View in English | Login »

Malayalam Movies and Songs

ബ്രദര്‍ ലക്ഷ്മണന്‍

പ്രവര്‍ത്തനമേഖലസംഗീതം (22 സിനിമകളിലെ 243 പാട്ടുകള്‍)
ആദ്യ ചിത്രംആത്മസഖി (1952)


തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തി വിജയം നേടിയ ആദ്യത്തെ സംഗീത സംവിധായകന്‍ എന്ന ബഹുമതിക്ക് അര്‍ഹന്‍ ശ്രീ. ബ്രദര്‍ ലക്ഷ്മണന്‍ ആയിരിക്കും. മലയാളികള്‍ എന്നെന്നും ഓര്‍മ്മിക്കുന്ന 'ആത്മവിദ്യാലയമേ', 'ഈശ്വരചിന്തയിതൊന്നേ', 'അഞ്ജനശ്രീധരാ', 'സംഗീതമേ ജീവിതം', 'നാളെ നാളെ എന്നായിട്ടു' തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സംഗീതത്തിലുള്ളതാണ്

ഒരു കാലത്ത് ചലച്ചിത്ര സംഗീതരംഗത്ത്‌ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ബ്രദര്‍ ലക്ഷ്മണന്‍. സാത്വികമായ അന്തര്‍മുഖ ജീവിതം നയിച്ചിരുന്ന ഒരു സൌമ്യപ്രകൃതി. എല്ലാവര്‍ക്കും ബഹുമാന്യന്‍ ആയിരുന്നു.

തമിഴിലെ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായിരുന്ന ശ്രീ. കെ സുബ്രഹ്മണ്യത്തിന്റെ (പ്രശസ്ത നര്‍ത്തകി പദ്മ സുബ്രഹ്മണ്യത്തിന്റെ പിതാവ്) ഉടമസ്ഥതയിലുണ്ടായിരുന്ന 'മദ്രാസ്‌ യുണൈറ്റഡ്‌ ആര്‍ട്ടിസ്റ്റ് കോര്‍പ്പറേഷന്‍' എന്ന ചലച്ചിത്ര നിര്‍മ്മാണസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ബ്രദര്‍ ലക്ഷ്മണന്‍. പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ. പാപനാശം ശിവന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച 'ഭക്ത ചേത" ഉള്‍പ്പെടെയുള്ള ആദ്യകാല തമിഴ് ചിത്രങ്ങളില്‍ ഹാര്‍മോണിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, കെ സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഏതാനും തമിഴ് ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 1947-ല്‍ പുറത്തിറങ്ങിയ 'വിചിത്ര വനിത' എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി സ്വതന്ത്ര സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌.

ശ്രീ. പി സുബ്രഹ്മണ്യത്തിന്റെ സാരഥ്യത്തിലുള്ള മേരിലാന്റ് സ്റ്റുഡിയോ-യുടെയും നീലാ പ്രൊഡക്ഷന്‍സിന്റെയും ആദ്യ സംരംഭമായ, 1952-ല്‍ പുറത്തിറങ്ങിയ 'ആത്മസഖി' എന്ന ചിത്രത്തിലൂടെയാണ് ബ്രദര്‍ ലക്ഷ്മണന്‍ മലയാള ചലച്ചിത്ര സംഗീതസംവിധായകനാവുന്നത്. കെ സുബ്രഹ്മണ്യം സംവിധാനം ചെയ്ത മലയാളത്തിലെ മൂന്നാമത്തെ സിനിമ 'പ്രഹ്ലാദ'യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി പി സുബ്രഹ്മണ്യം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഈ പരിചയവും സൌഹൃദവും ആകാം ബ്രദര്‍ ലക്ഷ്മണന്റെ മലയാള ചലച്ചിത്രരംഗ പ്രവേശനത്തിന് വഴിയൊരുക്കിയത്. പിന്നീട് നീലാ പ്രൊഡക്ഷന്‍സിന്റെ ചലച്ചിത്രസംരംഭങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.

മലയാളത്തില്‍ 20 ലധികം ചിത്രങ്ങള്‍ക്ക് ബ്രദര്‍ ലക്ഷ്മണന്‍ സംഗീതം നല്കി. ശ്രീ. തിരുനയിനാര്‍ കുറിച്ചി മാധവന്‍ നായരുടെ വരികള്‍ക്കാണ് അദ്ദേഹം ഏറ്റവുമധികം ഈണം പകര്‍ന്നത്. അവയില്‍ മിക്ക ഗാനങ്ങളും പ്രശസ്തങ്ങളായി.

Reference:
ഗാനലോകവീഥികളില്‍ - ബി വിജയകുമാര്‍



തയ്യാറാക്കിയത് : ഇന്ദു രമേഷ്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
195213 -
195313 -
195420 -
195538 -
195617 -
195725 -
195818 -
19597 -
19607 -
196135 -
196215 -
196319 -
19649 -
19667 -