View in English | Login »

Malayalam Movies and Songs

എസ് പി പിള്ള

യഥാര്‍ത്ഥ പേര്എസ് പങ്കജാക്ഷൻ പിള്ള
ജനനം1913
മരണം1985 ജൂണ്‍ 12
പ്രവര്‍ത്തനമേഖലഅഭിനയം (218), ആലാപനം (1 സിനിമകളിലെ 1 പാട്ടുകള്‍)


ഹാസ്യനടന്‍ എസ്. പങ്കജാക്ഷന്‍ പിള്ള എന്ന എസ പി പിള്ള കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ 1913 ല്‍ ജനിച്ചു. ബാല്യത്തില്‍ മാതാപിതാക്കള്‍ മരിച്ചതുമൂലം കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. പത്രവില്പനക്കാരനായി ജീവിതം ആരംഭിച്ചു.
പിന്നീട് കേരള കലാമണ്ഡലത്തിലെ അന്തേവാസിയായി ഓട്ടന്‍തുള്ളലും മറ്റും അഭ്യസിച്ചു. പ്രഫഷണല്‍ നാടക കമ്പനികളില്‍ ചേര്‍ന്ന് ആദ്യം സഹനടനായും പിന്നീട് ഹാസ്യനടനായും പ്രശസ്തി നേടി.
1938 ല്‍ അപ്പന്‍ തമ്പുരാന്റെ ഭൂതരായര്‍ എന്ന ചിത്രമായിരുന്നു ആദ്യം അഭിനയിച്ചത്. എന്നാല്‍ അത് പുറത്തു വന്നില്ല. ആദ്യമായി പുറത്തു വന്ന ചിത്രം ജ്നാനാംബിക ആണ് (1940). സബാസ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍, ആലപ്പി വിന്‍സെന്റ് , കെ കെ അരൂര്‍ എന്നിവരോടൊപ്പമാണ് ജ്നാനാംബികയില്‍ അദ്ദേഹം അഭിനയിച്ചത്. 1951 ലെ നല്ലതങ്ക എന്ന ചിത്രത്തോടെയാണ് എസ പി പിള്ള പ്രശസ്തനാവുന്നത്. തുടര്‍ന്ന് 300 റോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ടാക്സി ഡ്രൈവറിലെ അഭിനയത്തിന് 1977 ല്‍ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം നേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കലാരത്നം അവാര്‍ഡ്, മയൂര അവാര്‍ഡ് ഇവയും ലഭിച്ചു. അവശ ചലച്ചിത്രകലാകാര യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.
നായര് പിടിച്ച പുലിവാല്, സ്നേഹസീമ,ചെമ്മീന്‍, ഭാര്യ എന്നിവയിലെ അഭിനയം എടുത്തു പറയേണ്ടതാണ്.

മലയാളത്തിലെ മികച്ച ഹാസ്യ ഗാന രംഗങ്ങളില്‍ നമുക്ക് ഇദ്ദേഹത്തെ കാണാം. ഹാലുപിടിച്ചൊരു പുലിയച്ചന്‍ , കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം, എന്നീ ഗാനങ്ങള്‍ മെഹബൂബിന്റെ ശബ്ദത്തില്‍ എസ്‌ പിയുടെ രൂപം പാടി കാണികളെ ഇളക്കി മറിച്ചു. ഡോക്ടരിലെ കേളെടി നിന്നെ ഞാന്‍ കെട്ടുന്ന നേരത്ത് എന്ന ഗാനവും ഒരിക്കലും മരിക്കാത്ത ഹാസ്യഗാനങ്ങളില്‍ ഒന്നാണ്. അതും എസ്‌ പിയുടെ ഹാസ്യാഭിനയത്തിന്റെ മികവു തെളിയിക്കുന്നതാണ്.
ഒരു കാലത്ത് എസ്.പി. - അടൂര്‍ പങ്കജം കൂട്ടുകെട്ട് മലയാള സിനിമയില്‍ ഹാസ്യത്തിന്റെ പ്രധാന ചേരുവയായിരുന്നു. ചെറുമകള്‍ മഞ്ജു പിള്ള ടിവി സിനിമ താരമാണ്.
1985 ജൂണ്‍ 12 നു അദ്ദേഹം അന്തരിച്ചു



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19504 - -
19513 - -
19524 - -
19535 - -
19545 - -
19553 - -
19563 - -
19574 - 1
19584 - -
19593 - -
19604 - -
19617 - -
19627 - -
196310 - -
196415 - -
196514 - -
19669 - -
196717 - -
19689 - -
196910 - -
197012 - -
197112 - -
197211 - -
197317 - -
19749 - -
19754 - -
19762 - -
19774 - -
19783 - -
19791 - -
19801 - -
19811 - -
19831 - -