View in English | Login »

Malayalam Movies and Songs

ഏകലവ്യന്‍

ജനനം1934
മരണം2012 മെയ് 06
പ്രവര്‍ത്തനമേഖലകഥ (3)


പ്രസിദ്ധ കഥാകൃത്തായിരുന്നു ഏകലവ്യന്‍ എന്ന പേരില്‍ പ്രശസ്തനായ കൊള്ളന്നൂര്‍ വീട്ടില്‍ കെ എം മാത്യു. 1934 -ല്‍ കുന്നംകുളം പാറയില്‍ അങ്ങാടിയില്‍ ജനിച്ചു. പതിനെട്ടാം വയസ്സില്‍ കരസേനയില്‍ ചേര്‍ന്നു. 32 വര്‍ഷത്തെ സൈനിക സേവനത്തിനിടയില്‍ എഴുത്ത് തുടങ്ങി. സ്വന്തം പേര് വച്ചു എഴുതാന്‍ അനുവാദം ഇല്ലാത്തതിനാല്‍ ഏകലവ്യന്‍ എന്ന പേര് സ്വീകരിച്ചു. 1968 -ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യ സൃഷ്ടിയായ ചെറുകഥ "രണ്ടു ലോകവും ഒരു ജീവിതവും" പ്രസിദ്ധീകരിച്ചു. ആദ്യ നോവല്‍ "കല്ലു". ആകെ 33 നോവലുകളും മൂന്നു കഥാ സമാഹാരങ്ങളും,യാത്രാ വിവരണങ്ങളും എഴുതി.

പാപത്തിന്റെ ശമ്പളം ഐ വി ശശി "മനസ്സാ വാചാ കര്‍മ്മണാ" എന്ന സിനിമയാക്കിയപ്പോള്‍ ഒരിറ്റു സ്നേഹത്തിനായി എന്ന കഥ "കാഞ്ചനം" എന്ന പേരില്‍ ടി എന്‍ വസന്തകുമാറും "അയനം" ഹരികുമാറും ചലച്ചിത്രങ്ങളാക്കി.

വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന അദ്ദേഹം 2012 മേയ് ആറാം തീയതി മരണമടഞ്ഞു. മൃതദേഹം 2012 മേയ് എട്ടാം തീയതി ആര്‍ത്താറ്റ് സെന്റ്‌ മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടത്തി.

ഭാര്യ പെങ്ങാമുക്ക് സ്വദേശിനി ലീലാമണി. മക്കള്‍ സലില്‍ മാത്യു, ഡോ സുനില്‍ മാത്യു.

കടപ്പാട്: മനോരമ



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥ
19791
19851
19961