View in English | Login »

Malayalam Movies and Songs

കാക്കനാടൻ

പ്രവര്‍ത്തനമേഖലസംഭാഷണം (11), കഥ (11), തിരക്കഥ (10)


1935 ല തിരുവല്ലയില്‍ ജനിച്ചു. ശരിയായ പേര് ജോര്‍ജ് വര്‍ഗീസ്‌ കാക്കനാടന്‍ . പിതാവ് ഈരാറ്റുപേട്ട തമ്പലക്കാട് ജോര്‍ജ് കാക്കനാടന്‍ .മാതാവ് പാല സ്വദേശിനി റോസമ്മ. പിതാവ് ക്രിഷ്ട്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ആയിരുന്നു. ബിരുദ പഠനത്തിനു ശേഷം സ്വകാര്യ സ്കൂള്‍ അധ്യാപകനായി. അതിനു ശേഷം 1957 മുതല്‍ നാലുവര്‍ഷം ദക്ഷിണ റെയില്‍വേയിലും റെയില്‍ മന്ത്രാലയത്തിലും ജോലി ചെയ്തു. 1967 ല ജര്‍മനിയിലേക്ക്‌ പോയി ലിപ്സിഗില്‍ ഭാഷാ പഠനം നടത്തി. യൂറോപ്പ് ചുറ്റി സഞ്ചരിച്ചു. പിന്നീട് 71-73 കാലത്ത് കൊല്ലത്ത് മലയാട് വാരികയുടെ പത്രാധിപ സമിതി അംഗം ആയി.
2008 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ചു . 1980 ല്‍ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം. എണ്‍പത്തി നാലില്‍ ഒറോത എന്ന നോവലിന് മികച്ച നോവലിനുള്ള പുരസ്കാരവും നേടി. സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം 2003 ല്‍ ലഭിച്ചു. കൂടാതെ പത്മപ്രഭാ പുരസ്കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ് , ചെറുകഥാ സമാഹാരത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (ജാപ്പാണം പുകയില ) എന്നിവ ലഭിച്ചു. സാക്ഷി, ഈ നായ്ക്കളുടെ ലോകം, ഉഷ്ണമേഘല , ഏഴാം മുദ്ര. ഒറോത. പറങ്കിമല, വസൂരി എന്നിവയാണ് പ്രധാന നോവലുകള്‍ . പറങ്കിമല, ഓണപ്പുടവ, ചിതലുകള്‍ എന്നീ രചനകള്‍ ചലച്ചിത്രങ്ങളായി. ഭരതന്‍ , കെ ജി ജോര്‍ജ്, കമല്‍ എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. കുടജാദ്രിയുടെ സംഗീതം, കുളിര് , വേനല്‍ മഴ എന്നീ യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്.
ആദ്യ കഥ (കാലപ്പഴക്കം) 1961 ല മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അമ്മിണിയാണ് ഭാര്യ. മക്കള്‍ രാജന്‍ , രാധ, ഋഷി. വൈക്കം ചന്ദ്രശേഖരന്‍ നായരുടെ മകന്‍ ഗിരിധരന്‍ ആണ് മരുമകന്‍ .
കാക്കനാടന്‍ 2011 ഒക്ടോബര്‍ 19 നു അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംകഥതിരക്കഥ
ലഭ്യമല്ല111
1975212
1976111
19772 - 1
1978222
19791 - 1
1980 - 1 -
1981222
1988 - 1 -
1995 - 1 -
2014 - 1 -