View in English | Login »

Malayalam Movies and Songs

എ വി വാസുദേവന്‍ പോറ്റി

ജനനം1951 ഒക്റ്റോബര്‍ 25
പ്രവര്‍ത്തനമേഖലഗാനരചന (3 സിനിമകളിലെ 4 പാട്ടുകള്‍)


1951 ഒക്റ്റോബർ 25 ന്, മാവേലിക്കര അത്തിമൺ ഇല്ലത്ത് എൻ വാസുദേവൻ പോറ്റിയുടെയും മണ്ണാറശ്ശാല ഇല്ലത്ത് ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. പത്തൊൻപതാമത്തെ വയസ്സു മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതി തുടങ്ങി. 89 ൽ മണ്ണാറശ്ശാല നാഗസ്തുതികൾ ആദ്യ ആൽബം.. പിന്നീട് തത്ത്വമസി എന്ന അയ്യപ്പഭക്തി ഗാനങ്ങളുടെ ആൽബം. ദേവീഗീതം എന്ന ആൽബത്തിലെ പാട്ടുകൾ വാസുദേവൻ പോറ്റിയെ ഭക്തിഗാനങ്ങളുടെ രചനയിൽ ഒന്നാമനാക്കി.

1995 ൽ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തിൽ രവീന്ദ്രന്റെ സംഗീതത്തിൽ എൻ ജീവനെ എന്ന ഗാനം എഴുതിക്കൊണ്ട് സിനിമയിൽ തുടക്കം. തുടർന്ന് കണ്ണനും ഖാദറും കണ്ണമംഗലത്ത്, ആല എന്നീ ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി. ഭക്തിഗാന രചനയിൽ ഇപ്പോഴും സജീവം. റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനർ ആയി വിരമിച്ച ശ്രീ വാസുദേവന് പോറ്റി ഇപ്പോള് പാലക്കാട് താമസിക്കുന്നു.

ഭാര്യ - നിർമ്മലാ ദേവി
മക്കൾ - സുനിൽ, സുചിത്



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19951 -
19982 -
20021 -