View in English | Login »

Malayalam Movies and Songs

സുമി അരവിന്ദ്

ജനനം1983 ജൂണ്‍ 29
പ്രവര്‍ത്തനമേഖലആലാപനം (6 സിനിമകളിലെ 7 പാട്ടുകള്‍)
ആദ്യ ചിത്രംജുലൈ 4 (2007)


അബ്ദുൽ സലാം-മാജിലത്ത് ബീഗം ദമ്പതികളുടെ മകളായി കൊല്ലം കടയ്ക്കലിൽ ജനനം. പുനലൂർ സെന്റ് ഗൊറേത്തി സ്കൂൾ, യു ഐ റ്റി കൊല്ലം (BBA), തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് (MBA) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. പുനലൂർ ത്യാഗരാജൻ, ശിവരാജൻ എന്നിവരിൽ നിന്ന് സംഗീതത്തിൽ ശിക്ഷണം നേടി. തുടർന്ന് ഡോ. ഓമനക്കുട്ടി, എം ജി രാധാകൃഷ്ണൻ എന്നിവരിൽ നിന്നും ഉപരിപഠനം. ഏഷ്യാനെറ്റിലെ വോയിസ് ഓഫ് ദ ഈയറിൽ സെമി ഫൈനലിസ്റ്റ് ആയിരുന്നു. 2001ൽ ഏഷ്യാനെറ്റിൽ മഴവില്ല് എന്ന പരിപാടിയുടെ അവതാരകയായി. പിന്നീട് ദൂരദർശനിലെ ചിത്രഗീതം, സൂര്യ ടിവിയിലെ പൊൻപുലരി, ജീവൻ ടി വിയിലെ ഹൌസ്ഫുൾ എന്നീ പരിപാടികളുടെ അവതാരകയായി. കൈരളിയിലെ സിംഗ് ആൻഡ് വിൻ പരിപാടിയുടെ അവതാരക ആയി വന്നതോടെയാണ് സുമി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹൃദയപൂർവം, പെരുന്നാൾക്കിളി, ഖൽബിലെ പാട്ട് തുടങ്ങിയ ആൽബങ്ങളിലെ പാട്ടുകൾ ഏറെ ജനപ്രീതി നേടി. ജൂലൈ 4 എന്ന സിനിമയിലൂടെ പിന്നണി ഗായികയായി. 2008ൽ അരവിന്ദിനെ വിവാഹം കഴിച്ചു, മകൻ ആര്യൻ മഹാവീരൻ. ഇപ്പോൾ ദുബായ് കൈരളി അറേബ്യയിൽ അറേബ്യൻ സിംഫണി എന്ന പരിപാടിയുടെ അവതാരക ആണ്.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
20071 -
20101 -
20111 -
20131 -
20141 -
20152 -