View in English | Login »

Malayalam Movies and Songs

ജോർജ്ജ് ഓണക്കൂർ

പ്രവര്‍ത്തനമേഖലസംഭാഷണം (7), തിരക്കഥ (6), കഥ (4)


നോവലിസ്റ്റ്, ചെറുകഥാകാരന്‍ , വിമര്‍ശകന്‍ , യാത്രാവിവരണ ഗ്രന്ഥകാരന്‍ എന്നീ നിലയില്‍ പ്രശസ്തന്‍ ,
1941, നവംബര്‍ 16 ന് മൂവാറ്റുപുഴയില്‍ ജനിച്ചു. പിതാവ് കര്‍ഷകനായിരുന്നു.
സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ സി സക്കറിയാസ് പിതാവിന്റെ സുഹൃത്തായിരുന്നു. അദ്ദേഹവുമായുള്ള സഹവാസം സാഹിത്യ കലാസ്വാദനത്തിനുള്ള വഴി തുറന്നുതന്നിരുന്നു.
കൌമുദി വാരികയുടെ ബാലപംക്തിയിലാണ് ആദ്യത്തെ കഥ വന്നത്. അത് പിന്നീട് ‘അകലെ ആകാശം‘ എന്ന നോവലായി. കൌമുദിയുമായുള്ള അടുപ്പം വിദ്യാര്‍ഥിരാഷ്ട്രീയത്തിലേക്കെത്തിച്ചുവെങ്കിലും എഴുത്തിന്റെ വഴി തിരിച്ചറിഞ്ഞ് മടങ്ങിവന്നു.
മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ നിന്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ജോലിയും നേടി.
‘കേരളഭാഷാഗംഗ’ യാണ് ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം. തുടര്‍ന്ന് ‘യുഗപ്രതിഭ’, ‘സാഹിത്യ സമീപനം’ , ‘ഇതിഹാസപുഷ്പങ്ങള്‍ ‘ എന്നിവ പ്രസിദ്ധീകരിച്ചു.
‘ഉള്‍ക്കടലി’ന്റെ പ്രസിദ്ധീകരണത്തോടെ നോവല്‍ രചയിതാക്കളുടെ മുന്‍പന്തിയില്‍ എത്തി.
എഴുപതുകളില്‍ നടന്ന പ്രൈവറ്റ് കോളേജ് അദ്ധ്യാപകസമരത്തെ ആസ്പദമാക്കി എഴുതിയ നോവലാണ് ‘സമതലങ്ങള്‍ക്കപ്പുറം’.
ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള നോവലാണ് ‘പര്‍വ്വതങ്ങളിലെ കാറ്റ്’
കല്‍ത്താമര എന്ന നോവല്‍ ഓര്‍ക്കിഡ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് അമേരിക്കയിലെ അറ്റ്ലാന്റാ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥം ആണ്.
എം പി പോളിന്റെയും സി ജെ തോമസിന്റെയും ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്.
ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് ‘ഹൃദയത്തില്‍ ഒരു വാള്‍ ‘ എന്ന നോവല്‍ . ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ ഹൃദയത്തില്‍ കുരിശുമരണം ഏല്‍പ്പിച്ച ആഘാതമാണ് ഹൃദയത്തില്‍ ഒരു വാള്‍ .
ഉള്‍ക്കടല്‍ , അകലെ ആകാശം, യമനം എന്നിവ ചലച്ചിത്രങ്ങളായി. യമനത്തിന്റെ തിരക്കഥാകൃത്തും അദ്ദേഹം തന്നെയാണ്.
എണ്ണിയാലൊടുങ്ങാത്ത ഒരു ഗ്രന്ഥനിരതന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്രു അവാര്‍ഡ്, കലാ സാഹിത്യ ഗവേഷണത്തിനുള്ള പുരസ്കാരം, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ , മികച്ച ഇന്‍ഡ്യന്‍ എഴുത്തുകാരനുള്ള പ്രഥമ യൂറോ അമേരിക്കന്‍ പുരസ്കാരം, കേരളശ്രീ അവാര്‍ഡ്,കേശവദേവ് സാഹിത്യ അവാര്‍ഡ്, തകഴി അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ പുരസ്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ചിലവ മാത്രമാണ്.
ബാലകൈരളി വിജ്ഞാന കോശത്തിന്റെ ശില്‍പ്പി ഇദ്ദേഹമാണ്.
ഇപ്പോള്‍ ‘രണ്ട് സംസ്കാരങ്ങളുടെ സമന്വയം’ എന്ന നോവലിന്റെ പണിപ്പുരയിലാണ്.

ഭാര്യ വത്സ ജോര്‍ജ്ജ്, മക്കള്‍ ദര്‍ശന, ആദര്‍ശ്,അനശ്വര എന്നിവര്‍ .
തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ താമസിക്കുന്നു.

(കടപ്പാട്: വിക്കിപ്പീഡിയ , കുങ്കുമം മാസിക ജനുവരി 2011 ലക്കത്തില്‍ ഡി ആന്റണി എഴുതിയ ‘മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരന്‍ ‘ എന്ന ലേഖനം)തയ്യാറാക്കിയത് : ശ്രീദേവി പിള്ളസ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥ
197711 -
1978111
1979112
198211 -
198411 -
198811 -
19911 - 1