View in English | Login »

Malayalam Movies and Songs

എം കെ കമലം

ജനനം1924
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 4 പാട്ടുകള്‍), അഭിനയം (2)
ആദ്യ ചിത്രംബാലന്‍ (1938)


അച്ഛന്‍ കുമരകം മങ്ങാട്ടു് കൊച്ചു പണിക്കര്‍ സംഗീതജ്ഞനായിരുന്നു. വൈക്കത്തായിരുന്നു താമസം. സബാസ്റ്റന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ശിഷ്യ.

ബാലന്‍ സിനിമയിലെ നായിക.

അതിനു് മുമ്പു് അല്ലിറാണി എന്ന നാടകത്തില്‍ 10 വയസ്സുള്ളപ്പോള്‍ അഭിനയിച്ചിരുന്നു. മറ്റു നാടകങ്ങള്‍ മിശിഖാചരിത്രം. സിനിമയേക്കാളും കൂടുതല്‍ സജീവമായിരുന്നതു് നാടകരംഗത്തായിരുന്നു. രണ്ടായിരം സ്റ്റേജിലോളം നാടകം കളിച്ചിട്ടുണ്ടു്. ശ്രീനാരായണഗുരു, അനാര്‍ക്കലി, മഗ്ദലനമറിയം, കൊച്ചുസീത, മറക്കാനാവാത്ത മനുഷ്യന്‍
കഥാപ്രസംഗത്തിലും തന്റെ കഴിവു് തെളിയിച്ചു.

നായികയായി ആദ്യം വരുന്നതു് 1938ല്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്‍ എന്ന സിനിമയില്‍. അതില്‍ പാടി അഭിനയിച്ചു. സേലത്തു് വെച്ചായിരുന്നു ഇതിന്റെ ഷൂട്ടിംഗു്. അന്നു് വയസ്സു് 14. അന്നത്തെ പ്രതിഫലം 360 രൂപ. അതിനു ശേഷം അഭിനയിച്ച ഭൂതരായര്‍ വെളിച്ചം കണ്ടില്ല. നീണ്ട ഇടവേളയ്ക്കു ശേഷം 1981 ല്‍ കോലങ്ങളിലും, 1987ല്‍ ജാലകത്തിലും അവസാനമായി 2000 ത്തില്‍ ശയനത്തിലും മുഖം കാണിച്ചു.


Reference:
Amritha TV Innalathe Thaaram
http://www.youtube.com/watch?v=80HhFRasBCI
http://www.youtube.com/watch?v=46cKjjgIdvs
http://www.youtube.com/watch?v=mMLOKpgXs2U
http://www.youtube.com/watch?v=LupSoy-XpfQ



തയ്യാറാക്കിയത് : ഡോ. മാധവ ഭദ്രന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഅഭിനയം
193841 -
2000 - 1 -