View in English | Login »

Malayalam Movies and Songs

കെ സുരേന്ദ്രൻ

ജനനം1921
പ്രവര്‍ത്തനമേഖലകഥ (4), സംഭാഷണം (3), തിരക്കഥ (2)


കെ സുരേന്ദ്രന്‍ 1921 ഫിബ്രവരി 22 ന് കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ ജനിച്ചു. തപാല്‍ വകുപ്പിലെ ജോലി ഉപേക്ഷിച്ച് 1965 മുതല്‍ മുഴുവന്‍ സമയ സാഹിത്യകാരനായി. പത്തു നോവലുകളും, നാലു നാടകങ്ങളുമുള്‍പ്പടെ നിരവധി രചനകള്‍ . 1963 ല്‍ ‘മായ’ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഗുരു എന്ന നോവലിന് 1994 ല്‍ വയലാര്‍ അവാര്‍ഡ് ലഭിച്ചു. 1997 ല്‍ സുരേന്ദ്രന് സാഹിത്യ അക്കാദമി അംഗത്വം ലഭിച്ചു. 1997 ആഗസ്ത് 9 ന് അന്തരിച്ചു.

സുരേന്ദ്രന്റെ രചനകള്‍ : നോവലുകള്‍ : മായ,താളം, കാട്ടുകുരങ്ങ്, ശക്തി, ഭിക്ഷാം ദേഹി, മരണം ദുര്‍ബലം, ക്ഷണപ്രഭാചഞ്ചലം, അരുണ, സീതായനം, പതാക, ഗുരു.

നാടകങ്ങള്‍ : ബാലി, അരക്കില്ലം, പളുങ്കുപാത്രം, അനശ്വരമനുഷ്യന്‍

മറ്റുള്ളവ : മനുഷ്യാവസ്ഥ, നോവല്‍ സ്വരൂപം, സുരേന്ദ്രന്റെ പ്രബന്ധങ്ങള്‍ , കുമാരനാശാന്‍ , ടോള്‍സ്റ്റോയിയുടെ കഥ, ദസ്തേവിസ്കിയുടെ കഥ, കലയും സാമാന്യജനങ്ങളും, ജീവിതവും ഞാനും.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥസംഭാഷണംതിരക്കഥ
1969111
1972221
19781 - -