
മരണം2015 ജൂലായ് 14
സ്വദേശംഎലപ്പുള്ളി, പാലക്കാട്
പ്രവര്‍ത്തനമേഖലസംഗീതം (74 സിനിമകളിലെ 354 പാട്ടുകള്‍), ആലാപനം (17 സിനിമകളിലെ 20 പാട്ടുകള്‍)
ആദ്യ ചിത്രംജെനോവ (1953)


വിശു എന്ന ഓമനപ്പേരുള്ള മനയങ്ങത്തു സുബ്രഹ്മണ്യന്‍ വിശ്വനാഥന്റെ അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചു. പിന്നീട് അമ്മയുടെ അച്ഛന്‍ അദ്ദേഹത്തെ കണ്ണൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ അദ്ദേഹം നീലകണ്‍ഠ ഭാഗബതരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഫീസ്‌ കൊടുക്കുവാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ ഗുരുവിന്റെ വീട്ടില്‍ ജോലികളും ചെയ്തിരുന്നു.

പത്തുവയസ്സ് പ്രായമുള്ളപ്പോള്‍ അഭിനയ മോഹം മൂത്ത് വിശു മദിരാശിയിലേക്ക് വണ്ടി കയറി. അന്ന് ജൂപിടര്‍ പിക്ചേഴ്സ് അവരുടെ ആദ്യ മെഗാ ഹിറ്റ്‌ ചിത്രമായ കണ്ണകി നിര്‍മ്മിക്കുന്ന സമയമായിരുന്നു. വിശ്വനാഥന്‍ അതില്‍ ബാല കൊവലനായി അഭിനയിച്ചെങ്കിലും പിന്നീട് അതിന്റെ ചിത്രങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടു. 1942 ല്‍ ആയിരുന്നു അത്.
ജൂപിടര്‍ സ്ടുടിയോക്കാര്‍ കോയമ്പത്തൂരിലെ സെന്‍ട്രല്‍ സ്റ്റുഡിയോ വാടകയ്ക്കെടുത്തപ്പോള്‍ വിശു അവിടെ ഓഫീസ് ബോയ്‌ ആയി ജോലി നോക്കി. അവിടെ എസ എം സുബ്ബയ്യ നായിടുവിന്റെ സഹായിയാവാന്‍ ഉള്ള സൗകര്യം സംഗീതാരാധകന്‍ കൂടിയായ അദ്ദേഹത്തിനു ലഭിച്ചു. ഹാര്മോനിയത്തില്‍ ആകൃഷ്ടനായ വിശുവിനു പിന്നീട് ഒരു ശരീരഭാഗം പോലെ ആയിത്തീര്‍ന്നു ഹാര്‍മ്മോണിയം. നായിഡു ഇല്ലാത്ത സമയത്തെല്ലാം വിശ്വനാഥന്‍ പാട്ടുകള്‍ കമ്പോസ് ചെയ്തു. 1948 ല്‍ ജൂപിടര്‍ പിക്ചേഴ്സ് അഭിമന്യു നിര്‍മ്മിച്ചപ്പോള്‍ സുബ്ബയ്യ നായിഡു അതിലെ 'പുതു വസന്തമേ....' എന്ന ഗാനത്തിന് ഒന്‍പതു ഈണങ്ങള്‍ ഇട്ടു എങ്കിലും നിര്‍മാതാവും സംവിധായകനും അവയെല്ലാം തിരസ്കരിച്ചു. ആ സമയം വിശ്വനാഥന്‍ പുതു വസന്തത്തിനു സ്വയം സംഗീതം നല്‍കുന്നത് സുബ്ബയ്യ നായിഡു കേട്ട്. അദ്ദേഹത്തിനു അത് വലിയ ഇഷ്ടമായി. ആ ട്യൂണ്‍ സുബ്ബയ്യ നായിഡു വിശുവിന്റെ പേര് വെളിപ്പെടുത്താതെ നിര്‍മാതാവിന് സമര്‍പ്പിച്ചു, അത് സ്വീകരിക്കപ്പെടുകയും ചെയ്തു. പുതുവസന്തമേ എന്ന ഗാനം ഹിറ്റായി. ജൂപിടര്‍ പിക്ചേഴ്സ് മദിരാശിയിലേക്ക് കുടിയേറിയപ്പോള്‍ ജോലിക്കാരെയും അങ്ങോട്ട്‌ കൊണ്ടുപോയി. അവിടെവച്ചു വിശ്വനാഥന്റെ കഴിവുകള്‍ കണ്ടു പിടിക്കപ്പെടുകയും ജൂപിടര്‍ സോമസുന്ദരം പുതിയ കലാകാരനെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മദിരാശിയില്‍ വിശ്വനാഥന്‍ സി ആര്‍ സുബ്ബരാമന്റെ ട്രൂപ്പില്‍ ചേര്‍ന്നു. അദ്ദേഹം അന്ന് ജൂപിടരിനു വേണ്ടി ജോലി ചെയ്യുകയായിരുന്നു. ടി കെ രാമമൂര്‍ത്തി അന്ന് അവിടെ വയലിനിസ്റ്റ് ആയിരുന്നു.
സുബ്ബരാമന്‍ വെറും ഇരുപത്തെട്ടു വയസ്സുള്ളപ്പോള്‍ അന്തരിച്ചു. 1953 ല്‍ ദേവദാസ് സിനിമയ്ക്ക് കുറച്ചു പാട്ടുകള്‍ കൂടി ചെയ്യേണ്ട സമയമായിരുന്നു അത്. തെലുങ്കിലും തമിഴിലും ഒരുമിച്ചായിരുന്നു ദേവദാസിന്റെ നിര്‍മാണം. വിശ്വനാഥന്‍ സംഗീതം നല്‍കി ഘന്ടശാല പാടിയ ഉലകെ മായം എന്ന ഗാനം വന്‍ ഹിറ്റായി.

അന്‍പതുകളിലും അറുപതുകളിലും തമിഴ് സിനിമാ രംഗം പിടിച്ചടക്കുകയായിരുന്നു പിന്നീട് വിശ്വനാഥന്‍ രാമമൂര്‍ത്തി കൂട്ടുകെട്ട്. അന്ന് തമിഴ് സിനിമയില്‍ സംഗീത സംവിധായകരുടെ കൂട്ടുകെട്ട് ഇല്ലായിരുന്നു. ഒരു ഹിന്ദി ചിത്രത്തില്‍ ശങ്കര്‍ - ജയ്‌ കിഷന്‍ കൂട്ടുകെട്ട് കണ്ടു ആവേശഭരിതനായാണ് വിശ്വനാഥന്‍ കൂട്ടുകെട്ടിന് ഒരുങ്ങിയത്. രാമമൂര്‍ത്തിക്ക് ആദ്യം താല്പര്യമില്ലായിരുന്നു എങ്കിലും പിന്നീട് വിശ്വനാഥന്‍ രാമമൂര്‍ത്തി കൂട്ടുകെട്ട് ചരിത്രം സൃഷ്ടിച്ചു.
1952 ല്‍ 'പണം' എന്ന ചിത്രത്തിലൂടെ ആയിരുന്നു അവരുടെ രംഗപ്രവേശം എങ്കിലും 1961 ല്‍ 'പാവമന്നിപ്പ്' എന്ന ചിത്രമാണ് ഇരുവരെയും പ്രശസ്തരാക്കിയത്. അന്നത്തെ പ്രശസ്ത നിര്‍മാതാവ് എ ഭീമ്സിംഗ് 'പ' എന്ന അക്ഷരത്തിലുള്ള നിരവധി പടങ്ങള്‍ നിര്‍മ്മിച്ച്‌. പാശമലര്‍ , പാലും പഴവും, പാട കാണിക്കൈ തുടങ്ങിയ പടങ്ങള്‍ അവയിലെ ഗംഭീരമായ പാട്ടുകള്‍ കൊണ്ട് സമ്പന്നമായിരുന്നു. അര നൂറ്റാണ്ടിനു ശേഷവും ഈ ഗാനങ്ങള്‍ ഹിറ്റുകളായി തുടരുന്നു.
പാട്ടുകളില്‍ അന്നുവരെ ഉപയോഗിക്കാത്ത അക്കൊടിയന്‍, പിക്കൊളോ, മേലോടിയന്‍, സൈലോഫോണ്‍, ട്യൂബ, ബോന്ഗോസ്‌, കീബോഡ് തുടങ്ങി നിരവധി പൌരസ്ത്യ പാശ്ചാത്യ താളവാദ്യങ്ങളും വിശ്വനാഥന്‍ ഗാനങ്ങളില്‍ പരീക്ഷിച്ചു. അദ്ദേഹം പല ചിത്രങ്ങളിലും പാടിയിട്ടും ഉണ്ട്.
പിന്നീട് വിശ്വനാഥന്‍ രാമമൂര്‍ത്തി വഴിപിരിഞ്ഞു. വിശ്വനാഥന്‍ ഇടയ്ക്ക് നിര്മാതാവായെങ്കിലും സംഗീതത്തിലേക്ക് തന്നെ തിരിച്ചെത്തി.
വിശ്വനാഥന്റെ സഹായികളായി പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഇന്ന് വളരെ പ്രശസ്തരാണ്. ശങ്കര രാമന്‍ (സുബ്ബരാമന്റെ സഹോദരന്‍), ജി കെ വെങ്കടേഷ് , ഹെന്‍റി ദാനിയല്‍ , ജോസഫ് കൃഷ്ണ, ജോ (കീബോഡ്), ശിവമണി (താളവാദ്യം) നന്ജപ്പ റെഡഡി (പുല്ലാങ്കുഴല്‍), ഗോപാലകൃഷ്ണന്‍, മംഗളമൂര്‍ത്തി(അക്കൊടിയന്‍) ബെന്‍ സുരേന്ദര്‍ (കീബോഡ്) ഫ്രാങ്ക് ദൂബിയര്‍ (ട്രംപെറ്റ്) എന്നിവരെ എടുത്തു പറയേണ്ടിയിരിക്കുന്നു.
തമിഴ്, തെലുങ്ക്‌, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം 2015 ജൂലൈ 14 ന് അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംആലാപനം
19531 - - -
19588 - - -
19717 - - -
19725 - - -
197321 - 2 -
197420 - 2 -
197525 - 1 -
197634 - 3 -
197736 - 1 -
197837 - 5 -
197949 - - -
198015 - - -
198110 - - -
19828 - - -
19832 - 1 -
198414 - - -
19852 - - -
198618 - - -
198711 - 1 -
199012 - - -
19927 - - -
1997 - - 2 -
19985 - 1 -
20077 - - -
2013 - - 1 -