View in English | Login »

Malayalam Movies and Songs

ഇ എം കോവൂര്‍

യഥാര്‍ത്ഥ പേര്ഐപ്പ് മാത്യു
ജനനം1906 ഫിബ്രവരി 23
മരണം1983 ഏപ്രില്‍ 30
സ്വദേശംതിരുവല്ല
പ്രവര്‍ത്തനമേഖലസംഭാഷണം (1), തിരക്കഥ (1), കഥ (1)


നര്‍മ്മോപന്യാസം, വിവര്‍ത്തനം, ചെറുകഥ, നാടകം, സ്‌മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവല്‍, നിയമവിജ്ഞാനം എന്നീ ശാഖകളില്‍ അമ്പത്തിനാലു കൃതികള്‍ ഇ എം കോവൂര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കാട്‌, മലകള്‍, കൊടുമുടികള്‍, ഹണിപുരാണം (2 വാല്യങ്ങള്‍), ഗുഹാജീവികള്‍, തികഞ്ഞപെണ്ണ്‌, ഞാന്‍ കണ്ട ഭൂമി, കാട്ടുതാറാവ്‌ തുടങ്ങിയവയാണ്‌ കൃതികള്‍. "അമ്മയെ കാണാന്‍" എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും എഴുതിയ നിലയ്ക്കാണ് ഇ എം കോവൂര്‍ മലയാള ചലചിത്ര ലോകത്ത് അറിയപ്പെടുന്നത്.

തിരുവല്ല എം.ജി.എം. ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം ഹൈക്കോടതിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ മുന്‍സിഫായി സേവനമനുഷ്‌ഠിച്ചശേഷം സെഷന്‍സ്‌ ജഡ്‌ജിയായി വിരമിച്ചു.

ഭാര്യ: അച്ചാമ്മ കോവൂര്‍. മക്കള്‍: രഞ്ജി കോവൂര്‍, നളിനി, ശാന്തി, ആനി, ദിലീപ്‌.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥ
1963111