View in English | Login »

Malayalam Movies and Songs

പ്രിഥ്വിരാജ്

ജനനം1982 ഒക്റ്റോബര്‍ 16
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (117), ആലാപനം (15 സിനിമകളിലെ 17 പാട്ടുകള്‍), നിര്‍മ്മാണം (8), സംവിധാനം (3)
ആദ്യ ചിത്രംനന്ദനം (2002)
പിതാവ്സുകുമാരന്‍
മാതാവ്മല്ലിക സുകുമാരൻ
സഹോദരങ്ങള്‍ഇന്ദ്രജിത്ത്‌

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍പ്രശസ്തനടനായ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982 ഒക്ടോബര്‍ പതിനാലിന് പൃഥ്വിരാജ് ജനിച്ചു.പൂജപ്പുര സെന്റ്‌ മേരീസ് സ്കൂളില്‍ വിദ്യാഭ്യാസം ആരംഭിച്ച പൃഥ്വി പിന്നീട് സൈനിക്ക്സ്കൂളില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ഓസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന പൃഥ്വിരാജ് 2002 ൽ അവധിക്കു വന്നപ്പോള്‍ രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ നായകന്‍ ആയി അഭിനയിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്.ആദ്യസിനിമ വൻ‌വിജയമായതിനെ തുടര്‍ന്ന് സിനിമാ‍അഭിനയം ഗൌരവമായെടുത്ത് കേരളത്തിലേക്ക് തിരിച്ചുവന്ന പൃഥ്വിരാജ് പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു .2006ൽ ഇറങ്ങിയ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. സഹോദരന്‍ ഇന്ദ്രജിത്ത് സുകുമാരനും അഭിനേതാവാണ്.

2011 ഏപ്രില്‍ 25 നു ബി ബി സി റിപ്പോര്‍ട്ടര്‍ ആയ സുപ്രിയയെ വിവാഹം കഴിച്ചു പുതിയ മുഖം എന്ന ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാര്‍ പരിവേഷം കിട്ടിയ പൃഥ്വിരാജ് അതെ ചിത്രത്തില്‍ തന്നെ ഒരു ഗാനം ആലപിച്ചു കൊണ്ട് ഗായകനും ആയി.ഓഗസ്റ്റ്‌ സിനിമ എന്ന പേരില്‍ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു നിര്‍മാണ കമ്പനി തുടങ്ങിയ പൃഥ്വിരാജ് ഉറുമി,ഇന്ത്യന്‍‌റുപ്പീ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. ഇതിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍‌റുപ്പി ഒട്ടേറെ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടി
2005 കനാകണ്ടേന്‍ എന്ന ചിത്രത്തിലൂടെ വില്ലനായി തമിഴില്‍ പ്രവേശിച്ചു.തുടര്‍ന്ന് തമിഴിലെ നായക വേഷത്തിലേക്ക് വളർന്ന പൃഥ്വിരാജിന്റെ തമിഴിലെ ഏറ്റവും ശ്രദ്ധിക്കപെട്ട വേഷം മൊഴിയിലെ നായകവേഷമായിരുന്നു.ക്ലാസ്സ്‌ മേറ്റ്‌ (നിനൈത്താലേ ഇനിക്കും) ഉദയനാണു താരം (വെള്ളിത്തിരൈ ) ഇവയുടെ തമിഴ് ചിത്രങ്ങളിലും പൃഥ്വിരാജ് പ്രധാന വേഷം ചെയ്തു.കൃത്യം എന്ന വിജി തമ്പി ചിത്രത്തില്‍ ഇരട്ട വേഷത്തിലും എത്തി.മണിരത്നത്തിന്റെ രാവണനില്‍ ഐശ്വര്യറായുടെ നായകനായി അഭിനയിച്ച പൃഥ്വിരാജ്
2010 ൽ പോലീസ്പോലീസ് എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ എത്തി.പിന്നീട് പൃഥ്വിയുടെ ചിത്രങ്ങള്‍ ആയ റോബിന്‍ ഹുഡ്‌ (എ ടി എം) അനന്ത ഭദ്രം (ശിവപുരം) ഇവ തെലുങ്കില്‍ ഡ്ബ്ബ് ചെയ്തു ഇറക്കുകയുണ്ടായി

മലയാളത്തിൽ നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും വളർന്ന പൃഥ്വിരാജ് ഇപ്പോൾ ഹിന്ദിസിനിമയിലെത്തി നിൽക്കുന്നു എന്നത് മലയാളിയുടെ അഭിമാനം.2012 ൽ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്,റാണി മുക്കര്‍ജിയുടെ നായകന്‍ ആയി അയ്യാ എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് "ഔരംഗസേബ്" , "നാം ശബാന" എന്നീ ഹിന്ദി സിനിമകളിലും അഭിനയിച്ചു. .
വിദ്യാഭ്യാസകാലത്തു തന്നെ കലോത്സവങ്ങളിലൂടെ പ്രാഗൽഭ്യം തെളിയിച്ച ഈ യുവനടന്റെ ഏറ്റവും വലിയ ഒരാഗ്രഹം ദേശീയസിനിമയിൽ താൻ വഴി മലയാളത്തിന്റെ യശ്ശസ്സുയർത്തണമെന്നതാണ് എന്നാവർത്തിച്ചു പറയാറുണ്ട്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പ്രിത്വിരാജ് തന്റെ കരിയറിൽ മറ്റൊരു പാത വെട്ടിത്തുറക്കുകയാണ്..
ആ സ്വപ്നസാക്ഷാത്ക്കാരത്തിനായി ‘മലയാളചലച്ചിത്ര’ത്തിന്റെ ആശംസകള്‍തയ്യാറാക്കിയത് : ജയ് മോഹന്‍സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംനിര്‍മ്മാണംസംവിധാനം
19861 - - - -
20024 - - - -
20036 - - - -
20043 - - - -
20055 - - - -
20067 - - - -
20077 - - - -
20086 - - - -
200962 - - -
201054 - - -
201191 - 2 -
2012103 - - -
20134 - - 1 -
201461 - 1 -
201572 - 1 -
20166 - - 2 -
201741 - 1 -
20183 - - - -
20198 - - - 2
202021 - - -
202162 - - 1
20222 - - - -