View in English | Login »

Malayalam Movies and Songs

പി കെ ഏബ്രഹാം

മരണം1996 മെയ് 02
പ്രവര്‍ത്തനമേഖലഅഭിനയം (104), സംഭാഷണം (3), തിരക്കഥ (3), കഥ (2)


നടനും എഴുത്തുകാരനും പത്രപ്രവർത്തകനുമൊക്കെയായിരുന്നു ചലച്ചിത്രലോകത്ത് അവറാച്ചൻ എന്നറിയപ്പെട്ടിരുന്ന PK എബ്രഹാം.
മനോരമ പത്രത്തിലെ ഉദ്യോഗം രാജിവച്ചിട്ട് സിനിമാരംഗത്ത് കടന്നുവന്ന ആളാണദ്ദേഹം.
ഉറൂബിന്റെ ഇരുട്ടിനും വെളിച്ചത്തിനും മധ്യേ എന്ന ചെറുകഥയെ ആധാരമാക്കി രാജ്മാർബ്രോസ് 1971-72 കാലത്ത് ഹിന്ദിയിലും മലയാളത്തിലുമായി ചിത്രീകരിച്ച ഒരു സിനിമയാണ് ത്രിസന്ധ്യ. മലയാളിയായ ഭാസ്കരനുണ്ണി നായകനും ഹിന്ദിനടി വഹീദാറഹ്മാൻ നായികയുമായ
ഈ സിനിമയിൽ നായകന്റെ ചേട്ടനായി വേഷമിട്ടുകൊണ്ടായിരുന്നു
PK എബ്രഹാമിന്റെ തുടക്കം.
(ഈ ചിത്രം അക്കാലത്ത് റിലീസാവുകയുണ്ടായില്ല.)
PN മേനോന്റെ ചായമാണ്
PK എബ്രഹാമിന്റെ പുറത്തുവന്ന ആദ്യചിത്രം(1973).
ഇതിൽ അദ്ദേഹം പത്മാവതി(ഷീല)യുടെ പൂർവ്വകാമുകനായ ഭാസ്കരവർമ്മയുടെ വേഷം ചെയ്തു.
ആ വർഷം തന്നെ പുറത്തുവന്ന M.കൃഷ്ണൻ നായരുടെ
യാമിനിയിൽ ജയഭാരതിയുടെ ഭർത്താവായ ഗോവിന്ദക്കുറുപ്പ് എന്ന കഥാപാത്രമായി.
ദേവീ കന്യാകുമാരി (74)യിലെ ബാണാസുരനായിരുന്നു അടുത്ത വേഷം.
അടുത്ത വർഷം പൊൻകുന്നം വർക്കിയുടെ ചലനത്തിൽ പുരോഹിതവേഷം ചെയ്തു..
ആദ്യ പുരോഹിത വേഷം പൊടിപ്പനാക്കിയ അദ്ദേഹത്തിന് പിൽക്കാലത്ത് ആ ഗണത്തിൽ ഒട്ടനവധി സാത്വിക വേഷങ്ങൾ ചെയ്യാനവസരം കിട്ടി.
ഇരുപത് വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ അദ്ദേഹം നൂറ്റമ്പതോളം ചിത്രങ്ങളിൽ വേഷമിട്ടു.
ഘനഗംഭീരമായ ശബ്ദം കൊണ്ടും ഉചിതമായ ഭാവാവിഷ്കാരങ്ങൾ കൊണ്ടും ശാന്തരും സൗമ്യരും നിസ്സഹായരുമായ ഒട്ടനവധി മനുഷ്യരുടെ ചിത്രങ്ങൾ അദ്ദേഹം ഭംഗ്യന്തരേണ പകർത്തിവച്ചു.
അവയിൽ:
കാമം ക്രോധം മോഹം, സ്വപ്നാടനം, അനാവരണം, ശ്രീമത് ഭഗവത് ഗീത, ജലതരംഗം, തണൽ,
രണ്ടു പെൺകുട്ടികൾ,മണ്ണ്, വാടകവീട്,ശരപഞ്ജരം, ലൗലി,
സൂര്യദാഹം, മീൻ, നിദ്ര, വേനൽ,
അർച്ചന ടീച്ചർ, അഹിംസ, മംഗളം നേരുന്നു, സന്ദർഭം, വെള്ളം, നിറക്കൂട്ട്,
ന്യൂ ഡൽഹി, ധ്രുവം തുടങ്ങിയ ചിത്രങ്ങൾ പ്രത്യേകം പരാമർശമർഹിക്കുന്നു.
TV ചന്ദ്രന്റെ പൊന്തൻമാടയിലാണ്
PK അവസാനം വേഷമിട്ടത്.
ആദ്യം അഭിനയിച്ച ത്രിസന്ധ്യ (പൊന്തൻമാടയ്ക്കും ധ്രുവത്തിനും മുൻപായി) 1990 ൽ തിയേറ്ററിലെത്തിയിരുന്നു എന്നതും
പ്രസ്താവ്യമാണ്.
ഒരു നടൻ എന്നതിനുപരിയായി ഒരു തിരക്കഥാകൃത്തുമായും അദ്ദേഹം രേഖപ്പെടുത്തപ്പെടുന്നുണ്ട്.
1976ലെ അനാവരണത്തിന്റെ കഥയും
1977 ലെഅഷ്ടമംഗല്യത്തിന്റെ തിരക്കഥ-സംഭാഷണവും
നട്ടുച്ചയ്ക്കിരുട്ട് (1980),
നിമിഷങ്ങൾ (1986) എന്നിവയുടെ കഥ.തിരക്കഥ സംഭാഷണങ്ങളും
അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നതാണ്.
1996 മേയ് 2 ന് അദ്ദേഹം കഥാവശേഷനായി.
ശ്രദ്ധാഞ്ജലി....
പ്രദീപ് കുമാരപിള്ള



തയ്യാറാക്കിയത് : ജയ് മോഹന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംഭാഷണംതിരക്കഥകഥ
19721 - - -
19731 - - -
19741 - - -
19755 - - -
19766 - - -
19771211 -
19789 - - -
19798 - - -
19809111
198110 - - -
19824 - - -
19837 - - -
198415 - - -
19854 - - -
19865111
19874 - - -
19901 - - -
19932 - - -