View in English | Login »

Malayalam Movies and Songs

കല്‍പ്പന

ജനനം1965 ഒക്റ്റോബര്‍ 05
മരണം2016 ജനുവരി 25
പ്രവര്‍ത്തനമേഖലഅഭിനയം (186), ആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംവിടരുന്ന മൊട്ടുകൾ (1977)
അവസാന ചിത്രംചാര്‍ലി (2015)
ഭര്‍ത്താവ്പി അനില്‍
മക്കള്‍ശ്രീശംഖ്യ


പഴയകാല അഭിനേതാവായിരുന്ന ശ്രീ. ചവറ വി. പി. നായരുടെയും ശ്രീമതി വിജയലക്ഷ്മിയുടെയും മകളായി ജനിച്ചു. പ്രശസ്ത നടികളായ ഉര്‍വശിയും കലാ രഞ്ജിനിയും സഹോദരിമാര്‍ ആണ്.

ഹാസ്യ കഥാപാത്രങ്ങളെ തനതായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ കല്പനയുടെ കഴിവ് മലയാളികള്‍ക്കിടയില്‍ എടുത്തു പറയേണ്ട കാര്യമില്ല. നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ കൂടുതല്‍ പ്രതീക്ഷകളുമായി സിനിമാ രംഗത്തെത്തിയ കല്പനയ്ക്ക് കൂടുതല്‍ മികവു കാണിക്കാനായത്‌ ഹാസ്യ മേഖലയിലാണ്.

1977 മുതല്‍ ബാലതാരമായി അരങ്ങിലെത്തി സിനിമാ അഭിനയം തുടങ്ങിയ കല്പന ഇതിനകം തന്നെ 300 ഓളം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഗാന്ധര്‍വം, കളിവീട്, ഇഷ്ടം, മിഴി രണ്ടിലും, വിസ്മയത്തുമ്പത്ത്, മാമ്പഴക്കാലം, ബാംഗ്ലൂര്‍ ഡേയ്സ് എന്നിവ കല്പന അഭിനയിച്ച സിനിമകളില്‍ ചിലത് മാത്രം. പ്രശസ്ത പോപ്‌ ഗായിക ഉഷാ ഉതുപ്പിന്റെ കൂടെ അവര്‍ ഒരു സംഗീത ആല്‍ബത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഞാന്‍ കല്പന' എന്ന പേരിലുള്ള ഓര്‍മ്മക്കുറിപ്പുകള്‍‍ പുസ്തക രൂപത്തില്‍ ഇറക്കിയിരുന്നു.

മലയാളത്തിലെ തന്നെ പ്രശസ്ത സംവിധായകന്‍ ആയ അനിലിനെ വിവാഹം കഴിച്ചെങ്കിലും 2012 ല്‍ വിവാഹമോചനം നേടി.

2016 ജനുവരി 25 ന് ഹൈദരാബാദില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു.



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19771 - -
19791 - -
19801 - -
19811 - -
19824 - -
19833 - -
19843 - -
19854 - -
19861 - -
19892 - -
19906 - -
19917 - -
19925 - -
199312 - -
19945 - -
199512 - -
19967 - 1
199713 - -
19987 - -
19996 - -
20003 - -
20013 - -
20028 - -
20035 - -
20047 - -
20056 - -
20062 - -
20072 - -
20086 - 1
20096 - -
20109 - -
201110 - -
20127 - -
20132 - -
20144 - -
20155 - -