View in English | Login »

Malayalam Movies and Songs

മധു ആലപ്പുഴ

പ്രവര്‍ത്തനമേഖലഗാനരചന (17 സിനിമകളിലെ 34 പാട്ടുകള്‍)
ആദ്യ ചിത്രംമിസ്സി (1976)


ആലപ്പുഴയില് ചെട്ടിവേലിക്കകം വീട്ടില് എന് പരമേശ്വരന് പിള്ളയുടെയും കമലമ്മയുടെയും മകനായി 1950, ജൂലൈ 12നു് ജനിച്ചു.
സിനിമയിലേക്കു് വരാന് കാരണക്കാരന് ആയതു് ഡോ: എ. റ്റി. കോവൂറാണു് (1972 ല് ഇറങ്ങിയ പുനര്ജന്മം എന്ന മഞ്ജിലാസിന്റെ പടം ഡോ: കോവൂര് എഴുതിയ ഡയറിക്കുറിപ്പായിരുന്നു). അദ്ദേഹമാണു് മഞ്ജിലാസിലെ എം. എസ്സു്. മണിയേയും എം. ഓ. ജോസഫിനേയും മധുവിനു പരിചയപ്പെടുത്തിക്കോടുത്തതു്. 1976ല് ഇറങ്ങിയ "മിസ്സി" എന്ന പടത്തിനു വേണ്ടി "അനുരാഗം അനുരാഗം" എന്ന ഗാനം ആണു് മധുവിന്റെ ആദ്യത്തെ ഗാനം. ധാരാളം സിനിമാ ഗാനങ്ങള് , ലളിത ഗാനങ്ങള് , ഭക്തിഗാനങ്ങള് എന്നിവ രചിച്ചിട്ടുണ്ടു്.
17 ചിത്രങ്ങള് - മിസ്സി, ഓര്മ്മയ്ക്കായി, ആരാന്റെമുല്ല കൊച്ചുമുല്ല, റൂബീ മൈ ഡാര്ലിംഗു്, ഇത്തിരി നേരം ഒത്തിരി കാര്യം, താരാട്ടു്, ഒന്നാം മാനം പൂമാനം, വനിതാ പോലീസു്, കല്യാണഉണ്ണികള് , ഊമക്കുയില് , മിണ്ടാപ്പൂച്ചയ്ക്കു് കല്യാണം, ഇലഞ്ഞിപ്പൂക്കള് , ആദ്യത്തെ അനുരാഗം, മുഖ്യമന്ത്രി, അറിഞ്ഞോ അറിയാതെയോ, രംഭഉര്വ്വശ്ശിമേനക, തീരംതേടി തിര. ഇതില് ഊമക്കുയിലിലും തീരം തേടിതിരയിലും മധു എഴുതിയ കവിതാപാരായണമാണു്.
ഇതളഴിഞ്ഞു വസന്തം, പൂവിനുള്ളില് പൂ വിരിയും പൂക്കാലം വന്നു, ശാലീന സൗന്ദര്യമേ, എന്നീ പ്രസിദ്ധമായ ഗാനങ്ങള് ഇദ്ദേഹം എഴുതിയവയാണു്.
നാടകങ്ങള് - കയ്യൂര് , പുള്ളിക്കാരന് , മെന്റല് , ശരം, സ്നേഹഗ്രാമം, പ്രകടനം.
1981 ല് വിവാഹിതനായി. 1997 ല് ഭാര്യയെ കാന്സര്നു് ചികിത്സയ്ക്കായി പല ആശുപത്രികളിലും കൊണ്ടു നടക്കേണ്ടി വന്നതിനാല് മദ്രാസിലേക്കു് യാത്ര ചെയ്യാന് സാധിക്കാതെ വന്നു. പാട്ടെഴുത്തു് അങ്ങിനെ നിന്നു പോയി. ഭാര്യ മരിച്ചു. Ph.D ചെയ്യുന്ന മകളുമായാണു് താമസം.
ഇപ്പോള് "തത്ത്വപീഠം" എന്ന ആത്മവിദ്യാപ്രസിദ്ധീകരണം നടത്തുന്നു. ഉപനിഷത്തുകളെക്കുറിച്ചും വേദങ്ങളെക്കുറിച്ചും ക്ലാസ്സുകള് എടുക്കുന്നുണ്ടു്. ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യന്. അദ്ദേഹം കാരണമാണു് ആചാര്യനായി ഈ രംഗത്തു് പ്രവര്ത്തനം തുടങ്ങുന്നതു്. നിരൂപകന് , പ്രഭാഷകന് എന്നീ വേഷങ്ങളും ചെയ്യുന്നു. കുട്ടികളെ ലളിതഗാനം പഠിപ്പിക്കുന്നുണ്ടു്.
2011 ല് സിനിമാരംഗത്തു് വീണ്ടും സജീവമാകാന് ഒരുങ്ങുന്നു.
സജീവമായിക്കഴിഞ്ഞാല് കുറേ നല്ല ഗാനങ്ങള് ഇദ്ദേഹത്തില് നിന്നും നമുക്കു് പ്രതീക്ഷിക്കാം

Source:
Madhu Alappuzha - Interviewed for MSI



തയ്യാറാക്കിയത് : ഡോ. മാധവ ഭദ്രന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19761 -
19771 -
19803 -
19811 -
19827 -
19833 -
19845 -
19851 -
19862 -
19872 -
19902 -
19974 -
20172 -