സുഷമ (മായ)
യഥാര്‍ത്ഥ പേര് | സുഷമ |
ജനനം | 1945 ഓഗസ്റ്റ് 02 |
സ്വദേശം | മാവേലിക്കര |
പ്രവര്‍ത്തനമേഖല | അഭിനയം (3) |
മാതാവ് | മാവേലിക്കര എൻ പൊന്നമ്മ |
മാവേലിക്കര പായിക്കാട് വീട്ടില്‍ രാഘവന്‍ പണിക്കരുടേയും പ്രശസ്ത നാടക ചലച്ചിത്ര നടി മാവേലിക്കര പൊന്നമ്മയുടേയും മകള്‍ ആയി ജനിച്ചു. മാവേലിക്കര ഹൈസ്കൂള്‍, തിരുവനന്തപുരം വിമന്‍സ് കോളേജ് (ബി എസ് സി ഫിസിക്സ്) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാവേലിക്കര പൊന്നമ്മ അഭിനയിച്ച കടലമ്മ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കാണാന്‍ പോയ മായ യാദൃച്ഛികമായി ആ ചിത്രത്തില്‍ സത്യന്റെ നായിക ആകുകയായിരുന്നു. പിന്നീട് പ്രേംനസീറിന്റെ നായികയായി ദേവത എന്ന ചിത്രത്തില്‍ സുഷമ എന്ന യഥാര്‍ത്ഥ പേരില്‍ അഭിനയിച്ചു.
1968 ഫെബ്രുവരി 3 ന് പദ്മനാഭന്‍ അയ്യങ്കാരെ വിവാഹം കഴിച്ചു. മക്കള്‍ ഡോക്ടര്‍ ശ്രീകുമാറും ലക്ഷ്മീഭായിയും ഖത്തറില്‍ ജോലി ചെയ്യുന്നു.
തയ്യാറാക്കിയത് : രാജഗോപാല്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം |
---|---|
1963 | 1 |
1965 | 1 |
1981 | 1 |