View in English | Login »

Malayalam Movies and Songs

പി ആർ നാഥന്‍

യഥാര്‍ത്ഥ പേര്പയ്യനാട്ട് രവീന്ദ്ര നാഥന്‍
ജനനം1946 ജൂണ്‍ 17
സ്വദേശംപട്ടാമ്പി
പ്രവര്‍ത്തനമേഖലസംഭാഷണം (6), കഥ (5), തിരക്കഥ (4), അഭിനയം (1)


നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, പ്രഭാഷകന്‍ എന്നീ നിലകളില്‍ പേരെടുത്തിട്ടുള്ള ശ്രീ പി ആര്‍ നാഥന് മലയാള സാഹിത്യത്തിലും പുരാണത്തിലും ആഴത്തിലുള്ള അറിവുണ്ട്. അമൃത ടിവിയില്‍ രാവിലെ പ്രക്ഷേപണം ചെയ്യുന്ന ധന്യമീ ദിനം എന്ന പരിപാടി കഴിഞ്ഞ 9 വര്‍ഷമായി അവതരിപ്പിക്കുന്നു. 16 നോവലുകളും അഞ്ഞൂറോളം ചെറുകഥകളും, തിരക്കഥകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ പല മേഖലകളില്‍ നിന്നായി 24 അവാര്‍ഡുകള്‍ തെടി എത്തിയിട്ടുണ്ട്. ശ്രീ പി ആര്‍ നാഥന്‍ രചിച്ച പല കൃതികളും സ്‌കൂളുകളിലും കോളേജുകളിലും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂറോളം റേഡിയോ നാടകങ്ങളും രചിച്ചു.

പട്ടാമ്പിയില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം ടെലീകമ്മ്യൂണിക്കേഷന്‍ ബിരുദം എടുത്ത് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ജോലി നോക്കി. സാഹിത്യത്തിലും യാത്രയിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ജോലി രാജിവെച്ചു. അക്കാഡമി ഓഫ് മ്യൂസിക്ക് ഡാന്‍സ് ആന്റ് ഡ്രാമയുടെ അംഗമായിരുന്ന ശ്രീ പി ആര്‍ നാഥന്‍ ധാരാളം അവാര്‍ഡുകളുടെ ജൂറി അംഗം ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ വിജലക്ഷ്മിയോടൊപ്പം കോഴിക്കോട് മങ്കാവില്‍ താമസിക്കുന്നു.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംകഥതിരക്കഥഅഭിനയം
198111 - -
1988111 -
1990111 -
199111 - -
19961 - 1 -
1997111 -
2013 - - - 1