View in English | Login »

Malayalam Movies and Songs

ചേരി വിശ്വനാഥ്

ജനനം1933 ഓഗസ്റ്റ് 09
മരണം2014 സെപ്റ്റമ്പര്‍ 09
സ്വദേശംകൊല്ലം
പ്രവര്‍ത്തനമേഖലസംഭാഷണം (14), തിരക്കഥ (13), കഥ (11), ഗാനരചന (2 സിനിമകളിലെ 5 പാട്ടുകള്‍)
ആദ്യ ചിത്രംനീലസാരി (1976)
മക്കള്‍ബിജു വിശ്വനാഥ്


പഴയ കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകന്‍, നാടകരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചേരി വിശ്വനാഥ്, കേരള പത്രപവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളായ അദ്ദേഹം ദീര്‍ഘകാലം 'തനിനിറം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു. അദ്ദേഹം രചിച്ച 'നാരദന്‍ കേരളത്തില്‍' എന്ന ആക്ഷേപഹാസ്യ നാടകം വന്‍ വിജയമായിരുന്നു. ഈ നാടകത്തിന്റെ വിജയാഘോഷച്ചടങ്ങില്‍ ശിവാജി ഗണേശന്‍ ചേരിയെ പൊന്നാട ചാര്‍ത്തി ആദരിച്ചിരുന്നു. വിവിധ പ്രൊഫഷണല്‍ സമിതികള്‍ക്കായി ധര്‍മ്മാശുപത്രി, പരിത്രാണയം, ഇന്ത്യന്‍ പീനല്‍ കോഡ് തുടങ്ങിയ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഏഴ് സിനിമകള്‍ക്ക് ഗാനങ്ങളും, ഇരുപത് റേഡിയോ നാടകങ്ങളും ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥകളും എഴുതിയിട്ടുണ്ട്.

എം ജി കോളേജിലെ പ്രൊഫസറായിരുന്ന അന്തരിച്ച രാധാമണി ആയിരുന്നു ഭാര്യ. മക്കള്‍: സിനിമാസംവിധായകുനും കാമറാമാനും ആയ ബിജു വിശ്വനാഥ്, പ്രിയദര്‍ശിനി.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം, 10-09-2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥഗാനരചന
19761111 -
19772114 -
197811 - - -
1979222 - -
1983221 - -
1985334 - -
1986221 - -
1987111 - -