View in English | Login »

Malayalam Movies and Songs

കമലഹാസൻ

ജനനം1954 നവംബര്‍ 07
സ്വദേശംരാമനാഥപുരം, തമിഴ് നാട്
പ്രവര്‍ത്തനമേഖലഅഭിനയം (57), ഗാനരചന (1 സിനിമകളിലെ 4 പാട്ടുകള്‍), തിരക്കഥ (3), ആലാപനം (3 സിനിമകളിലെ 3 പാട്ടുകള്‍), സംവിധാനം (2), നിര്‍മ്മാണം (2), കഥ (1)
ആദ്യ ചിത്രംകണ്ണും കരളും (1962)


ക്രിമിനൽ വക്കീൽ ആയിരുന്ന ഡി. ശ്രീനിവാസൻ-രാജലക്ഷ്മി ദമ്പതികളുടെ നാലാമത്തെ പുത്രനായി രാമനാഥപുരം ഡിസ്ട്രിക്റ്റിൽ, പരമകുഡിയെന്ന ഗ്രാമത്തിൽ കമൽഹാസൻ ജനിച്ചു. ചാരുഹാസൻ, ചന്ദ്രഹാസൻ, നളിനിരഘു എന്നിവരായിരുന്നു കമലിന്റെ സഹോദരങ്ങൾ. കമലിന്റെ രണ്ടു ചേട്ടന്മാരും, അഛനെപോലെ നിയമം പഠിച്ചു. എന്നാൽ കമലിനു പഠിത്തത്തില്‍ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. ചാരുഹാസനും പേരുകേട്ട നടനായിരുന്നു. അദ്ദേഹത്തിനും ദേശീയ‌അവാർഡു ലഭിച്ചിട്ടുണ്ട്. ചാരുഹാസന്റെ മകൾ സുഹാസിനിയും ഒരു ദേശീയ‌അവാർഡു വാങ്ങിയിട്ടുള്ള നടിയാണ്. സുഹാസിനിയുടെ ഭർത്താവു മണിരത്നം ദേശീയ അവാർഡു വാങ്ങിയിട്ടുള്ള ഒരു സംവിധായകനാണ്. ചന്ദ്രഹാസൻ കമലിന്റെ അനവധിസിനിമകളുടെ നിർമ്മാതാവായിരുന്നു എന്നു മാത്രമല്ല, കമലിന്റെ സ്വന്തം കമ്പനിയായ ‘രാജ്‌കമൽ ഇന്റർ‌നാഷണലിലെ’ ഒരു പ്രധാന എക്സിക്യൂട്ടിവും ആണു. കമലിന്റെ അനന്തിരവളായ അനുഹാസനും അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ സുഹാസിനിയുടെ ‘ഇന്ദിര’ എടുത്തുപറയത്തക്കതാണ്. കമലിന്റെ സഹോദരിയായ നളിനിരഘു ഒരുനൃത്താധ്യാപികയും ആണു്. നളിനിയുടെ പേരിൽ ഒരു ആഡിറ്റോറിയം കമൽ ‘നളിനിമഹാൾ‌’ എന്നു നാമകരണം ചെയ്തിട്ടുണ്ട്. നളിനിയുടെ മകൻ ഗൌതം കമലിന്റെ പേരക്കുട്ടിയായി ‘ഹേ റാമിൽ’ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ അഭിനയപാടവവും, കലാസ്നേഹവും ഒത്തിണങ്ങിയ ഒരു കുടുംബമാണു കമലിന്റെത്. അഭിനയത്തിന്റെ വിവിധതൽ‌പ്പങ്ങളിൽ തന്റെ പാടവം കമൽതെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലിം അവാർഡുകൾ തുടങ്ങിയ ദേശീയ‌അവാർഡുകൾ, നിരവധി ഫിലിംഫെയർ‌അവാർഡുകൾ ഇതൊക്കെ കമൽ കരസ്ഥമാക്കിയിട്ടുണ്ട്. വിദേശസിനിമകൾക്കുള്ള അക്കാഡമിഅവാർഡ് മത്സരത്തിലേയ്ക്കു പങ്കെടുത്തിട്ടുള്ള സിനിമകളിൽ കൂടുതലും കമൽ അഭിനയിച്ചിട്ടുള്ള സിനിമകളാണു. അഭിനയം, സംവിധാനം ഇതിനൊക്കെ പുറമേ, കമൽ ഒരു തിരക്കഥാകൃത്തും, ഗാനരചയിതാവും, ഗാനസംവിധായകനും, പിന്നണിഗായകനും, ആണു്. 2009-ൽ, ഇൻഡ്യൻ സിനിമയിൽ, 50 വർഷത്തെ അഭിനയം തികച്ച വളരെ കുറച്ചു അഭിനേതാക്കളിൽ ഒരാളായി കമൽ പേരെടുത്തു. പത്മശ്രീപട്ടവും ഈകലാകാരനു ലഭിച്ചിട്ടുണ്ട്.

1960-ൽ കളത്തൂർ കണ്ണമ്മയിൽ ബാലനടനായി കമൽ അരങ്ങേറ്റം കുറിച്ചു. ആദ്യത്തെസിനിമയ്ക്കു തന്നെ മികച്ച ബാലനടനുള്ള ദേശീയഅവാർഡ് കമലിനു ലഭിച്ചു. 1975-ൽ അപൂർവ്വരാഗത്തിൽ തന്നെക്കാൾ പ്രായമുള്ള ഒരു സ്ത്രീയെ സ്നേഹിയ്ക്കുന്ന നിഷേധിയായ ഒരു കാമുകനായി വേഷം ഇട്ടു. ഓർമ്മയില്ലാത്ത ഒരു പെൺകുട്ടിയുടെ രക്ഷകനായി 1982-ൽ മൂൻ‌റാം പിറൈയിൽ അഭിനയിച്ചു. ഈ സിനിമ അദ്ദേഹത്തിനു രണ്ടാമത്തെ ദേശീയ‌അവാർഡ് നേടിക്കൊടുത്തു. 1987-ൽ മണിരത്നത്തിന്റെ ‘നായകനിൽ’ വളരെ പ്രാധാന്യമുള്ളഒരുറോൾ‌അഭിനയിച്ചു. ടൈം‌മാഗസീൻ ‘നായകൻ’ എന്ന സിനിമയെ വളരെ നല്ല ഒരു സിനിമയായിട്ടാണു വിലയിരുത്തിയത്. 1987 ല്‍ തന്നെ പുറത്തിറങ്ങിയ നിശ്ശബ്ദ ചിത്രമായ "പുഷ്പകവിമാന" എന്ന ചിത്രത്തില്‍ അമലയോടൊപ്പം ചെയ്ത കഥാപാത്രത്തിന് ഡയലോഗുകള്‍ ഇല്ലാതെ തന്നെ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞു. അതിൽ‌പിന്നെ ഹേറാം, വിരുമാണ്ഡി, ദശാവതാരം ഈ സിനിമകൾ കമലിനു പ്രശസ്തി നേടിക്കൊടുത്തു. ദശാവതാരത്തിൽ പത്തു വ്യത്യസ്തമായ റോളുകളാണു കമൽ ചെയ്തത്.

ഒരു ഹിന്ദുബ്രാഹ്മണകുടുംബത്തിൽ ജനിച്ച‌ കമൽ, താനൊരു നിരീശ്വരവാദിയാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘മഹാനദി’, ‘അൻപേ ശിവം’, ‘ദശാവതാരം’ ഈ സിനിമകൾ ഇതു കാണിയ്ക്കുന്നുണ്ട്. ‘ഹാസൻ’ എന്ന അദ്ദേഹത്തിന്റെ പേരുകാരണം, ഒരുമുസ്ലിം ആയി തെറ്റിദ്ധരിച്ചു് 2002-ൽ അദ്ദേഹത്തെ കാനഡയിലെ ടൊറാന്റോ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തുകയുണ്ടായി.

‘കമൽനാർപനി‌ഇയക്കം’ (Kamal Welfare Association) എന്ന പേരിൽ അദ്ദേഹത്തിനു ഒരു സ്ഥാപനം ഉണ്ട്. അദ്ദേഹത്തിന്റെ ആരാധകർ നേത്രദാനത്തിനും, രക്തദാനത്തിനും സ്കൂൾവിദ്യാർത്ഥികളെ സഹായിക്കാനും മുൻ‌കൈ എടൂക്കാറുണ്ട്. 2004-ൽ കമൽ മാനുഷികസേവനത്തിനുള്ള ആദ്യത്തെ എബ്രഹാം കോവൂർ ദേശീയ അവാർഡു നേടി. HIV/AIDS ബാധിച്ചിട്ടുള്ള കുട്ടികൾക്കുവേണ്ടി ഒരു അനാഥമന്ദിരം ഉണ്ടാക്കുവാൻ ഹൃദയരാഗം 2010 എന്നൊരു സംഘടനയും, അർബ്ബുദം ബാധിച്ചിട്ടുള്ള കുട്ടികൾക്കു വേണ്ടി പൊരൂർ എന്ന സ്ഥലത്തെ ശ്രീരാമചന്ദ്രയൂണിവേഴ്സിറ്റിയിൽ ഒരു ധനസഹായഫണ്ടും, അദ്ദേഹം രൂപവൽക്കരിച്ചിട്ടുണ്ട്. നാർപാനി ഇയക്കത്തിന്റെ ചുമതലയിൽ മായം എന്ന ഒരു മാഗസീന്റെചുമതലയും കമലഹാസനുണ്ടായിരുന്നു. സിനിമ, കുട്ടികളും ലഹരിപദാർത്ഥങ്ങളും, തുടങ്ങിയ അദ്ദേഹത്തിന്റെ വിവിധ കാഴ്ചപ്പാടുകളെല്ലാം ചേർത്ത് ‘തേടി തീർപ്പോം വാ’ (Come, Let's Search Together), എന്ന ഒരു ബുക്ക്‌ അദ്ദേഹത്തിന്റെ ആരാധകർ ഇറക്കിയിട്ടുണ്ട്.

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം സിനിമകളിൽ കമൽഹാസൻ അഭിനയിച്ചിട്ടുണ്ട്. ഈ സകലകലാവല്ലഭനായ നടനു തമിഴ്, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, മലയാളം, ബംഗാളി, കന്നഡ, ഫ്രഞ്ച് ഈ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയും. ഭരതനാട്യത്തിലും അതുല്യപാടവം കമല ഹാസൻ പ്രദർശിപ്പിച്ചിട്ടുണ്ട്. ജയപ്രദയുമായി കമൽ അഭിനയിച്ച് സാഗരസംഗമം എന്ന പേരിൽ തെലുങ്കിലും, മലയാളത്തിലും ഇറങ്ങിയ സിനിമ അതിന്റെ തെളിവാണു. ഈ സിനിമ ‘ശലങ്കൈ ഒലി‘ എന്ന പേരിൽ തമിഴിലും ഇറങ്ങി.

1996 ല്‍ കെ എസ് രവികുമാർ സംവിധാനം ചെയ്ത തമിഴ്ഹാസ്യചിത്രമായ അവ്വൈ ഷണ്‍മുഖിയിൽ ഇരട്ടവേഷമിട്ട കമലിന്റെ ഒന്നു സ്ത്രീവേഷം ആയിരുന്നു. അമേരിക്കൻ കോമഡിസിനിമ ‘മിസ്സിസ് ഡൌട്ഫയർ’ എന്ന സിനിമയുടെ ഇന്ത്യന്‍ പതിപ്പായിരുന്നു ഇത്. ഒരുവർഷം കഴിഞ്ഞപ്പോൾ ഹിന്ദിയിൽ അതു ‘ചാച്ചി 420’ എന്ന പേരിൽ കമല്‍ തന്നെ സംവിധാനം ചെയ്ത് പുറത്തിറക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിലെ പല വിഷമസന്ധികളേയും പത്രക്കാർ മുതലെടുത്തിട്ടുണ്ട്. പ്രശസ്ത സിനിമാനടിയായിരുന്ന ശ്രീവിദ്യയുമായി 1970-ൽ കമലിനുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ബന്ധം 2008-ൽ ‘തിരക്കഥ’ എന്ന പേരിൽ ഒരു സിനിമാരൂപത്തിൽ പുറത്തു വന്നു. അതിൽ അനൂപ്മേനോൻ കമലഹാസനെയും, പ്രിയാമണി ശ്രീവിദ്യയെയും അവതരിപ്പിച്ചിരുന്നു. 2006-ൽ ശ്രീവിദ്യ മരിയ്ക്കുന്നതിനു മുൻപ്, കമൽ പലപ്രാവശ്യവും ആശുപത്രിയിൽ അവരെ കാണാൻ‌പോയിട്ടുണ്ട്.

1978-ൽ കമൽ പ്രസിദ്ധ നർത്തകിയായ വാണിഗണപതിയെ കല്യാണം കഴിച്ചു. വാണിയാണു കമലിന്റെ സിനിമകളിൽ വസ്ത്രാലങ്കാരം ഏറ്റെടുത്തു ചെയ്തിരുന്നത്. പത്തുവർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം അവർ വേർപിരിഞ്ഞു. അതിനുശേഷം കമൽ നടിയായ സരികയുമായി അടുപ്പത്തിലായി. 1988 മുതൽ കമലും സരികയും ഒന്നിച്ചായിരുന്നു. അവരുടെ രണ്ടാമത്തെ പുത്രി ജനിച്ചതിനു ശേഷമേ അവര്‍ തമ്മില്‍ കല്യാണം കഴിച്ചുള്ളു. കമല്‍-സരിക ദമ്പതികളുടെ മക്കളാണു ശ്രുതിഹാസനും, അക്ഷരഹാസനും. ശ്രുതി ഒരു ഗായികയും, നടിയും ആണു്. അക്ഷര ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരിയ്ക്കുന്നു. വിവാഹത്തിനു ശേഷം സരിക കമലിന്റെ സിനിമകളിലെ വസ്ത്രാലങ്കാരം ഏറ്റെടുത്തു. 2002-ൽ കമലും സരികയും വിവാഹമോചനത്തിനുള്ള പേപ്പറുകൾ കൊടുത്തു. കമലിന്റെ അടുത്ത ബന്ധം നടിയായ സിമ്രാനുമായിട്ടായിരുന്നു. സിമ്രാൻ കമലിന്റെ കൂടെ ‘പമ്മല്‍ കെ സംബന്ധം’, ‘പഞ്ചതന്ത്രം’ എന്നീ സിനിമകളിൽ അപ്പോൾ അഭിനയിച്ചിരുന്നു. കമലിന്റെയും സിമ്രാന്റെയും കൂട്ടുകെട്ട് അധികകാലം നീണ്ടുനിന്നില്ല. സിമ്രാൻ 2003-ൽ തന്റെ ബാല്യകാലത്തെ കൂട്ടുകാരനുമായി വിവാഹിതയായി. അതിനുശേഷം കമല്‍ അനവധി സിനിമകളിൽ 1980-90കളിൽ തന്റെ സഹനടിയായിരുന്ന ഗൌതമിയുമായി സൌഹൃദം സ്ഥാപിച്ചു. ഗൌതമിയുടെ സ്വകാര്യജീവിതത്തിലെ ചില വിഷമമേറിയ സമയങ്ങളിൽ താങ്ങായി കമൽകൂടെ നിന്നിരുന്നു. 2005 മുതൽ കമലും ഗൌതമിയും, കമലിന്റെ മക്കൾ ശ്രുതിയും, അക്ഷരയും, ഗൌതമിയുടെമകൾ സുബ്ബലക്ഷ്മിയും ആയി ഒന്നിച്ചു താമസിയ്ക്കുന്നു.



തയ്യാറാക്കിയത് : ലത നായര്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംഗാനരചനതിരക്കഥആലാപനംസംവിധാനംനിര്‍മ്മാണംകഥ
19621 - - - - - - - -
19742 - - - - - - - -
19755 - - - 1 - - - -
19768 - - - - - - - -
197710 - - - 1 - - - -
19787 - - - 1 - - - -
19791 - - - - - - - -
19801 - - - - - - - -
19813 - - - - - - - -
19824 - - - - - - - -
19833 - - - - - - - -
19851 - - - - - - - -
19871 - - - - - - - -
19882 - - - - - - - -
19891 - - - - - - - -
19941 - - - - - - - -
20071 - - - - - - - -
20092 - 1 - - - 1 - -
20101 - - - - - - - -
2013141 - - 11 - 1
20181 - 1 - - 1 - - -