View in English | Login »

Malayalam Movies and Songs

വി ദക്ഷിണാമൂര്‍ത്തി

ജനനം1919 ഡിസംബര്‍ 22
മരണം2013 ഓഗസ്റ്റ് 02
സ്വദേശംആലപ്പുഴ
പ്രവര്‍ത്തനമേഖലസംഗീതം (138 സിനിമകളിലെ 974 പാട്ടുകള്‍), ആലാപനം (26 സിനിമകളിലെ 38 പാട്ടുകള്‍), അഭിനയം (3), ഗാനരചന (3 സിനിമകളിലെ 3 പാട്ടുകള്‍), പശ്ചാത്തല സംഗീതം (2)
ആദ്യ ചിത്രംനല്ലതങ്ക (1950)


കര്‍ണാടക സംഗീതത്തില്‍ അഗാധമായ പാണ്ഡിത്യവും അനുഭവസമ്പത്തുമുള്ള ഒരു സംഗീത സംവിധായകനാണ് ശ്രീ വി ദക്ഷിണാമൂര്‍ത്തി. മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ ഡി വെങ്കടേശ്വര അയ്യരുടെയും പാര്‍വ്വതി അമ്മാളുടെയും മകനായി 22 ഡിസംബര്‍ 1919 -ലാണ് അദ്ദേഹം ജനിച്ചത്‌. കുഞ്ഞുന്നാളിലെ അമ്മ അദ്ദേഹത്തിനു ത്യാഗരാജ സ്വാമിയുടെ കീര്‍ത്തനങ്ങള്‍ പഠിപ്പിച്ചു കൊടുക്കുമായിരുന്നു. എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു വെങ്കടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു.

1950 -ഇല്‍ കുഞ്ചാക്കോയും കെ വി കോശിയും ചേര്‍ന്നു നിര്‍മ്മിച്ച "നല്ലതങ്ക" എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ആ സിനിമയില്‍ അഗസ്റ്റിന്‍ ജോസഫായിരുന്നു നായകന്‍. പിന്നീട് അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ കെ ജെ യേശുദാസും യേശുദാസിന്റെ മകന്‍ വിജയ്‌ യേശുദാസും ദക്ഷിണാമൂര്‍ത്തിയുടെ സംഗീത സംവിധാനത്തില്‍ പാടി. ഇങ്ങനെ മൂന്നു തലമുറകളിലെ ഗായകര്‍ക്ക് സംഗീതസംവിധാനം ചെയ്ത അതുല്യ ബഹുമതിക്ക് അദ്ദേഹം അര്‍ഹനായി.

അഭയദേവ്, ശ്രീകുമാരന്‍ തമ്പി, പി ഭാസ്ക്കരന്‍ എന്നിവരുമായി ചേര്‍ന്നു ഒട്ടേറെ മനോഹര ഗാനങ്ങള്ക്കു ‍ അദ്ദേഹം ഈണം രചിച്ചു. അദ്ദേഹത്തിന്‍റെ സഹായിയായി കുറെ നാള്‍ പ്രവര്‍ത്തിച്ച ആര്‍ കെ ശേഖര്‍ പിന്നീട് പ്രശസ്തനായ സംഗീത സംവിധായകനായി.

അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തിലുള്ള മറക്കാനാകാത്ത ചില ഗാനങ്ങളാണ് കാവ്യമേളയിലെ "സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍....", സീതയിലെ "പാട്ട് പാടിയുറക്കാം ഞാന്‍", വിലയ്ക്ക് വാങ്ങിയ വീണയിലെ "കാട്ടിലെ പാഴ്മുളം" ഭര്‍ത്താവിലെ "കാക്കക്കുയിലേ ചൊല്ലൂ" അഭയത്തിലെ "ശ്രാന്തമംബരം" പാടുന്ന പുഴയിലെ "ഹൃദയ സരസ്സിലെ" എന്നിവ. അനുഗ്രഹീത ഗായകനായ യേശുദാസാണ് അദ്ദേഹത്തിന്‍റെ മിക്ക സൃഷ്ടികളും ആലപിച്ചിരിക്കുന്നത്. ശുദ്ധമായ കര്‍ണാടക സംഗീതത്തില്‍ അധിഷ്ടിതമായ അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ഏറെയും ഖരഹരപ്രിയ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.

മുപ്പത്താറോളം ഗാനങ്ങള്‍ വിവിധ സിനിമകള്‍ക്ക്‌ വേണ്ടി അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഉമ്മിണിത്തങ്ക, ജ്ഞാനസുന്ദരി, ദേവാലയം തുടങ്ങിയ സിനിമകളില്‍ കോമഡി ഗാനങ്ങളും അദ്ദേഹം സംഗീതം നല്‍കി പാടി. നിരവധി ലളിതഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.


2008 -ല്‍ അദ്ദേഹം മിഴികള്‍ സാക്ഷി എന്ന സിനിമയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 1971 -ല്‍ ഏറ്റവും നല്ല സിനിമാ സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചു. 2010 -ല്‍ ഓണററി ഡോക്ക്ടരെറ്റ് നല്‍കി മഹാത്മാ ഗാന്ധി സര്‍വ്വകലാശാല അദ്ദേഹത്തെ ബഹുമാനിച്ചു.

ഇപ്പോള്‍ കുടുംബസമേതം ചെന്നൈയിലാണ് താമസം എങ്കിലും ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ കൂടെക്കൂടെ തിരുവനന്തപുരത്തു വരാറുണ്ട്. സിനിമാസംഗീതത്തില്‍ നിന്നു ഒട്ടൊക്കെ വിരമിച്ചു അദ്ദേഹം ഇപ്പോള്‍ ശാസ്ത്രീയ സംഗീതത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.


അവലംബം:

വിക്കിപ്പീഡിയ



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതംആലാപനംഅഭിനയംഗാനരചനപശ്ചാത്തല സംഗീതം
195011 - - - - - - -
195128 - 3 - - - - -
195213 - 3 - - - - -
195353 - 2 - 1 - - -
195424 - 1 - - - - -
19558 - - - - - - -
195620 - - - - - - -
19599 - - - - - - -
196013 - 1 - - - - -
196122 - 3 - - - 1 -
196236 - 2 - - - - -
196332 - - - - - - -
196427 - 5 - - - - -
196517 - 1 - 1 - - -
196617 - 3 - - - - -
196725 - 1 - - - - -
196823 - - - - - - -
196920 - - - - - - -
197062 - 1 - - - - -
197126 - - - - - - -
197263 - 1 - - - - -
197358 - 3 - - - - -
197452 - 1 - - - - -
197521 - 1 - - - - -
197650 - - - - - - -
197765 - 2 - - - - -
197839 - 1 - - - - -
197920 - - - - - - 1
198018 - - - - - - -
198121 - 1 - - - - -
198227 - - - - - - -
198422 - 1 - - - - -
19853 - - - - - - -
19865 - 1 - - - - 1
19876 - - - - - - -
19916 - - - - - 1 -
2005 - - - - 1 - - -
20084 - - - - - - -
20141 - - - - - - -
20207 - - - - - 1 -