View in English | Login »

Malayalam Movies and Songs

കെ സി പൂങ്കുന്നം

യഥാര്‍ത്ഥ പേര്കെ സി ഫ്രാന്‍സിസ്
ജനനം1931
മരണം2014 ജൂലായ് 05
സ്വദേശംതൃശ്ശൂര്‍
പ്രവര്‍ത്തനമേഖലഗാനരചന (1 സിനിമകളിലെ 9 പാട്ടുകള്‍)
ആദ്യ ചിത്രംന്യൂസ് പേപ്പര്‍ ബോയ് (1955)
അവസാന ചിത്രംന്യൂസ് പേപ്പര്‍ ബോയ് (1955)


തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശിയായ കെ സി ഫ്രാന്‍സിസ്, സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ ആദ്യ കവിത പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന്, തൃശ്ശൂരിലെ വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപകനായിരിക്കേ പത്തോളം കവിതാ സമാഹാരങ്ങള്‍ പുറത്ത് വന്നു. തൃശ്ശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ഫ്രാന്‍സിസിന്റെ സുഹൃത്തായിരുന്ന പി രാമദാസ് ആയിരുന്നു ന്യൂസ്‌പേപ്പര്‍ ബോയ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഈ അടുപ്പമാണ് സിനിമയ്ക്ക് വേണ്ടി ആറ് ഗാനങ്ങള്‍ എഴുതാന്‍ ഫ്രാന്‍സിസിന് സാഹചര്യമൊരുക്കിയത്.

2014 ജൂലൈ 5 ന് അന്തരിച്ച ഫ്രാന്‍സിസിന്റെ മൃതദേഹം 7 ന് പൂങ്കുന്നം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ഭാര്യ: കാതറീന്‍. മക്കള്‍: സോണിയ (അദ്ധ്യാപിക, മുംബൈ), സിബി (എഞ്ചിനീയര്‍, മുംബൈ), ഫേവര്‍ ഫ്രാന്‍സിസ് (പരസ്യ ചിത്ര സംവിധായകന്‍).

കടപ്പാട്: മാതൃഭൂമി ദിനപത്രം ജുലൈ 7, 2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19559 -