View in English | Login »

Malayalam Movies and Songs

സലിം കുമാര്‍

ജനനം1969 ഒക്റ്റോബര്‍ 10
സ്വദേശംനോര്‍ത്ത് പറവൂര്‍
പ്രവര്‍ത്തനമേഖലഅഭിനയം (328), നിര്‍മ്മാണം (4), സംവിധാനം (3), തിരക്കഥ (3), ആലാപനം (3 സിനിമകളിലെ 3 പാട്ടുകള്‍), സംഭാഷണം (2), കഥ (2)
ആദ്യ ചിത്രംഇഷ്ടമാണു നൂറു വട്ടം (1996)
മക്കള്‍ചന്തു സലിം കുമാർ 


വടക്കേ പറവൂരിലുള്ള ഗവർമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവർമെന്റ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് അദ്ദേഹം ബിരുദമെടുത്തു. മഹാത്മാഗാന്ധി യൂണിവേർസിറ്റി യുവജനോത്സവത്തിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്. സുനിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

തന്റെ മിമിക്രി ജീവിതം ഇദ്ദേഹം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൽ സാഗർ മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. പിന്നീട് ഒട്ടേറെ സിനിമകളിലെ ഹാസ്യനടനായുള്ള റോളുകൾ ഇദ്ദേഹത്തെ തേടി വന്നു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായകനടനെ അഭിനയിപ്പിച്ച് ഫലിപ്പിച്ചുകൊണ്ട് ഇദ്ദേഹം പിന്നീട് തനിക്ക് സ്വഭാവറോളുകളും ഇണങ്ങുമെന്ന് തെളിയിച്ചു. ലാൽ ജോസിന്റെ ഈ ചിത്രത്തിലെ അഭിനയത്തിന്, സലീം കുമാറിന് 2007-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഗ്രാമഫോൺ, പെരുമഴക്കാലം എന്നീ സിനിമകളിലും പിന്നീട് ഇദ്ദേഹം സ്വഭാവനടനായി അഭിനയിക്കുകയുണ്ടായി.

നാലു വർഷത്തോളം, കൊച്ചിൻ ആരതി തിയേറ്റേർസിന്റെ നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. "ഈശ്വരാ, വഴക്കില്ലല്ലോ" എന്ന പേരിൽ തന്റെ ജീവചരിത്രം ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംനിര്‍മ്മാണംസംവിധാനംതിരക്കഥആലാപനംസംഭാഷണംകഥ
19961 - - - - - - -
19978 - - - - - - -
19986 - - - - - - -
19995 - - - - - - -
20007 - - - - - - -
20019 - - - - - - -
200214 - - - - 1 - -
200314 - - - - - - -
200412 - - - - - - -
200521 - - - - 1 - -
200617 - - - - - - -
200716 - - - - - - -
200815 - - - - - - -
200923 - - - - 1 - -
201022 - - - - - - -
201122 - - - - - - -
201221 - - - - - - -
201313 - - - - - - -
20145 - - - - - - -
20156111 - - 11
201651 - - - - - -
20177111 - - 11
201811 - 11 - - - -
201921 - - - - - - -
202041 - - - - - -
20215 - - - - - - -
20226 - - - - - - -
20239 - - - - - - -
20243 - - - - - - -