View in English | Login »

Malayalam Movies and Songs

ശാന്താദേവി

ജനനം1927
മരണം2010 നവംബര്‍ 20
സ്വദേശംകോഴിക്കോട്
പ്രവര്‍ത്തനമേഖലഅഭിനയം (135)
മക്കള്‍മാസ്റ്റര്‍ സത്യജിത്


മലയാള നാടക വേദിയിലൂടെ സിനിമാ ലോകത്തെത്തി, ഏകദേശം 60 കൊല്ലത്തോളം നിറഞ്ഞു നിന്ന ശാന്താദേവിയുടെ ജനനം 1927 -ല്‍ ആയിരുന്നു. ഏതാണ്ട് ആയിരത്തില്‍ പരം നാടകങ്ങളിലും അഞ്ഞൂറോളം സിനിമകളിമും അവര്‍ അഭിനയിച്ചിട്ടുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം പതിനെട്ടാം വയസ്സില്‍ അമ്മാമന്റെ മകനെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീടു മലയാളത്തിലെ പിന്നണി ഗായകനായ കോഴിക്കോട് അബ്ദുല്‍ ഖാദറിനെ വിവാഹം കഴിച്ചു. ഈ വിവാഹത്തില്‍ അവര്‍ക്ക് രണ്ടു ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു, സുരേഷ് ബാബുവും ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത സത്യജിത്തും. സത്യജിത്തിന്റെ വേര്‍പാട് മരണം വരെ അവരെ മാനസികമായി തളര്‍ത്തിയിരുന്നു.

1954 -ല്‍ 'സ്മാരകം' എന്ന നാടകത്തിലൂടെയാണ് അവര്‍ നാടക രംഗത്തേക്ക് കടന്നു വരുന്നത്. നാടക രംഗത്തേക്ക് സ്ത്രീകള്‍ കടന്നു വരാന്‍ മടിച്ചു നിന്നിരുന്ന കാലത്താണ് ശാന്താദേവി ഈ മേഖലയില്‍ തുടക്കമിട്ടത്. ഭര്‍ത്താവ് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആയിരുന്നു ഇതിന്റെ പിന്നിലുള്ള പ്രോത്സാഹനവും പ്രചോദനവുമെന്നു അവര്‍ വളരെ അഭിമാനത്തോടെ തന്നെ പറഞ്ഞിരുന്നു. രാമു കാര്യാട്ട് സംവിധാനം ചെയ്തു, 1957 -ല്‍ പുറത്തിറങ്ങിയ 'മിന്നാമിനുങ്ങ്‌' ആണ് അവരുടെ ആദ്യ മലയാളം സിനിമ. മൂടുപടം, ഇരുട്ടിന്റെ ആത്മാവ്‌, കുട്ടിക്കുപ്പായം, കുഞ്ഞാലി മരക്കാര്‍ എന്നിവ ശാന്താദേവി അഭിനയിച്ച പ്രധാന സിനിമകളില്‍ ഉള്‍പ്പെടുന്നു. 2009- ല്‍ പുറത്തിറങ്ങിയ 'കേരള കഫെ' യിലെ, വീട്ടുകാരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട് അനാഥയായി നടക്കുന്ന മുത്തശ്ശി ആയിരുന്നു വെള്ളിത്തിരയിലെ ശാന്താ ദേവിയുടെ അവസാന കഥാപാത്രം

സിനിമകള്‍ക്ക്‌ പുറമേ മലയാളം ടി വി സീരിയലുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. 'മാനസി', 'മിന്നുകെട്ട്' എന്നിവയിലെ കഥാപാത്രങ്ങള്‍ ഓര്‍മിക്കാവുന്നതാണ്.

1992 ല്‍ ഇറങ്ങിയ ഭരത് ഗോപി സംവിധാനം ചെയ്ത 'യമനം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഇതു കൂടാതെ വിവിധ നാടകങ്ങളിലും സിനിമകളിലും ഉള്ള അഭിനയങ്ങള്‍ക്ക് സംഗീത നാടക അക്കാദമി അവാര്‍ഡ്‌, കേരള ഫിലിം ക്രിടിക്സ് അവാര്‍ഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19541
19571
19632
19642
19651
19661
19678
19683
19691
19712
19722
19734
19753
19761
19772
19785
19793
19805
19811
19822
19831
19841
19852
19862
19874
19885
19896
19904
19915
19921
19933
19947
19957
19964
19972
19984
20001
20014
20021
20035
20043
20052
20062
20084
20093
20102