View in English | Login »

Malayalam Movies and Songs

കെ കെ അരൂര്‍

യഥാര്‍ത്ഥ പേര്കെ കുഞ്ചു നായർ
സ്വദേശംഅരൂര്‍
പ്രവര്‍ത്തനമേഖലസംഗീതം (1 സിനിമകളിലെ 23 പാട്ടുകള്‍), അഭിനയം (4), ആലാപനം (3 സിനിമകളിലെ 4 പാട്ടുകള്‍)
ആദ്യ ചിത്രംബാലന്‍ (1938)


കൊച്ചിക്കടുത്ത അരൂരില്‍ 1907 -ല്‍ ജനിച്ച കെ. കുഞ്ചു നായര്‍ എന്ന കെ. കെ. അരൂര്‍ മലയാളത്തിന്റെ ആദ്യ ശബ്ദ ചിത്രമായ ബാലനില്‍ നായകവേഷം ധരിച്ചു. പാവപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിനു പഠിത്തം മുഴുമിപ്പിക്കാതെ സ്കൂള്‍ വിടേണ്ടി വന്നു. താമസിയാതെ അദ്ദേഹം കോട്ടയ്ക്കല്‍ പി. എസ് വാരിയരുടെ നാടക സംഘത്തില്‍ ചേര്‍ന്നു. അഭിനയത്തില്‍ പ്രഗല്ഭനായിരുന്ന അദ്ദേഹം അവിടെ പതിനെട്ടു വര്‍ഷം പ്രവര്‍ത്തിച്ചു. കൂടുതലും സ്ത്രീവേഷങ്ങള്‍ ആയിരുന്നു അദ്ദേഹം ചെയ്തത്. മുപ്പത്തിരണ്ടോളം നാടകങ്ങളില്‍ അഭിനയിച്ചു. മലയാളസിനിമയില്‍ ശബ്ദിക്കുന്ന ആദ്യത്തെ നായകന്‍ എന്നുള്ള സ്ഥാനം കെ. കെ. അരൂരിനാണ്.

ബാലന്‍ (1938), ജ്ഞാനാംബിക (1940), കേരള കേസരി (1951), കുടുംബിനി (1964) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 1984 -ല്‍ അദ്ദേഹം കാലത്തിന്റെ തിരശ്ശീലയ്ക്കുള്ളില്‍ മറഞ്ഞു

References:
Gaanalokaveedhikal (AIR - B Vijayakumar)
www.kochivibe.com



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംഅഭിനയംആലാപനം
19382312 - -
1940 - 11 - -
1951 - 1 - - -
1964 - 1 - - -
2021 - - 1 - -