View in English | Login »

Malayalam Movies and Songs

മാത്യു മറ്റം

മരണം2016 മെയ് 29
സ്വദേശംപമ്പാവാലി, ഇടുക്കി
പ്രവര്‍ത്തനമേഖലകഥ (2)


മലയാളത്തിലെ ജനപ്രിയ എഴുത്തുകാരില്‍ പ്രമുഖനായ മാത്യു മറ്റം 270 ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുണ്ട്. കരിമ്പ്, മെയ്ദിനം, അഞ്ച് സുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല, പ്രൊഫസറുടെ മകള്‍, റൊട്ടി തുടങ്ങിയവയാണ് പ്രധാന രചനകള്‍. ഇതില്‍ കരിമ്പ്, മെയ് ദിനം എന്നിവ സിനിമയാക്കിയിട്ടുണ്ട്. ആലിപ്പഴം എന്ന നോവല്‍ സീരീയലായിട്ടുണ്ട്.

ദീര്‍ഘനാളായ ചികിത്സയ്ക്കൊടുവില്‍ മെയ് 29, 2016 ന് പുലര്‍ച്ചെ മൂന്നിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ: വല്‍സമ്മ. മക്കള്‍: കിഷോര്‍, എമിലി.

കടപ്പാട്: മാതൃഭൂമി ദിനപ്പത്രം



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥ
19841
19901