View in English | Login »

Malayalam Movies and Songs

എസ് രാമനാഥന്‍ പിള്ള

സ്വദേശംകാഞ്ഞിരപ്പള്ളി
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (1)
ആദ്യ ചിത്രംതിരമാല (1953)
മക്കള്‍പി ആര്‍ എസ് പിള്ള


വഞ്ഞിപ്പുഴ ചീഫ് കണക്കപിള്ള വില്ലഞ്ചിറ ശങ്കരപ്പിള്ളയുടേയും ആനിക്കാട്‌ ഇളമ്പള്ളി കല്ലൂര്‌ രാമൻപിള്ളയുടെ സഹോദരി പാപ്പിയമ്മയുടേയും രണ്ടാമത്തെ മകൻ. തിരുവനന്തപുരത്തു നിയമ പഠനം.പൊൻകുന്നം പുന്നാമ്പറമ്പിൽ ഡോ. പി.എൻ. കൃഷ്നപിള്ളയുടെ സഹപാഠി. രണ്ടു തവണ ശ്രീമൂലം പ്രജാസഭയിൽ അംഗം 1915 ൽ കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ ദുമ്മിനി(ഡൊമിനിക്‌) വക്കീലി)ന്‍റെ കൂടെ പ്രാക്റ്റീസ്‌ തുടങ്ങി. 1916 ൽപെരുനാട്‌ പാനിക്കമണ്ണിൽ പി.കല്യാണിയമ്മയെ വിവാഹം കഴിച്ചു. ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ പി.ആർ. എസ്‌ പിള്ള,കെ. വി.എം.എസ്‌. സ്ഥാപക ജനറൽ സെക്രട്ടറി പി.ആർ . രാജ ഗോപാൽ,പി.ആർ. വിശ്വം, പ്രൊഫ .പി.ആർ. ഗോപിനാഥപിള്ള, കമലമ്മ,തങ്കമ്മ, രാജമ്മ,സരോജം എന്നിവർ മക്കൾ. എരുമേലി വാവരു പള്ളി ട്രസ്റ്റി ആയിരുന്നു. 1951 ൽ "കലാസാഗർ" എന്ന ഫിലിം നിർമ്മാണ കമ്പനി ആരംഭിച്ചു. "തിരമാല" എന്ന ഫിലിം നിർമ്മിച്ചു. .കഥ ടി.എൻ ഗോപിനാഥൻ നായർ. ഗാനങ്ങൾ പി . ഭാസ്കരൻ ("ഹേ,കളിയോടമേ" തുടങ്ങിയവ)ബാബുരാജ്‌ സംഗീതസംവിധാനം. തോമസ്‌ ബർലി ആയിരുന്നു നായകൻ. രാമു കാര്യാട്ട്‌ ,അടൂര്‌ ഭാസി,സത്യൻ,ടി.എസ്സ്‌.മുത്തയ്യ തുടങ്ങിയവർ അഭിനയിച്ചു. സംവിധാനം പി.ആർ. എസ്‌. പിള്ള. 1967 മാർച്ചിൽ കാശിയിൽ വച്ചു നിര്യാതനായി.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19531