View in English | Login »

Malayalam Movies and Songs

പറവൂര്‍ ഭരതന്‍

ജനനം1929
മരണം2015 ഓഗസ്റ്റ് 19
സ്വദേശംവടക്കന്‍ പറവൂര്‍
പ്രവര്‍ത്തനമേഖലഅഭിനയം (283)
ആദ്യ ചിത്രംരക്ത ബന്ധം (1951)
അവസാന ചിത്രംചങ്ങാതിക്കൂട്ടം (2009)


സിനിമയില്‍ ഏറ്റവും കൂടുതല്‍ കാലം അഭിനയിച്ചവരില്‍ ഒരാളാണ് ശ്രീ പറവൂര്‍ ഭരതന്‍. 1951ല്‍ 'രക്തബന്ധം' എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ തുടങ്ങിയ ആ അഭിനയജീവിതം 2009 വരെ തുടര്‍ന്നു. ആയിരത്തിലേറെ സിനിമകളില്‍ വലുതും ചെറുതും ആയ പല തരം വേഷങ്ങള്‍ കൈകാര്യം ചെയ്തു. വടക്കന്‍ പറവൂറിനടുത്തു് മൂത്തകുന്നം കരയില്‍ വാവക്കാടു് എന്ന സ്ഥലത്തു് 1929 ല്‍ ആണു് ശ്രീ ഭരതൻ ജനിച്ചതു്. എട്ടാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചതിനാല്‍ ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയ്ക്കു് വിദ്യാഭ്യാസം മുന്നോട്ടു നീക്കാന്‍ കഴിഞ്ഞില്ല. താല്പര്യം നാടകാഭിനയത്തോടായിരുന്നു. അദ്ദേഹത്തിന്റെ നാടകാഭിനയം കാണാനിടവന്ന പ്രശസ്ത കഥാപ്രസംഗകന്‍ ശ്രീ കെടാമംഗലം സദാനന്ദന്‍ 'പുഷ്പിത' എന്ന അമേച്വര്‍ നാടകസമിതിയില്‍ ഭരതനെ ഉള്‍പ്പെടുത്തി. 1940കളുടെ രണ്ടാം പകുതിയോടെ ആ പ്രദേശത്തുള്ള അമേച്വര്‍ നാടകസമിതിയികളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായി മാറി ഈ നടന്‍. പിന്നീട് പ്രൊഫഷണല്‍ നാടകസമിതികളിലേക്കു കാല്‍ വെച്ചു. അന്നത്തെ പ്രഗല്‍ഭ നാടകാഭിനേതാക്കളായ അഗസ്റ്റിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, കാലായ്ക്കല്‍ കുമാരന്‍ തുടങ്ങിയവരോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു. ഇവര്‍ തുടങ്ങിയ ഉദയകേരളകലാസമിതിയുടെ 'മാറ്റൊലി' എന്ന സംഗീതനാടകത്തില്‍ ശ്രീ ഭരതന്‍ ചെയ്ത വേഷം പരക്കെ ശ്രദ്ധിക്കപ്പെട്ടു. ശ്രീ മുട്ടത്തു വര്‍ക്കിയുടെ രചനയില്‍ വന്ന ഒരു നാടകം ആയിരുന്നു അതു്. പിന്നീടു ചെയ്ത 'സമ്രാട്ട് അശോകന്‍' എന്ന നാടകവും വളരെ പ്രശസ്തമായി. ശ്രീ ജോസ് പ്രകാശിന്റെ നാടകസമിതിയിലും അദ്ദേഹം അഭിനയിച്ചു. ഈ നാടകബന്ധങ്ങളാണു് ശ്രീ ഭരതനെ സിനിമയിലെത്തിച്ചതു്. 1951ല്‍ 'രക്തബന്ധം' എന്ന നാടകം സിനിമയാക്കിയപ്പോള്‍ ആ നാടകത്തില്‍ അഭിനയിച്ചിരുന്നില്ലെങ്കില്‍ പോലും സിനിമയിലെ ഒരു ചെറിയ വേഷം അദ്ദേഹത്തെ തേടിയെത്തി. ശ്രീ ആലുവാ കരുണാകരന്‍ പിള്ളയായിരുന്നു അതിന്റെ നിർമ്മാതാവു്. തുടര്‍ന്നു് സിനിമയിലും നാടകത്തിലും ആയി കലാജീവിതം. അതിനുശേഷം കേരളകേസരി, മരുമകള്‍ തുടങ്ങി പല ചിത്രങ്ങളിലും വേഷങ്ങള്‍ ചെയ്തു. 1964 ല്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത 'കറുത്ത കൈ' യിലെ മുഴുനീള വില്ലന്‍ വേഷം ആണു് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ ആദ്യവഴിത്തിരിവ്. 'പഞ്ചവര്‍ണ്ണ തത്ത പോലെ’ എന്ന പ്രശസ്തമായ ഖ്വാവാലി ഗാനം പാടി അഭിനയിച്ചതു് ശ്രീ ഭരതന്‍ ആയിരുന്നു. പിന്നീട് പല തരത്തിലുള്ള റോളുകളും അദ്ദേഹത്തെ തേടിയെത്തി - ഹാസ്യറോളുകള്‍ മുതല്‍ വില്ലന്‍ വേഷങ്ങളും സ്വഭാവനടന്റെ റോളുകളും ഒക്കെ അദ്ദേഹം ചെയ്തു. അള്‍ത്താര, സ്കൂള്‍ മാസ്റ്റര്‍, മുത്തുച്ചിപ്പികള്‍, ഡോക്ടര്‍ പശുപതി, കുറുക്കന്റെ കല്ല്യാണം, ഗോഡ്ഫാദര്‍, പട്ടണപ്രവേശം, ഹിസ് ഹൈനസ് അബ്ദുള്ള, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഇന്‍ ഹരിഹര്‍ നഗര്‍, അമ്മയാണെ സത്യം, മാനത്തെ കൊട്ടാരം, തലയണമന്ത്രം, മഴവില്‍ക്കാവടി തുടങ്ങി നിരവധി ചിത്രങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളായിരുന്നു അദ്ദേഹത്തിന്റേതു്.

മാറ്റൊലി എന്ന നാടകത്തില്‍ കൂടെ അഭിനയിച്ച ശ്രീമതി തങ്കമണിയെയാണു് അദ്ദേഹം ജീവിതസഖിയാക്കിയതു്. അവര്‍ക്കു് നാലു മക്കള്‍. 2015 അഗസ്റ്റ് 19 നു രാവിലെ വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം അന്തരിച്ചു.

References: Amrita TV - Innalathe Tharam, The Hindu



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19511
19613
19621
19643
19655
19663
19671
19684
196914
197014
19719
197215
197316
197410
197510
19768
197715
19789
19796
19807
19818
19828
19836
19844
198511
19867
19871
19888
19897
199013
199110
19924
19936
19947
19958
19963
19975
19981
19992
20012
20021
20034
20041
20091
20121