View in English | Login »

Malayalam Movies and Songs

സുജാത

പ്രവര്‍ത്തനമേഖലഅഭിനയം (64)


1952 ഡിസംബറില്‍ പത്തിന് കേരളത്തില്‍ ജനിച്ച സുജാതയുടെ കുടുംബം സുജാതയുടെ ചെറുപ്പത്തില്‍ തന്നെ ശ്രീലങ്കയിലേക്ക് കുടിയേറി . അവിടെ വിദ്യാഭ്യാസം നടത്തിയ സുജാത 1967 ഇല്‍ തിരിച്ചു ഇന്ത്യയില്‍ വന്നു. നടന്‍ ജോസ് പ്രകാശും ആയുള്ള പരിചയം സുജതക്ക് നാടകത്തില്‍ ഒട്ടേറെ അവസരങ്ങള്‍ വാങ്ങി കൊടുത്തു
ജോസ് പ്രകാശിന്റെ തന്നെ ശുപാര്‍ശയില്‍ 1971 ഇല്‍ തപസ്വിനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആദ്യം പുറത്തിറങ്ങിയ ചിത്രം എറണാകുളം ജങ്ങ്ഷന്‍ (1971 ) ആണ്.പിന്നീട് കെ ബാലചന്ദറിന്റെ അവള്‍ ഒരു തുടര്‍ കഥ എന്ന പ്രശസ്തമായ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു മലയാളം തമിഴ് തെലുഗ് കന്നഡ ഹിന്ദി ഭാഷകളില്‍ അഭിനയിച്ചു. അവരുടെ പ്രശസ്തമായ ചില ചിത്രങ്ങള്‍ അവര്‍ഗള്‍ അന്നകിളി , ആണ്ടമാന്‍ കാതലി, ഏക്‌ ഹൈ ഫൂല്‍, തായ്‌ മൂകാംബിക, ഉന്നൈ നാന്‍ സന്തിതെന്‍, ‍വിധി, ഗുപ്പെടു മനസു, പ്രേമ തരംഗലു എന്നിവയാണ്

ഒടുവില്‍ അഭിനയിച്ച മലയാളചിത്രം മോഹന്‍ലാലിനൊപ്പം ചന്ദ്രോത്സവം ആണ്



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19651
19661
19703
19713
197213
197315
19744
19758
19782
19822
19831
19841
19851
19861
19881
19921
19931
19941
20041
20052
20091