View in English | Login »

Malayalam Movies and Songs

കണ്ണദാസന്‍

ജനനം1924 ജൂലായ് 27
മരണം1981 ഒക്റ്റോബര്‍ 17
സ്വദേശംസിരുകൂടല്‍പട്ടി
പ്രവര്‍ത്തനമേഖലഗാനരചന (4 സിനിമകളിലെ 5 പാട്ടുകള്‍)
ആദ്യ ചിത്രംചായം (1973)


തമിഴിലെ പ്രശസ്തനായ കവിയും ഗാന രചയിതാവുമായിരുന്ന കണ്ണദാസൻ 1927 ജൂൺ 14 നു തമിഴ്നാട്ടിലെ സിരുക്കുടൽ പട്ടി ഗ്രാമത്തിൽ ജനിച്ചു. യഥാർത്ഥ പേർ എ.എൽ.മുത്തയ്യ. മുൻ നിര കവികളിൽ ഒരാൾ ആയിരുന്ന കാളിദാസൻ കവിയരശു എന്ന പേരിലാണു അറിയപ്പെട്ടിരുന്നത്. വിവിധ തമിഴ് ചിത്രങ്ങളിലായി 5000 ലേറെ ഗാനങ്ങളും 6000 ലധികം കവിതകളും 232 പുസ്തകങ്ങളും അദ്ദേഹത്തിന്റെ രചനകളായി ഉണ്ട്. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രശസ്തമായത് 10 ഭാഗങ്ങൾ ഉള്ള "അർത്ഥമുള്ള ഹിന്ദുമതം" എന്ന കൃതിയാണു. 1969 ഇൽ കുഴന്തൈക്കാക എന്ന തമിഴ്ചിത്രത്തിലൂടെ ആദ്യത്തെ നല്ല ഗാന രചനക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. 1980 ൽ അദ്ദേഹത്തിന്റെ ചേരമാൻ കാതലി എന്ന നോവലിനു സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു.

പാപനാശം ശിവൻ,കമ്പദാസൻ, വിന്ധൻ,മരുതകാശി,കു.മാ.ബാലസുബ്രമണ്യൻ തുടങ്ങിയ ഗാനരചയിതാക്കൾ അരങ്ങു വാണിരുന്ന തമിഴ് ചലച്ചിത്ര ഗാന രംഗത്ത് കണ്ണദാസന്റെ വരവോടെ കഥയാകെ മാറി. ലളിതവും അർത്ഥ സമ്പുഷ്ടവും,തത്വചിന്തകൾ കലർന്നതുമായ രചനാ ശൈലി കൊണ്ട് അദ്ദേഹം ഒന്നാം സ്ഥാനത്തേക്കുയർന്നു. അദ്ദേഹത്തിന്റെ അവസാനം വരെ ആ സ്ഥാനം അലങ്കരിക്കാൻ വേറെ ഒരാൾ ഉണ്ടായിരുന്നില്ല.... അദ്ദേഹത്തിന്റെ സമകാലീനരും പ്രഗത്ഭരുമായിരുന്ന വാലി, പുലമൈ പിത്തൻ, എ.സോമു,അവിനാശി മണി,പഞ്ചു അരുണാചലം, ജയകാന്തൻ, തുടങ്ങി പലരുടെയും രചനകൾ കണ്ണദാസ്ന്റെ കൃതികളായി ആസ്വാദകർ കരുതിയിരുന്നു. കാരണം ഒരു നല്ല ഗാനം വന്നാൽ അതു തീർച്ചയായും കണ്ണദാസന്റെ രചന ആയിരിക്കും എന്നു ജനം തീർപ്പു കൽപ്പിക്കുന്ന ഒരു നിലയിലേക്ക് അദ്ദേഹം ഉയർന്നു. അദ്ദേഹത്തിന്റെ കാലശേഷം ധാരാളം നല്ല ഗാനരചയിതാക്കൾ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഇന്നും കണ്ണദാസന്റെ ഗാനങ്ങൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.ഭാരതിക്കു ശേഷം തമിഴ് സാഹിത്യം കണ്ട ഏറ്റവും മികച്ച കവിയായി കണ്ണദാസൻ അറിയപ്പെടുന്നു.ആദ്യകാല സ്വാതന്ത്ര സമര പോരാളിയായ മരുതു മരുതു പാണ്ട്യരുടെ കഥ പറയുന്ന ചരിത്ര സിനിമയായ ശിവഗംഗൈസീമ നിർമ്മിച്ചതും കണ്ണദാസൻ ആയിരുന്നു. ഈ ചിത്രത്തിലെ ചാന്തുപൊട്ട് എന്ന ഗാനം ഇപ്പോഴും വളരെ പ്രസിദ്ധിയാർജിച്ചതാണു

1981 ഒക്ടോബർ 17 ന് 54 ത്തെ വയസ്സിൽ അമേരിക്കയിലെ ചിക്കാഗോവിൽ വച്ച് അന്തരിച്ചു.തമിഴ് നാട്ടിൽ നിന്ന് ചിക്കാഗോയിൽ ഒരു തമിഴ് കോൺഫെറൻസിൽ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു അന്ത്യം



തയ്യാറാക്കിയത് : സുരേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19731 -
19752 -
19931 -
20041 -