View in English | Login »

Malayalam Movies and Songs

ജി വിവേകാനന്ദൻ

ജനനം1921 ജൂണ്‍ 30
മരണം1999 ജനുവരി 23
പ്രവര്‍ത്തനമേഖലകഥ (7), സംഭാഷണം (3), തിരക്കഥ (3), അഭിനയം (1)
ആദ്യ ചിത്രംകള്ളിച്ചെല്ലമ്മ (1969)


തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂർ ഗ്രാമത്തിൽ 1921 ജൂണ്‍ 30 നു ജനിച്ചു. അച്ഛൻ: എൻ. ഗോവിന്ദൻ. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയിൽ അനൌൺസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡർ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം കേരള കൗമുദിയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.
മലയാളത്തിലെ ആദ്യ ഓര്‍വോ കളര്‍ ചിത്രമായ കള്ളിചെല്ലമ്മയ്ക്ക് കഥയും തിരക്കഥയും എഴുതി സിനിമാ രംഗത്ത്‌ പ്രവേശിച്ചു. കൂടാതെ മഴക്കാറ്, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു, അരിക്കാരി അമ്മു, ടാക്സിഡ്രൈവര്‍ , വാര്‍ഡ്‌ നമ്പര്‍ സെവന്‍,വിസ, .ഒരു യുഗസന്ധ്യ എന്നീ സിനിമകളുടെ കഥകളും ജി വിവേകാനന്ദന്‍ രചിച്ചവയാണ്. ടാക്സി ഡ്രൈവര്‍ , വാര്‍ഡ്‌ നമ്പര്‍ സെവന്‍ എന്നിവയ്കു തിരക്കഥയും രചിച്ചു.

ചെറുകഥ, നോവൽ, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ഭാര്യഃ ലളിത. മക്കൾ: ഹരി, ശ്രീക്കുട്ടൻ. 1999  ജനുവരി 23 നു അദ്ദേഹം വിട പറഞ്ഞു 



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥസംഭാഷണംതിരക്കഥഅഭിനയം
1951 - - - 1
1969111 -
19732 - - -
1977111 -
1979111 -
19811 - - -
19861 - - -