പൂർണം വിശ്വനാഥൻ
ജനനം | 1921 |
മരണം | 2008 ഒക്റ്റോബര്‍ 01 |
പ്രവര്‍ത്തനമേഖല | അഭിനയം (6) |
മലയാള സിനിമ കാണുന്നവര്‍ എളുപ്പം മറക്കാത്ത പേരാണ് ചിത്രം എന്ന സിനിമ, അതിലെ നായിക കല്യാണിയുടെ അച്ഛന് രാമചന്ദ്രമേനോനെയും. ഈ വേഷം അനശ്വരം ആക്കിയത് പൂര്‍ണം വിശ്വനാഥന് എന്ന തമിഴ് നടന് ആണ്.
1921ല്‍ തമിഴ് നാട്ടില്‍ ജനിച്ച ഈ നടന് പതിനെട്ടാം വയസ്സില്‍ നാടകത്തില്‍ വേഷമിട്ടു തന്റെ അഭിനയ സപര്യ തുടങ്ങി. പിന്നീട് മദ്രാസ്സില്‍ നിന്നും ന്യൂ ഡല്‍ഹിയിലേക്കു ചേക്കേറിയ അദ്ദേഹം സുബ്ബുടു എന്ന വ്യക്തിയുടെ സൌത്ത് ഇന്ത്യന്‍ ട്രൂപില്‍ ചേര്‍ന്ന് നാടക നടനം തുടര്‍ന്നു. അവിടെ വെച്ച് ഓള് ഇന്ത്യ റേഡിയോയില്‍ വാര്‍ത്താവായനക്കാരന്‍ ആയി ജോലിയും കിട്ടി.
1947 അഗസ്റ്റ് പതിനഞ്ചിന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വാര്‍ത്ത ലോകത്തെ അറിയിച്ചത് ആകാശവാണിയിലൂടെ പൂര്‍ണം വിശ്വനാഥന് ആണ്.
1964ല്‍ വീണ്ടും ചെന്നൈയില്‍ (അന്നത്തെ മദ്രാസ് ) തിരിച്ചെത്തിയ അദ്ദേഹം മരിനയുടെ രചനയില്‍ ചെയ്ത നാടകങ്ങളായ ഊര് വമ്പു, കാല് കാട്ട് തുടങ്ങിയവ ജനശ്രദ്ധ നേടി.
കടവുള്‍ വന്തിരുന്താര്‍, അടിമൈഗള്, ഊഞ്ഞാല് ഇവ കൂടി ജനമനസ്സില്‍ ഉറച്ചതോടെ അദ്ദേഹം സ്വന്തമായി പൂര്‍ണം ന്യൂ തീയറ്റേഴ്സ് എന്നൊരു നാടക സമിതി ഉണ്ടാക്കി.
ചെന്നൈയിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പദവിയില്‍ പ്രവേശിച്ച അദ്ദേഹം തിട്ടം യോജന തുടങ്ങിയ മാസികകളുടെ അണിയറയില്‍ ശക്തമായിരുന്നു. ഒട്ടേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്.
സിനിമിയിലേക്ക് പ്രവേശിച്ച പൂര്‍ണം, വര്‍ഷം 16, തില്ല് മുള്ള്, കേളെടി കണ്മണി, മൂന്നാം പിറൈ, ആശൈ, മഹാനദി, വരുമയിന്‍ നിറം ശിവപ്പ് തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. മികച്ച സ്വഭാവ നടന് എന്ന് പേരെടുത്ത അദ്ദേഹം ചിത്രം, ആര്യന്, പിന്‍ഗാമി എന്നീ മൂന്നു മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നൂറു ചിത്രങ്ങളുടെ പ്രശസ്തി ആണ് ചിത്രം എന്ന ഒരൊറ്റ ചിത്രം അദ്ദേഹത്തിന് നല്‍കിയത്. അന്തരിച്ച നടന് നരേന്ദ്ര പ്രസാദ് ആണ് ചിത്രത്തിലെ അദേഹത്തിന്റെ ശബ്ദം ആയതു.
അദ്ദേഹത്തിന് ഒരു മകനും രണ്ടു പെണ് മക്കളും ഉണ്ട്
(അവലംബം വിക്കിപീഡീയ)
തയ്യാറാക്കിയത് : ജയ് മോഹന്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1985 | 1 |
1988 | 1 |
1991 | 1 |
1993 | 1 |
1994 | 2 |