View in English | Login »

Malayalam Movies and Songs

മോയിന്‍കുട്ടി വൈദ്യര്‍

പ്രവര്‍ത്തനമേഖലഗാനരചന (7 സിനിമകളിലെ 17 പാട്ടുകള്‍)
ആദ്യ ചിത്രംആയിഷ (1964)


1857-1891 ആണ് മോയിന് കുട്ടി വൈദ്യരുടെ കാലം .കേരളീയ മുസ്ലിം നവോത്ഥാന കവികളില് അഗ്രഗണ്യനായി മോയിന് കുട്ടി വൈദ്യരെ കണക്കാക്കുന്നു, മോയിന് ബദര് പടപ്പാട്ട് ,ഉഹദു പടപ്പാട്ട്, ബദറുല്മുനീര് -ഹുസ്നുല് ജമാല് ,മലപ്പുറം പടപ്പാട്ട് എന്നിവ പ്രശസ്തങ്ങളാണ്. ബദറുള് മുനീര് -ഹുസ്നുല് ജമാല് എന്നത് അതീവഹൃദ്യമായ ഒരു പ്രണയകാവ്യമാണ്. സ്ത്രീസൌന്ദര്യം ഇത്രമനോഹരമായ രീതിയില് വര്ണ്ണിച്ച കവിതകള് വിരളമാണെന്ന് തന്നെ പറയാം. മാപ്പിളപ്പാട്ടിനെ ജനകീയവല്ക്കരിച്ച കവിയാണ് വൈദ്യര് .വൈദ്യരുടെ പാട്ടുകള് മലയാളവും അറബിയും തമിഴും കലര്ന്ന സങ്കരഭാഷയിലാണ്. അറബി- മലയാളം കവിതകളാണ് പിന്നെ മാപ്പിളപ്പാട്ട് എന്ന ജനകീയനാമമായി മാറിയത്. മാപ്പിളപ്പാട്ട് രംഗത്ത് ഇദംപ്രഥമമായി ശാസ്ത്രീയവും പരിപൂര്ണ്ണ വ്യവസ്ഥയോടും കൂടി അക്ഷര വൃത്തങ്ങള് ആവിഷ്കരിച്ചത് മോയിന് കുട്ടി വൈദ്യരാണ്. ബദര് പടപാട്ടിലെ ആയുധവര്ണ്ണന വൈദ്യരുടെ താളബോധത്തിനും ഉത്തമദൃഷ്ടാന്തമാണ്.
മലബാറിലെ മോയിന് കുട്ടി വൈദ്യര് സ്മാരക കമ്മിറ്റി വൈദ്യരുടെ സമ്പൂര്ണ കൃതികള് പ്രസിദ്ധീകരിച്ചിട്ടുണ്ട്, പരേതനായ മുഹമ്മദ് അബ്ദുള് കരീമും കെ. അബൂബക്കര് വടകരയും ചേര്ന്നാണ് സമ്പൂര്ണ കൃതികള് ഒരുക്കിയത്.
മൊയിന് കുട്ടി വൈദ്യരുടെ പാട്ടുകള് അവയുടെ തനത് ഈണത്തില് നിന്നും സംസ്കരിച്ച് മലയാളസിനിമയില് പല ചിത്രങ്ങളിലും ഉപയോഗിച്ചിരിക്കുന്നു, ആയിഷ (1964) എന്ന ചിത്രത്തില് ബദറുള് മുനീറിലെ പൂമകളാണ് ഹുസ്നുല് ജമാല് എന്ന സുന്ദരകാവ്യം പി സുശീല ആലപിച്ചിട്ടുണ്ട്.
വൈദ്യര് ഹുസ്നുല് ജമാലിനെ വര്ണ്ണിക്കുന്നതിങ്ങനെ:
പൂമകളാണേ ഹുസ്നുല് ജമാല്
പുന്നാരത്താളം മികന്ത ബീവി
ഹേമങ്ങള് മെത്തപണിച്ചിത്തിരം
ആഭരണക്കോവയണിന്ത ബീവി

മാറത്തകത്തുകിലും ഞൊറിഞ്ഞുടുത്തു
മാണിക്യക്കൈരണ്ടെറിഞ്ഞു വീശീ
വരിനൂല് വദനം തരിത്തുനോക്കും
പവിഴപ്പൊന് ചുണ്ടാലെ പുഞ്ചിരിത്തും

പുഞ്ചിരിച്ചന്നനടഛായയില്
പൂമനത്തേവി വരവു തന്നില്
തഞ്ചങ്ങള് മിന്നും മനുവര് കണ്ടാല്
തന്ബോധംവിട്ടു മടപ്പെടുമേ
ഓളവും തീരവും(1970),മരം(1973) , 1921 (1988) എന്നീ ചിത്രങ്ങളിലും കൂടാതെ ഒട്ടനവധി ഒപ്പനപ്പാട്ടുകളുടെ പ്രാരംഭത്തിലും വൈദ്യരുടെ പാട്ടുകള് മലയാളസിനിമാ സംഗീതത്തിന് മുഖശ്രീ കൂട്ടിയിട്ടുണ്ട്

കടപ്പാട്: സംശയാലു, പിക്സല് ബ്ലൂ, വിവിധ ബ്ലോഗുകള്



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19644 -
19704 -
19734 -
19882 -
20111 -
20141 -
20161 -