View in English | Login »

Malayalam Movies and Songs

മനോജ് കുറൂര്‍

പ്രവര്‍ത്തനമേഖലഗാനരചന (8 സിനിമകളിലെ 20 പാട്ടുകള്‍)
ആദ്യ ചിത്രംവാനപ്രസ്ഥം (1999)


മലയാളത്തിലെ ഉത്തരാധുനികകവികളിൽ ഒരാളാണ് മനോജ് കുറൂർ-ജനനം-1971.കോട്ടയം സ്വദേശി.
അച്ഛന്‍ : കുറൂര്‍ ചെറിയ വാസുദേവന്‍‌ നമ്പൂതിരി.അമ്മ : ശ്രീദേവി അന്തര്‍ജ്ജനം.
കുറൂര്‍ ഇല്ലം കഥകളിക്കു നല്‍കിയ ഈടുറ്റ സംഭാവനകളില്‍ തുടര്‍ച്ചയായ‍ മൂന്നാം കണ്ണി.
അച്ഛനും ആയാംകുടി കുട്ടപ്പമാരാരും ആയിരുന്നു മനോജിനു തായമ്പകയിലും, കഥകളി ചെണ്ടയിലും ഗുരുക്കന്മാര്‍. 1989 മുതല്‍ കഥകളി അരങ്ങുകളില്‍‍ മനോജ് ചെണ്ട കൈകാര്യം ചെയ്തു വരുന്നു.

M .A (1993 ), B .Ed (1994), M .Phil‍ (1995), P.hd (2010) ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഹരിണി സ്വയംവരം തുള്ളലിലെ താള ശില്‍പ്പങ്ങള്‍ ( M .Phil‍), നാടോടി താളങ്ങള്‍‍ മലയാള കവിതയില്‍ (P.hd‍) എന്നി ഗവേഷണ പഠനങ്ങല്‍ ശ്രദ്ധേയങ്ങളാണ്.
ഒന്നാം വര്‍ഷ ബിരുദ പഠന കാലത്താണ് ‘പാഞ്ചാലധനഞ്ജയം’ ആട്ടകഥ രചിക്കുന്നത്‌. ‘ശ്രീമത് ഭഗവത്ഗീത’യാണ് രണ്ടാമത്തേ ആട്ടകഥ. ഇവ രണ്ടും ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും വളരെ അധികം വേദികളില്‍ അവതരിപ്പിച്ചുട്ടുണ്ട്.
പടിഞ്ഞാറന്‍ ക്ലാസിക്കല്‍ സംഗീതം, ക്ലാസിക്കല്‍ കലകള്‍‍, ജനപ്രിയ സംഗീതം നാടോടികലകള്‍‍, സിനിമ, സാഹിത്യം, സൈബര്‍ സംസ്കാരം എന്നീ വിഷയങ്ങളിലായി അന്‍പതോളം ലേഖനങ്ങള്‍ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനപ്രസ്ഥം സിനിമയില്‍ നായികക്ക് വേണ്ടി എഴുതിയ മൂന്ന് രംഗങ്ങള്‍ ഉള്ള ആട്ടകഥയും അതിലേ മൂന്ന് പദങ്ങളും മനോജ്‌ രചിച്ചതാണ്. പ്രോഫ. പി. ബാലചന്ദ്രന്‍ രചിച്ച രണ്ടു നാടകങ്ങളില്‍ ‍(‘മയാസീതാംഗം‘,‘ ഒരു പുണ്യപുരാണ പ്രശ്ന നാടകം’) സംഗീത സംവിധാനം നിര്‍വഹിച്ചതും മനോജാണ്.

1997 ല്‍ പന്തളം എന്‍.എസ്. എസ് കോളേജില്‍‍ മലയാളം അധ്യാപകനായി ചേര്‍ന്നു. ധനുവച്ചപുരം, ചേര്‍ത്തല എന്നീ എന്‍.എസ്. എസ് കോളേജുകളില്‍‍ ജോലി നോക്കിയതിനു ശേഷം ഇപ്പോള്‍‍ ചങ്ങനാശ്ശേരി എന്‍. എസ്.എസ്. ഹിന്ദു കോളേജില്‍‍ മലയാള വിഭാഗത്തില്‍ അസ്സോസ്സിയെറ്റ് പ്രൊഫസര്‍.

ആദ്യത്തെ കവിതാസമാഹാരം "ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍".
ആനുകാലികങ്ങളില്‍ കവിതകളും കലാനിരൂപണവും എഴുതാറുണ്ട്.

പുസ്തകങ്ങള്‍:
1. നതോന്നത നദിവഴി 44 (എഡി. പുഴകളെക്കുറിച്ചുള്ള കവിതകള്‍‌‍)- റയിന്‍ബോ ബുക്സ്
2. ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍ (കവിതാസമാഹാരം)- റയിന്‍ബോ ബുക്സ്
3. കോമാ (കഥാകവിത)- ഡി. സി. ബുക്സ്
4. റഹ്‌മാനിയ: ഇന്ത്യന്‍ സംഗീതത്തിന്റെ ആഗോളസഞ്ചാരം (സംഗീതപഠനം/ജീവചരിത്രം)- റയിന്‍ബോ ബുക്സ്
5. അഞ്ചടി, ജ്ഞാനപ്പാന, ഓണപ്പാട്ട് (എഡി. ജര്‍മ്മനിയിലെ ട്യുമിങ്ഹാം യൂണിവേര്‍സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഗ്രന്ഥശേഖരത്തില്‍നിന്ന്)- ഡി. സി. ബുക്സ്.
പുരസ്കാരങ്ങള്‍ :
* തൃത്താള കേശവന്‍ എന്ന കവിതക്ക് 1997 ലെ കുഞ്ചുപിള്ള സ്മാരക കവിതാ അവാര്‍ഡ്.
* ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍ എന്ന കൃതിക്ക് 2005 ലെ എസ്.ബി.ടി. കവിത അവാര്‍ഡ്‌.
* കോമാ എന്ന കൃതിക്ക് 2008 ലെ സാഹിത്യ അക്കാദമി കനകശ്രീ അവാര്‍ഡ്‌..
ഭാര്യ: സന്ധ്യാദേവി.എൻ,മകള്‍ : ശ്രീദേവി.കെ.എം,മകന്‍ :വിശാഖ്. കെ.വാസുദേവന്‍‌

കടപ്പാട് ‘സുരേശം’
കവിപരിചയം.ബ്ലോഗ്സ്പ്പോട്ട്.ഇൻ



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19993 -
201410 -
20151 -
20162 -
20183 -
20221 -