View in English | Login »

Malayalam Movies and Songs

പാറപ്പുറത്ത്

ജനനം1942 നവംബര്‍ 24
മരണം1981 ഡിസംബര്‍ 30
പ്രവര്‍ത്തനമേഖലസംഭാഷണം (19), തിരക്കഥ (15), കഥ (14), അഭിനയം (1)


പാറപ്പുറത്ത് [കെ ഇ മത്തായി]

1924 നവംബര്‍ 24 ന് മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം സൈന്യത്തിലെ പയനിയര്‍ കോര്‍ വിഭാഗത്തില്‍ ഹവല്‍ദാര്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ആദ്യത്തെ കഥ ‘പുത്രിയുടെ വ്യാപാരം’ 1948 ല്‍ പ്രസിദ്ധീകരിച്ചു. ‘നിണമണിഞ്ഞ കാല്‍പ്പാടുക’ളില്‍ തുടങ്ങി ‘കാണാപ്പൊന്ന്’ വരെ ഇരുപതു നോവലുകളും ‘പ്രകാശധാര’ മുതല്‍ ‘വഴിയറിയാതെ’ വരെയുള്ള പന്ത്രണ്ട് കഥാസമാഹാരങ്ങളും പാറപ്പുറത്തിന്റേതാണ്. ‘വെളിച്ചം കുറഞ്ഞ വഴികള്‍ ‘ എന്ന നാടകവും ‘മരിക്കാത്ത ഓര്‍മ്മകള്‍ ‘ എന്ന സ്മരണയും ഉള്‍പ്പടെയുള്ള വലിയൊരു സാഹിതീസമ്പത്തിനുടമയാണ് അദ്ദേഹം.

അരനാഴികനേരം, ആകാശത്തിലെ പറവകള്‍ , പണിതീരാത്ത വീട്, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ , അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ പാറപ്പുറത്ത് നോവലുകള്‍ മലയാള സിനിമകളായി. മലയാളസിനിമയുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകളാണ് ഈ നോവലുകള്‍ സിനിമകളായപ്പോള്‍ സ്ഥാപിക്കപ്പെട്ടത്. സിനിമകളുടെ തിരക്കഥകളും അദ്ദേഹമാണ് രചിച്ചത്.
‘അരനാഴികനേര’ ത്തിന് നോവലിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡും(1968), മികച്ച തിരക്കഥ (1971) യ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.
‘നാലാള്‍ നാലുവഴി’ എന്ന കഥാ സമാഹാരത്തിന് 1966ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റായിരുന്നു പാറപ്പുറത്ത്. ഓണാട്ടുകരയുടെ കഥാകാരന്‍ എന്നറിയപ്പെട്ട ആ എഴുത്തുകാരന്‍ 1981 ഡിസംബര്‍ 30 ന് നിര്യാതനായി.
അദ്ദേഹം ജനിച്ച കുന്നം ഗ്രാമത്തില്‍ പാറപ്പുറത്ത് പഠനകേന്ദ്രം പ്രവര്‍ത്തിയ്ക്കുന്നു.

അവലംബം : www.kunnam.co.in



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഭാഷണംതിരക്കഥകഥഅഭിനയം
1963111 -
1964 - - 1 -
19661 - - -
1967111 -
1968221 -
19704221
1971221 -
1972332 -
1973222 -
19751 - - -
1978222 -
1988 - - 1 -