View in English | Login »

Malayalam Movies and Songs

സ്മിത പട്ടീൽ

ജനനം1955 ഒക്റ്റോബര്‍ 17
മരണം1986 ഡിസംബര്‍ 13
സ്വദേശംപുണെ
പ്രവര്‍ത്തനമേഖലഅഭിനയം (1)
ആദ്യ ചിത്രംസംഭവം ആരംഭം (2024)


സ്മിതപാട്ടീല് 1955 ഒക്ടോബര് 17 ന് ജനിച്ചു. സിനിമാ- ടെലിവിഷന്- നാടകരംഗത്തെ മികച്ച കലാകാരന്മാരില് ഒരാളാണ് സ്മിതാ പാട്ടീല്. പത്തുവര്ഷത്തോളം മാത്രം നീണ്ടുനിന്ന തന്റെ അഭിനയകാലത്ത് ഏതാണ്ട് എഴുപത്തഞ്ചോളം ഹിന്ദി- മറാത്തി സിനിമകളില് ഇവര് അഭിനയിച്ചു. ഇക്കാലത്ത് രണ്ട് ദേശീയപുരസ്കാരങ്ങളും ഒരു ഫിലിം ഫെയര് പുരസ്കാരവും നേടി. 1985 ല് രാജ്യം പദ്മശ്രീ പുരസ്കാരം നല്കി ആദരിച്ചു.
പൂന ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ബിരുദം നേടിയ സ്മിത, ശ്യാം ബനഗലിന്റെ ചരണ്ദാസ് ചോര് (1975) എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. സമാന്തരസിനിമയുടെ മുന്നണി നായികമാരില് ഒരാളായിരുന്നു സ്മിതാ പാട്ടീല്. അക്കാലത്ത് പ്രേക്ഷക മനസ്സുകളില് വന് വേലിയേറ്റമുയര്ത്തിയ ഒരു പ്രസ്ഥാനമായിരുന്നു സമാന്തരസിനിമ. മന്ധന് (1977), ഭൂമിക (1977) ആക്രോശ്(1980) ചക്ര (1981) ചിദംബരം (1985) മിര്ച്ച് മസാല (1985) എന്നീ ജനപ്രീതിനേടിയ ചിത്രങ്ങളിലും അവര് മികച്ച അഭിനയം കാഴ്ചവച്ചു. ഒരര്ഥത്തില് ഇവയെല്ലാം സ്മിതാ പാട്ടീലിന്റെ സിനിമകള് തന്നെയായിരുന്നു.
ഭാരതീയ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്ത്തക കൂടിയായിരുന്നു സ്മിത. മുംബൈ വിമന്സ് സെന്ററിന്റെ മെമ്പറും ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളില് മുന്നിട്ടിറങ്ങാന് സ്മിത സ്ഥിരോത്സാഹം കാണിച്ചിരുന്നു. അവര്ക്ക് ലഭിച്ച പല വേഷങ്ങളിലും പരമ്പരാഗത ഇന്ഡ്യന് സമൂഹത്തില് സ്ത്രീയുടെ പങ്കും, പങ്കില്ലായ്മയും, ലൈംഗികതയും, നഗരവാസികളായ മദ്ധ്യവര്ഗ്ഗ സ്ത്രീകള് അനുഭവിക്കുന്ന ആശങ്കകളും പങ്കുവയ്ക്കുന്നതായിരുന്നു.
ഹിന്ദി സിനിമാനടന് രാജ് ബബ്ബാര് ആയിരുന്നു സ്മിതാ പാട്ടീലിന്റെ ഭര്ത്താവ്. 1986 ഡിസംബര് പതിമൂന്നാംതീയതി പ്രസവസംബന്ധമായ അസുഖത്തെത്തുടര്ന്ന് സ്മിതാപാട്ടീല് അന്തരിക്കുമ്പോള് ഭാരതീയ കലാലോകത്തിന് നഷ്ടപ്പെട്ടത് ഒരിക്കലും പകരംവയ്ക്കാനാവാത്ത ഒരു സുവര്ണ്ണ നക്ഷത്രത്തെയാണ്. സ്മിതയുടെ മരണത്തിനു ശേഷമാണ് അവര് അഭിനയിച്ച പത്തോളം സിനിമകള് റിലീസായത്.
മകന് പ്രതീക് ബബ്ബര് 2008 മുതല് ഹിന്ദി സിനിമകളില് അഭിനയിച്ചുവരുന്നു.
അവലംബം : വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19861