ലക്ഷ്മി (ത്രിപുരസുന്ദരി)
ജനനം | 1921 മാര്‍ച്ച് 00 |
മരണം | 1987 ജനുവരി 07 |
പ്രവര്‍ത്തനമേഖല | ആലാപനം (1 സിനിമകളിലെ 2 പാട്ടുകള്‍), കഥ (1) |
ആദ്യ ചിത്രം | കാഞ്ചന (1952) |
തമിഴ് എഴുത്തുകാരി ത്രിപുരസുന്ദരിയുടെ തൂലികാനാമം ആണ് ലക്ഷ്മി. ത്രിപുരസുന്ദരി 1921 മാര്‍ച്ചില്‍ തമിഴ് നാട്ടില്‍ ചിദംബരത്തിന് സമീപം അമ്മപെട്ടിയില്‍ ജനിച്ചു. ഡോ.ശ്രീനിവാസനും പട്ടാംബാള്‍ (ശിവകാമി) യുമായിരുന്നു അച്ഛനമ്മമാര്‍. ത്രിപുരസുന്ദരി തോട്ടിയം, മുസിരി, തിരുച്ചിയിലെ ഹോളി ക്രോസ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചു. പിന്നീട് മദിരാശിയിലെ സ്ടാന്ലി മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദമെടുത്തു ഡോക്ടര്‍ ആയി. കലാലയ ജീവിതകാലം മുതല്‍ തന്നെ അവര്‍ ആനന്ദവികടനില്‍ ചെറുകഥകള്‍ എഴുതുമായിരുന്നു.
നൂറുകണക്കിന് ചെറുകഥകളും നോവലുകളും ത്രിപുരസുന്ദരി എഴുതിയിട്ടുണ്ട്. പെണ്മനം, മിഥില വിലാസ് എന്നീ നോവലുകള്‍ക്ക് തമിഴ് വളര്ചി കഴകം പുരസ്കാരം ലഭിച്ചു. ഒരു കാവെരിയൈ പോല എന്ന നോവലിന് തമിഴ് നോവലിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അവരുടെ കാഞ്ചനയിന്‍ ഉള്ളം എന്ന നോവല്‍ 1952 ല്‍ കാഞ്ചന എന്ന സിനിമയായി. മലയാളത്തിലും തമിഴിലും കാഞ്ചന ഒരേ സമയം നിര്‍മ്മിക്കപ്പെട്ടു. പിന്നീട് പെണ്മനം എന്ന നോവല്‍ 1963 ല്‍ ഇരുവര്‍ ഉള്ളം എന്ന സിനിമയായി. കുടുംബ ബന്ധങ്ങളുടെ കഥകള്‍ ആയിരുന്നു ത്രിപുരസുന്ദരിയുടെ രചനകളില്‍ തെളിഞ്ഞു നിന്നിരുന്നത്.
ഡോ. ത്രിപുരസുന്ദരി 1987 ജനുവരി 7 നു അന്തരിച്ചു.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | ആലാപനം | കഥ | |
---|---|---|---|
1952 | - | - | 1 |
1955 | 2 | - | - |