View in English | Login »

Malayalam Movies and Songs

എല്‍ പി ആര്‍ വര്‍മ

മരണം2003 ജൂലായ് 06
സ്വദേശംചങ്ങനാശ്ശേരി
പ്രവര്‍ത്തനമേഖലസംഗീതം (7 സിനിമകളിലെ 48 പാട്ടുകള്‍), ആലാപനം (6 സിനിമകളിലെ 13 പാട്ടുകള്‍), അഭിനയം (2)
ആദ്യ ചിത്രംഅവന്‍ വരുന്നു (1954)


1925 ല്‍ ചങ്ങനാശ്ശേരിയില്‍ ലക്ഷ്മീപുരം കൊട്ടാരത്തില്‍ ജനിച്ചു. അമ്മ മംഗലാഭായിത്തമ്പുരാട്ടി. അച്ഛന്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്. പത്താംതരം ജയിച്ചതിനുശേഷം ഗാനഭൂഷണം ബിരുദം നേടി. പ്രശസ്തരായ മുത്തയ്യാ ഭാഗവതര്‍ , ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ , മധുര കേശവ ഭാഗവതര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍ . പതിനെട്ടാം വയസ്സില്‍ ആകാശവാണിയില്‍ കച്ചേരികള്‍ അവതരിപ്പിക്കുവാന്‍ തുടങ്ങി, ആറുപതിറ്റാണ്ടോളം ഈ സംഗീതസപര്യ നീണ്ടുനിന്നു.
ഉദയായുടെ ‘അവന്‍ വരുന്നു’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി സിനിമയില്‍ പിന്നണി പാടി. ‘സ്ത്രീഹൃദയം’(1960) എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി. 1983 ല് ഇറങ്ങിയ ‘സന്ധ്യാവന്ദന’മാണ് അവസാനമായി സംഗീതം നല്കിയ ചിത്രം. കുടുംബിനി, സ്ഥാനാര്ഥി സാറാമ്മ, മേയര്‍ നായര്, ഒള്ളതുമതി, തൊട്ടാവാടി എന്നീ ചിത്രങ്ങളിലൂടെ എല്‍ പി ആര് വര്മ്മ സംഗീതം നല്കിയ ഗാനങ്ങള്‍ നിത്യഹരിതങ്ങളാണ്. നാടകഗാനങ്ങളും ലളിതഗാനങ്ങളുമുള്‍പ്പടെ നിരവധി ചലച്ചിത്രേതര ഗാനങ്ങള്ക്കും എല് പി ആര് വര്മ്മ സംഗീതം നല്കി. പറന്നുപറന്നു പറന്നു ചെല്ലാന്‍ , പൂവനങ്ങള്‍ക്കറിയാമോ, മാനത്തെ മഴവില്ലിനേഴുനിറം എന്നീ പ്രശസ്തനാടകഗാനങ്ങളുടെ സംഗീതം അദ്ദേഹമായിരുന്നു.
അടൂര്‍ ഭാസി ആദ്യമായി പിന്നണിഗായകനായത് എല് പിആറിന്റെ സംഗീതസംവിധാനത്തിലായിരുന്നു. ഒട്ടേറെ പ്രമുഖ ശിഷ്യന്മാരുള്ള അദ്ദേഹത്തിന് സിനിമാരംഗത്തും നിരവധി ശിഷ്യരുണ്ട്. കവിയൂര്‍ പൊന്നമ്മ, ശ്രീലത, നെടുമുടി വേണു തുടങ്ങിയവര്‍ പ്രഫഷണല്‍ സംഗീതജ്ഞരല്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യരാണ്.
1978ല്‍ ശാസ്ത്രീയ സംഗീതത്തിനുള്ള സംഗീതനാടക അക്കാദമി അവാര്ഡ് നേടി. 1985 നാടകസംഗീതത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി.
കര്ണ്ണാടകസംഗീതത്തിന്റെ സുവര്ണ്ണ ഭാവങ്ങള്‍ ചലച്ചിത്രഗാനങ്ങളില്‍ ചേര്ത്തുവച്ച് നമ്മെ ആസ്വാദനത്തിന്റെ നവ്യതലങ്ങളിലെത്തിച്ച ആ സംഗീതകാരന്‍ 2003 ല്‍ ഈ ലോകം വിട്ടു പോയി.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംആലാപനംഅഭിനയം
1954 - 5 - - -
1955 - 3 - - -
1956 - 2 - - -
196082 - - -
19648 - - - -
1966151 - - 1
19677 - - - -
19736 - - - -
19834 - - - -
1988 - - - - 1