View in English | Login »

Malayalam Movies and Songs

തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍

ജനനം1916
മരണം1965 ഏപ്രില്‍ 01
പ്രവര്‍ത്തനമേഖലഗാനരചന (25 സിനിമകളിലെ 240 പാട്ടുകള്‍), സംഭാഷണം (1), തിരക്കഥ (1)
ആദ്യ ചിത്രംആത്മസഖി (1952)


രാമന്‍ നായരുടേയും നാരായണിപ്പിള്ളയുടേയും മകനായി 1916ല്‍ ജനനം. മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ചതിനുശേഷം കുളച്ചല്‍ , തിരുവട്ടാര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1948ല്‍ ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിന്‍റ്റെ തുടക്കത്തിനു പിന്നില്‍ ഇദ്ദേഹവും പ്രവര്‍ത്തിച്ചിരുന്നു. ട്രാവന്‍കൂര്‍ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും ശ്രീ മാധവന്‍ നായര്‍ അമരത്തു തന്നെ ഉണ്ടായിരുന്നു. പല ഭാഷകളില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ്‌ ഗാനരചനയിലേക്കു തിരിഞ്ഞത്. ആത്മസഖി എന്ന ചിത്രത്തിനുവേണ്ടി എഴുതിയ 'കന്നിക്കതിരാടും നാള്‍' എന്നതാണ്‌ അദ്ദേഹത്തിന്റെ ആദ്യഗാനം. ഈ ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

ഭക്തകുചേല എന്ന സിനിമയിലെ 'ഈശ്വരചിന്തയിതൊന്നേ മനുജനു ശ്വാശ്വതമീയുലകില്‍ ' ഹരിശ്ചന്ദ്രയിലെ "ആത്മവിദ്യാലയമേ" എന്നീ പ്രശസ്ത തത്വചിന്താ ഗാനങ്ങള്‍ അദ്ദേഹത്തിനന്റെ സംഭാവനയാണ്. പാടാത്ത പൈങ്കിളി, ആത്മസഖി, പൊന്‍കതിര്‍, അവകാശി, ആനവളര്‍ത്തിയ വാനമ്പാടി തുടങ്ങിയവയാണ്‌ ശ്രീ മാധവന്‍ നായര്‍ ഗാനരചന നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍. കുറച്ചുനാള്‍ മുരളി എന്ന തൂലികാനാമത്തില്‍ ഗാനരചന നിര്‍വ്വഹിച്ച ഇദ്ദേഹം നിരവധി ദേശഭക്തിഗീതങ്ങളും എഴുതിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റ്റെ ഗാനമുരളി അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, കണ്ണുനീരിന്റെ കാവ്യം തുടങ്ങി നിരവധി കാവ്യങ്ങളും ഇദ്ദേഹം കൈരളിക്കു കാഴ്ചവെച്ചിരുന്നു. കറുത്ത കൈ, കാട്ടുമൈന എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥയും രചിച്ചിരുന്നു.

അമ്മാവന്റെ മകളായ സ്നേഹലതയായിരുന്നു ആദ്യ ഭാര്യ. പിന്നീട് പൊന്നമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ജയശ്രീയാണ്‌ മകള്‍. 1965 ഏപ്രില്‍ ഒന്നിന്‌ കാന്‍സര്‍ബാധയെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചനസംഭാഷണംതിരക്കഥ
195213 - 11
195313 - - -
195419 - - -
195537 - - -
195617 - - -
195729 - - -
195819 - - -
19597 - - -
19607 - - -
196120 - - -
196214 - - -
196320 - - -
196425 - - -